റൈസ് പദ്ധതിയുടെ ജില്ല തല ഉദ്ഘാടനം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം നിർവഹിക്കുന്നു.
തൃക്കരിപ്പൂർ: ഹയർസെക്കൻഡറി വിദ്യാർഥികളുടെ അക്കാദമിക് നിലവാരമുയർത്തുന്നതിനായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന റൈസ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തൃക്കരിപ്പൂർ ജിവിഎച്ച്എസ്എസിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാംനിർവഹിച്ചു.
വൈസ് പ്രസിഡന്റ് കെ.കെ. സോയ അധ്യക്ഷത വഹിച്ചു. കാസർഗോഡ് ഡിഡിഇ പി.വി.റഫീഖ് മുഖ്യാതിഥിയായിരുന്നു.
ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായഎം. മനു, റീന തോമസ്, ഒക്ലാവ് കൃഷ്ണൻ, പഞ്ചായത്തംഗം ഫായിസ് ബിരിച്ചേരി, ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ എ.കെ. വിനോദ് കുമാർ, ജില്ല കോ-ഓർഡിനേറ്റർ ഡൊമിനിക് അഗസ്റ്റിൻ, ഡിഇഒ രാഹുൽ എ.രാജ്, എസ്എസ്കെ ജില്ല കോ-ഓർഡിനേറ്റർ ഷൗക്കത്തലി അക്കാളത്ത്, ഹയർസെക്കൻഡറി പ്രിൻസിപ്പൽ രൂപേഷ് മെർവിൻ, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ വി.കെ.രാജേഷ്, മുഖ്യാധ്യാപിക ഇ.കെ. ബൈജ, പിടിഎ പ്രസിഡന്റ് ഷെരീഫ്, തേളപ്രത്ത് സമദ്, എ.സൗമ്യ എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews