x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മഴക്കാലമെത്തി; സുരക്ഷിതയാത്ര അകലെയോ...‍?


Published: June 4, 2026 06:27 AM IST | Updated: June 4, 2026 06:27 AM IST

ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ഭീ​ഷ​ണി​യായി വ​ൻ മ​ര​ങ്ങ​ളും പാ​റ​ക്കൂ​ട്ട​വും

മു​ണ്ട​ക്ക​യം ഈ​സ്റ്റ്: ദേ​ശീ​യ​പാ​ത​യോ​ര​ത്ത് പെ​രു​വ​ന്താ​ന​ത്തി​നും കു​ട്ടി​ക്കാ​ന​ത്തി​നു​മി​ട​യി​ൽ അ​പ​ക​ട ഭീ​ഷ​ണി​യു​യ​ർ​ത്തി നി​ര​വ​ധി വ​ൻ മ​ര​ങ്ങ​ളും പാ​റ​ക്കൂ​ട്ട​വും. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ൽ പു​ല്ലു​പാ​റ​യ്ക്ക് സ​മീ​പം ഭീ​മ​ൻ ക​ല്ല് ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് പ​തി​ച്ചി​രു​ന്നു. ഈ ​സ​മ​യം റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ ഇ​ല്ലാ​തി​രു​ന്ന​ത് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​ക്കി. ക​ഴി​ഞ്ഞ ആ​ഴ്ച​യി​ലും ഇ​തി​ന് സ​മീ​പ​ത്തു​ത​ന്നെ മ​ല​മു​ക​ളി​ൽ​നി​ന്ന് ഉ​രു​ണ്ടു​വ​ന്ന ഭീ​മ​ൻ ക​ല്ല് കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ പു​റ​കു​ഭാ​ഗ​ത്ത് ഇ​ടി​ച്ച് യാ​ത്ര​ക്കാ​ര​നാ​യ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ബ​സി​നു സാ​ര​മാ​യ കേ​ടു​പാ​ടും സം​ഭ​വി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം കു​ട്ടി​ക്കാ​നം വ​ള​ഞ്ഞ​ങ്ങാ​ന​ത്തി​നു സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന് മു​ക​ളി​ലേ​ക്ക് മ​ണ്ണ് ഇ​ടി​ഞ്ഞു​വീ​ണ് യാ​ത്ര​ക്കാ​രി മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് ഓ​രോ ദി​വ​സ​വും പാ​ത​യു​ടെ ഈ ​ഭാ​ഗ​ത്ത് ഉ​ണ്ടാ​കു​ന്ന​ത്. ഇ​പ്പോ​ഴും ഏ​ത് നി​മി​ഷ​വും റോ​ഡി​ലേ​ക്ക് പ​തി​ക്കാ​വു​ന്ന രീ​തി​യി​ൽ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തി നി​ര​വ​ധി കൂ​റ്റ​ൻ പാ​റ​ക്കൂ​ട്ട​മാ​ണ് പാ​ത​യു​ടെ വ​ശ​ങ്ങ​ളി​ൽ നി​ൽ​ക്കു​ന്ന​ത്. മ​ഴ​ക്കാ​ല​മാ​കു​ന്ന​തോ​ടെ ജീ​വ​ൻ പ​ണ​യം​വ​ച്ച് റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് യാ​ത്ര​ക്കാ​ർ.

കൂ​ടാ​തെ റോ​ഡി​ലേ​ക്ക് മ​രം ഒ​ടി​ഞ്ഞു​വീ​ണു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ ഏ​റെ​യാ​ണ്. അ​മ​ല​ഗി​രി​ക്ക് സ​മീ​പം അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തി റോ​ഡി​ന്‍റെ തി​ട്ട​യ്ക്ക് മു​ക​ളി​ൽ നി​ന്നി​രു​ന്ന കൂ​റ്റ​ൻ മ​രം ഉ​ണ​ങ്ങി സ​മീ​പ​ത്തെ ചെ​റി​യ മ​ര​ത്തി​ൽ ചാ​രി​നി​ൽ​ക്കു​ക​യാ​ണ്. ചെ​റു​മ​ര​ത്തി​ന്‍റെ മാ​ത്രം ബ​ല​ത്തി​ൽ നി​ൽ​ക്കു​ന്ന ഈ ​വ​ൻ​മ​രം റോ​ഡി​ലേ​ക്ക് പ​തി​ച്ചാ​ൽ വ​ലി​യൊ​രു ദു​ര​ന്ത​മാ​കും ഉ​ണ്ടാ​കു​ക. ദേ​ശീ​യ​പാ​ത വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി മ​ര​ത്തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ ബോ​ധ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

