x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൺ​പ​തോ​ളം ന​ടീ​ൽ വ​സ്തു​ക്ക​ളുമായി ഭൂ​മി​കയുടെ വി​ത്തു​കു​ട്ട​


Published: June 28, 2026 11:20 PM IST | Updated: June 28, 2026 11:20 PM IST

ഈ​​രാ​​റ്റു​​പേ​​ട്ട: ഭൂ​​മി​​ക​​യു​​ടെ 180-ാമ​​ത് വി​​ത്തു​​കു​​ട്ട ക​​ർ​​ഷ​​ക​​രു​​ടെ പ​​ങ്കാ​​ളി​​ത്ത​​ത്തി​​ലും ന​​ടീ​​ൽ വ​​സ്തു​​ക്ക​​ളു​​ടെ വൈ​​വി​​ധ്യ​​ത്തി​​ലും ശ്ര​​ദ്ധേ​​യ​​മാ​​യി.കേ​​ര​​ള ജൈ​​വ ക​​ർ​​ഷ​​ക സ​​മി​​തി ജി​​ല്ലാ ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഈ​​രാ​​റ്റു​​പേ​​ട്ട വീ​​ഡ​​ൻ സെ​​ന്‍റ​​റി​​ൽ ന​​ട​​ത്തി​​യ തി​​രു​​വാ​​തി​​ര ഞാ​​റ്റു​​വേ​​ല സം​​ഗ​​മ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചാ​​യി​​രു​​ന്നു ഞാ​​റ്റു​​വേ​​ല വി​​ത്തു​​കു​​ട്ട സം​​ഘ​​ടി​​പ്പി​​ച്ച​​ത്.

ക​​ല്ലു​​വാ​​ഴ, പാ​​രി​​ജാ​​തം, മ​​ഞ്ചാ​​ടി, ക​​ദ​​ളി​​വാ​​ഴ, നാ​​രി​​ല്ലാ പ​​യ​​ർ, പ്ര​​ത്യേ​​ക ഇ​​നം ചൊ​​ര​​യ്ക്ക വി​​ത്തു​​ക​​ൾ, ബ്ര​​ഹ്മി, വ​​യ​​മ്പ്, ക​​ച്ചോ​​ലം, രാ​​മ​​ച്ചം, ക​​സ്തൂ​​രി മ​​ഞ്ഞ​​ൾ, കൊ​​ടു​​വേ​​ലി, ഉ​​ങ്ങ്, മ​​ഞ്ചാ​​ടി, ഡ്രാ​​ഗ​​ൺ ഫ്രൂ​​ട്ട്, അ​​യ്യ​​പ്പാ​​ന തു​​ട​​ങ്ങി ഔ​​ഷ​​ധ, പ​​ഴ​​വ​​ർ​​ഗ, പ​​ച്ച​​ക്ക​​റി, കി​​ഴ​​ങ്ങ് വ​​ർ​​ഗ, വൃ​​ക്ഷ​​വി​​ള ഇ​​ന​​ങ്ങ​​ളി​​ലാ​​യി എ​​ൺ​​പ​​തോ​​ളം ഇ​​നം ന​​ടീ​​ൽ വ​​സ്തു​​ക്ക​​ളാ​​ണ് ക​​ർ​​ഷ​​ക​​ർ പ​​ങ്കു​​വ​​ച്ച​​ത്. ഈ​​രാ​​റ്റു​​പേ​​ട്ട മു​​നി​​സി​​പ്പ​​ൽ ചെ​​യ​​ർ​​മാ​​ൻ വി.​​പി. നാ​​സ​​ർ വി​​ത്തു​​കു​​ട്ട ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

വി.​​ജെ. ജോ​​സ് ആ​​ദ്യ പ​​ങ്ക് ഏ​​റ്റു​​വാ​​ങ്ങി. ജി​​ല്ല​​യു​​ടെ പ​​ല ഭാ​​ഗ​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള ക​​ർ​​ഷ​​ക​​രും ജൈ​​വ​​ക​​ർ​​ഷ​​ക സ​​മി​​തി അം​​ഗ​​ങ്ങ​​ളും ക​​ർ​​ഷ​​ക​​സ്വ​​രാ​​ജ് സ​​ത്യ​​ഗ്ര​​ഹ​​സ​​മി​​തി പ്ര​​വ​​ർ​​ത്ത​​ക​​രും പ​​ങ്കെ​​ടു​​ത്തു. ജോ​​ർ​​ജു​​കു​​ട്ടി ക​​ട​​പ്ലാ​​ക്ക​​ൽ, ഉ​​ണ്ണി​​ക്കു​​ഞ്ഞ് വെ​​ള്ളൂ​​ക്കു​​ന്നേ​​ൽ, ജോ​​ഷി താ​​ന്നി​​ക്ക​​ൽ, റോ​​ജ​​ർ ഇ​​ട​​യോ​​ടി​​യി​​ൽ, എ​​ൻ.​​കെ. രാ​​ജു എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.

Tags : The seedbed Nattuvishesham Districte news

Recent News

Corehub Up