x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാഷ്‌ട്രനിർമാണത്തിന് വീട്ടമ്മമാരുടെ സേവനം അനിവാര്യം


Published: June 13, 2026 11:08 PM IST | Updated: June 13, 2026 11:08 PM IST

സ​മൂ​ഹ​ത്തി​ലെ വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള സ്​ത്രീ​ക​ൾ പ്ര​തി​ക​രി​ക്കു​ന്നു...

സു​പ്രീം​കോ​ട​തി വി​ധിച​രി​ത്ര​പ​രം
ഹ​രി​പ്പാ​ട്: റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ന്ന വീ​ട്ട​മ്മ​മാ​രു​ടെ ഗാ​ർ​ഹി​ക പ​രി​ച​ര​ണ​ത്തി​ന് പ്ര​തി​മാ​സം കു​റ​ഞ്ഞ​ത് 30,000 രൂ​പ ക​ണ​ക്കാ​ക്കി ഇ​ൻ​ഷു​റ​ൻ​സ് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി​യു​ടെ സു​പ്ര​ധാ​ന വി​ധി സ്ത്രീ​ക​ളു​ടെ അ​ദൃ​ശ്യ​മാ​യ അ​ധ്വാ​ന​ത്തി​ന് സ​മൂ​ഹ​വും നി​യ​മ​വ്യ​വ​സ്ഥ​യും ന​ൽ​കു​ന്ന വ​ലി​യ അം​ഗീ​കാ​ര​മാ​ണെ​ന്ന് ആ​ല​പ്പു​ഴ ജി​ല്ലാ മ​ഹി​ളാ കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ ബ​ബി​ത ജ​യ​ൻ.

രാ​ജ്യ​ത്തെ ഏ​തൊ​രു ഔ​ദ്യോ​ഗി​ക പ​ദ​വി​യെ​ക്കാ​ളും പ്രാ​ധാ​ന്യ​മു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് ഓ​രോ വീ​ട്ട​മ്മ​യും നി​ർ​വ​ഹി​ക്കു​ന്ന​ത് എ​ന്ന സ​ത്യ​മാ​ണ് ഈ ​വി​ധി​യി​ലൂ​ടെ വീ​ണ്ടും ഓ​ർ​മി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. വീ​ട്ടു​ജോ​ലി​ക​ൾ​ക്ക് നേ​രി​ട്ട് ശ​മ്പ​ളം ല​ഭി​ക്കു​ന്നി​ല്ല എ​ന്ന​തു​കൊ​ണ്ട് അ​വ​യ്ക്ക് മൂ​ല്യ​മി​ല്ലെ​ന്ന് പ​റ​യാ​നാ​വി​ല്ല. ഒ​രു കു​ടും​ബ​ത്തി​ന്‍റെ ശ​ക്ത​മാ​യ അ​ടി​ത്ത​റ​യാ​യി നി​ല​കൊ​ള്ളു​ന്ന വീ​ട്ട​മ്മ​മാ​രു​ടെ സേ​വ​ന​ത്തി​നും ക​ഠി​നാ​ധ്വാ​ന​ത്തി​നും സാ​മ്പ​ത്തി​ക മൂ​ല്യ​മു​ണ്ടെ​ന്ന് പ​ര​മോ​ന്ന​ത കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​ത് സ്ത്രീ​ക​ളോ​ടു​ള്ള ബ​ഹു​മാ​ന​വും സാ​മൂ​ഹി​ക നീ​തി​ബോ​ധ​വും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​താ​ണ്.

വീ​ട്ടു​ജോ​ലി​ക​ൾ കേ​വ​ലം ഒ​രു ജോ​ലി​യ​ല്ല എ​ന്ന ത​ര​ത്തി​ൽ ഇ​ന്നും സ​മൂ​ഹ​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന പ​ഴ​യ​തും തെ​റ്റാ​യ​തു​മാ​യ കാ​ഴ്ച​പ്പാ​ടു​ക​ളെ തി​രു​ത്തു​ന്ന ച​രി​ത്ര​പ​ര​മാ​യ ഇ​ട​പെ​ട​ലാ​ണി​ത്. ഒ​രു കു​ടും​ബ​ത്തെ സു​ഗ​മ​മാ​യി മു​ന്നോ​ട്ടു ന​യി​ക്കു​ന്ന​തി​ൽ വീ​ട്ട​മ്മ​മാ​ർ വ​ഹി​ക്കു​ന്ന പ​ങ്കും അ​വ​രു​ടെ അ​മൂ​ല്യ​മാ​യ സം​ഭാ​വ​ന​യും രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ ത​ന്നെ ഭാ​ഗ​മാ​ണെ​ന്ന് കോ​ട​തി അ​ടി​വ​ര​യി​ട്ടു പ​റ​യു​ന്നു.