പെ​രു​വ​ന്താ​ന​ത്തി​നും മു​റി​ഞ്ഞ​പു​ഴ​യ്ക്കു​മി​ട​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലാ​യി നി​ര​വ​ധി വ​ൻ​മ​ര​ങ്ങ​ളാ​ണ് പാ​റ​ക്കെ​ട്ടു​ക​ൾ​ക്ക് മു​ക​ളി​ലും വേ​രു​ക​ളി​ലെ മ​ണ്ണ് ഒ​ലി​ച്ചു​പോ​യ നി​ല​യി​ലും നി​ൽ​ക്കു​ന്ന​ത്. നേ​രി​യ കാ​റ്റോ മ​ഴ​യോ ഉ​ണ്ടാ​യാ​ൽ പോ​ലും ഇ​വ റോ​ഡി​ലേ​ക്ക് പ​തി​ക്കാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ക​ഴി​ഞ്ഞ​മാ​സം മ​രു​തും​മൂ​ടി​ന് സ​മീ​പം പാ​ത​യോ​ര​ത്ത് നി​ന്നി​രു​ന്ന ഭീ​മ​ൻ മ​രം ക​ട​പു​ഴ​കി സ​മീ​പ​ത്തെ എ​സ്റ്റേ​റ്റി​ലേ​ക്ക് മ​റി​ഞ്ഞി​രു​ന്നു. ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് മ​രം വീ​ഴാ​തി​രു​ന്ന​ത് വ​ലി​യ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​ക്കി​യ​ത്.

മ​ഴ​ക്കാ​ല​ത്ത് മൂ​ട​ൽ​മ​ഞ്ഞ് ഇ​റ​ങ്ങു​ന്ന​തോ​ടെ ഹൈ​റേ​ഞ്ച് പാ​ത​യി​ലൂ​ടെ​യു​ള്ള യാ​ത്ര അ​തീ​വ ദു​ഷ്ക​ര​മാ​കും. റോ​ഡി​ലേ​ക്ക് പ​തി​ക്കാ​വു​ന്ന രീ​തി​യി​ൽ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തി നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ളും പാ​റ​ക്കൂ​ട്ട​ങ്ങ​ളും അ​ടി​യ​ന്ത​ര​മാ​യി നീ​ക്കു​വാ​ൻ അ​ധി​കാ​രി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ശ​ക്ത​മാ​കു​ന്ന​ത്.

സ്കൂൾ തുറന്നിട്ടും റോ​​ഡി​​ലെ വ​​ര​​ക​​ള്‍ മ​​ങ്ങി​​ത്ത​​ന്നെ


കോ​​ട്ട​​യം: സം​​സ്ഥാ​​ന​​ത്ത് സ്‌​​കൂ​​ളു​​ക​​ളി​​ല്‍ ക്ലാ​​സു​​ക​​ള്‍ ആ​​രം​​ഭി​​ച്ചെ​​ങ്കി​​ലും റോ​​ഡി​​ലെ സു​​ര​​ക്ഷ ഇ​​പ്പോ​​ഴും അ​​ക​​ലെ​​ത്ത​​ന്നെ. പു​​തി​​യ അ​​ധ്യ​​യ​​ന​​വ​​ര്‍​ഷം ആ​​രം​​ഭി​​ച്ച​​തോ​​ടെ റോ​​ഡ് സു​​ര​​ക്ഷ​​യെ​​ക്കു​​റി​​ച്ചാ​​ണ് ച​​ര്‍​ച്ച​​ക​​ള്‍. റോ​​ഡു മു​​റി​​ച്ചു​​ക​​ട​​ക്കു​​മ്പോ​​ള്‍ കു​​ട്ടി​​ക​​ള്‍ വാ​​ഹ​​ന​​മി​​ടി​​ച്ച് അ​​പ​​ക​​ട​​ത്തി​​ല്‍​പ്പെ​​ടു​​ന്ന സം​​ഭ​​വ​​ങ്ങ​​ള്‍ ഉ​​ള്‍​പ്പെ​​ടെ മു​​ൻ​​കാ​​ല​​ത്ത് റി​​പ്പോ​​ര്‍​ട്ട് ചെ​​യ്തി​​ട്ടു​​ണ്ട്. മ​​തി​​യാ​​യ സു​​ര​​ക്ഷാ​​സം​​വി​​ധാ​​ന​​ങ്ങ​​ള്‍ പൊ​​തു​​നി​​ര​​ത്തി​​ല്‍ ഇ​​ത്ത​​വ​​ണ ഒ​​രു​​ങ്ങി​​യി​​ട്ടി​​ല്ല.

മാ​​ഞ്ഞു​​പോ​​യ സീ​​ബ്രാ ലൈ​​നു​​ക​​ൾ പ​​ല​​തും അ​​തേ​​പ​​ടി​​യാ​​ണ്. ജി​​ല്ല​​യി​​ലെ പ്ര​​ധാ​​ന സ്‌​​കൂ​​ളു​​ക​​ള്‍​ക്കു മു​​ന്നി​​ലെ കാ​​ഴ്ച​​യും വ്യ​​ത്യ​​സ്ത​​മ​​ല്ല. സ്‌​​കൂ​​ളു​​ക​​ള്‍​ക്ക് മു​​ന്നി​​ല്‍ പോ​​ലീ​​സ് ഡ്യൂ​​ട്ടി​​യി​​ലു​​ണ്ടെ​​ങ്കി​​ലും ക്രോ​​സിം​​ഗ് ലൈ​​ന്‍ നോ​​ക്കി​​യാ​​ണ് വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ റോ​​ഡു മു​​റി​​ച്ചു​​ക​​ട​​ക്കു​​ന്ന​​ത്. വാ​​ഹ​​നം വ​​ന്നാ​​ലും സീ​​ബ്രാ ലൈ​​ന്‍ കാ​​ണു​​മ്പോ​​ള്‍ നി​​ര്‍​ത്തു​​മ​​ല്ലോ എ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ് വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍. എ​​ന്നാ​​ല്‍ ഇ​​ത്ത​​വ​​ണ സ്‌​​കൂ​​ള്‍ അ​​ട​​ച്ച​​പ്പോ​​ള്‍ മാ​​ഞ്ഞ വ​​ര​​ക​​ള്‍ അ​​തേ​​പോ​​ലെ ത​​ന്നെ​​യാ​​ണ്.

സ്‌​​കൂ​​ള്‍ തു​​റ​​ക്ക​​ലി​​ന് മു​​ന്നോ​​ടി​​യാ​​യി വ​​ര​​ക​​ളെ​​ല്ലാം തെ​​ളി​​ച്ച് വ​​ര​​യ്ക്ക​​ണ​​മെ​​ന്നി​​രി​​ക്കെ​​യാ​​ണ് അ​​ധി​​കൃ​​ത​​രു​​ടെ അ​​നാ​​സ്ഥ. സ​​ര്‍​ക്കാ​​ര്‍ മാ​​റി​​യ​​തും അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യെ​​ത്തി​​യ മ​​ഴ​​യും മൂ​​ല​​മാ​​ണ് വ​​ര​​ക​​ൾ തെ​​ളി​​ക്കാ​​ന്‍ വി​​ട്ടു​​പോ​​യ​​തെ​​ന്നാ​​ണ് അ​​ധി​​കൃ​​ത​​രു​​ടെ വാ​​ദം. എ​​ന്നാ​​ല്‍ സ്‌​​കൂ​​ള്‍ തു​​റ​​ക്കു​​ന്ന​​തി​​ന് മു​​ന്നോ​​ടി​​യാ​​യി ഇ​​തെ​​ല്ലാം പൂ​​ര്‍​ത്തി​​യാ​​ക്ക​​ണ​​മെ​​ന്ന് വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പും നി​​ര്‍​ദേ​​ശം ന​​ല്‍​കി​​യി​​രു​​ന്നു.

എം​സി റോ​ഡ് അ​ത്ര സെ​യ്ഫ​ല്ല...

കോ​ട്ട​യം: എം​സി റോ​ഡി​ലൂ​ടെ​യു​ള്ള വാ​ഹ​ന​യാ​ത്ര സു​ഗ​മ​മാ​ണെ​ങ്കി​ലും അ​ത്ര സു​ര​ക്ഷി​ത​മ​ല്ലെ​ന്നാ​ണ് സ​മീ​പ​കാ​ല സം​ഭ​വ​ങ്ങ​ള്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​ത്. അ​പ​ക​ട​ങ്ങ​ള്‍ പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം അ​ടി​ച്ചി​റ​യി​ലു​ണ്ടാ​യ കാ​റ​പ​ക​ട​ത്തി​ല്‍ ഒ​രാ​ളു​ടെ ജീ​വ​ന്‍ ന​ഷ്ട​മാ​യി​രു​ന്നു.

അ​പ​ക​ട​ങ്ങ​ള്‍ തു​ട​ര്‍​ക്ക​ഥ​യാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ റോ​ഡി​ലെ ബ്ലാ​ക്ക് സ്‌​പോ​ട്ടു​ക​ള്‍ ക​ണ്ടെ​ത്തി പ​രി​ഹാ​ര​മാ​ര്‍​ഗ​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചെ​ങ്കി​ലും താ​ത്കാ​ലി​ക മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​ക​ള്‍ മാ​ത്രം സ്ഥാ​പി​ച്ച് കൈ​യൊ​ഴി​യു​ന്ന സ​മീ​പ​ന​മാ​ണ് ഉ​ണ്ടാ​യ​ത്. നാ​റ്റ്പാ​ക് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ സി​ഗ്ന​ല്‍ ലൈ​റ്റു​ക​ളും സ്പീ​ഡ് ബ്രേ​ക്ക​റു​ക​ളും സ്ഥാ​പി​ക്കാ​നാ​യി​ല്ല.

റോ​ഡി​ന്‍റെ മി​നു​സ​ക്കൂ​ടു​ത​ല്‍ കാ​ര​ണം വാ​ഹ​ന​ങ്ങ​ള്‍​ക്ക് ബ്രേ​ക്ക് കി​ട്ടാ​തെ വ​രു​ന്ന​താ​ണ് പ​ല​പ്പോ​ഴും അ​പ​ക​ട​ത്തി​നി​ട​യാ​ക്കു​ന്ന​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. മ​ഴ​ക്കാ​ല​മാ​യ​തോ​ടെ വാ​ഹ​ന​ങ്ങ​ള്‍ റോ​ഡി​ല്‍​നി​ന്നു തെ​ന്നി​മാ​റു​ന്ന സം​ഭ​വ​ങ്ങ​ളു​മു​ണ്ടാ​യി​ട്ടു​ണ്ട്. പ​ട്ടി​ത്താ​നം മു​ത​ല്‍ പു​തു​വേ​ലി വ​രെ​യു​ള്ള വ​ള​വു​ക​ളും അ​പ​ക​ട​സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്നു. തു​രു​ത്തി, നാ​ട്ട​കം, കു​മാ​ര​ന​ല്ലൂ​ര്‍, കു​റ​വി​ല​ങ്ങാ​ട്, വെ​മ്പ​ള്ളി, പ​ട്ടി​ത്താ​നം, മോ​നി​പ്പ​ള്ളി, ആ​ച്ചി​ക്ക​ല്‍ ഭാ​ഗ​ങ്ങ​ളി​ലും അ​പ​ക​ടം പ​തി​വാ​ണ്. ഈ ​മേ​ഖ​ല​ക​ളി​ല്‍ പ​ല​പ്പോ​ഴും അ​ശ്ര​ദ്ധ​മാ​യാ​ണ് ഡ്രൈ​വിം​ഗ്. മൂ​ന്ന് മാ​സ​ത്തി​നി​ടെ 15 ലേ​റെ അ​പ​ക​ട​ങ്ങ​ളാ​ണ് ന​ട​ന്ന​ത്.

K-Rail Survey K-Rail Survey

Tags : nattu vishesham rainy season arrived

Recent News

Corehub Up