ഒ​രു വീ​ട്ട​മ്മ​യു​ടെ മ​ക​ളാ​യി ജ​നി​ച്ചു വ​ള​രു​ക​യും, കു​ടും​ബ​ത്തെ ശ​ക്ത​മാ​യി ന​യി​ക്കു​ന്ന സ്വ​ന്തം അ​മ്മ​യെ ക​ണ്ടു പ​ഠി​ക്കു​ക​യും ചെ​യ്ത അ​നു​ഭ​വ പ​ശ്ചാ​ത്ത​ല​ത്തി​ൽ, സ്ത്രീ​സ​മൂ​ഹ​ത്തി​ന് വ​ലി​യ ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​ന്ന ഈ ​സു​പ്രീം​കോ​ട​തി വി​ധി​യെ പൂ​ർ​ണ​മ​ന​സോ​ടെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

വ​ലി​യ അം​ഗീ​കാ​രം

ചാ​രും​മൂ​ട്: രാ​ഷ്‌​ട്ര​നി​ർമാ​ണ​ത്തി​ന് വീ​ട്ട​മ്മ​മാ​രു​ടെ സേ​വ​നം അ​നി​വാ​ര്യ​മാ​ണെ​ന്ന സു​പ്രീം​കോ​ട​തി വി​ധി സ്വാ​ഗ​താ​ർ​ഹ​മാ​ണ്. ഒ​രു സ്ത്രീ ​അ​വ​ളു​ടെ കു​ടും​ബ​ത്തെ സം​ര​ക്ഷി​ക്കു​മ്പോ​ൾ എ​ല്ലാ സ്ത്രീ​ക​ളും ഭ​വ​ന, സ​മൂ​ഹ നി​ർ​മാ​ണ​ത്തി​ലും അ​തുവ​ഴി രാ​ഷ്‌ട്രനി​ർ​മാ​ണ​ത്തി​ലും പ​ങ്കാ​ളി​യാ​വു​ക​യാ​ണ്. വീ​ട്ട​മ്മ​മാ​രു​ടെ അ​ദൃ​ശ്യ​മാ​യ അ​ധ്വാ​നം രാ​ജ്യപു​രോ​ഗ​തി​യി​ൽ കാ​ര്യ​മാ​യ സം​ഭാ​വ​ന ചെ​യ്യു​ന്നു​ണ്ടെ​ന്ന സു​പ്രീംകോ​ട​തി നി​രീ​ക്ഷ​ണ​വും രാ​ജ്യ​ത്തെ വീ​ട്ട​മ്മ​മാ​രാ​യ സ്ത്രീസ​മൂ​ഹ​ത്തി​ന് പ​ര​മോ​ന്ന​ത നീ​തി​പീ​ഠ​ത്തി​ൽനി​ന്നു ല​ഭി​ക്കു​ന്ന വ​ലി​യ അം​ഗീ​കാ​ര​മാ​ണ്.

അ​നി​ത സ​ജി തെ​ക്കേ​ത്ത​ല​യ്ക്ക​ൽ, മ​ഹി​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി

വ​നി​ത​ക​ളു​ടെ അ​ന്ത​സ് ഉ​യ​ർ​ത്തി​യ വി​ധി

സു​പ്രീംകോ​ട​തി വി​ധി വ​ള​രെ സ്വാ​ഗ​താ​ർ​ഹ​വും വ​നി​ത​ക​ളു​ടെ അ​ന്ത​സ് ഉ​യ​ർ​ത്തു​ന്ന​തു​മാ​ണ്. ക​രു​ത്തു​റ്റ രാ​ഷ്‌ട്രമാ​യി ഇ​ന്ത്യ​യെ മാ​റ്റു​ന്ന​തി​ൽ സ്ത്രീ സ​മൂഹ​ത്തി​ന് വ​ലി​യ പ​ങ്ക് വ​ഹി​ക്കാ​ൻ ക​ഴി​യും. ന​ല്ലൊ​രു കു​ടും​ബ​ത്തെ സൃ​ഷ്ടി​ക്കാ​ൻ ഒ​രു വീ​ട്ട​മ്മ​യ്ക്ക് ക​ഴി​യും. ന​ല്ല കു​ടും​ബ​ങ്ങ​ൾ ന​ല്ല സ​മൂ​ഹ​ത്തെ സൃ​ഷ്ടി​ക്കും. ഇ​ത് ശ​ക്ത​മാ​യ രാ​ഷ്‌ട്രത്തി​ന്‍റെ സൃ​ഷ്ടി​ക്ക് വ​ഴിതു​റ​ക്കും. അതി​നാ​ൽ അ​മൂ​ല്യ​വും പ​ര​മ​പ്ര​ധാ​ന​വു​മാ​ണ് രാ​ഷ്‌ട്രനി​ർ​മാ​ണ​ത്തി​ൽ സ്ത്രീക​ളു​ടെ പ​ങ്ക്.

സേ​തു​ഭാ​യി, സി​ഡി​എ​സ്, ചെ​യ​ർ​പേ​ഴ്സ​ൺ, മു​ഹ​മ്മ പ​ഞ്ചാ​യ​ത്ത്

വലിയ ആദരവ്

സു​പ്രീം കോ​ട​തി​യു​ടെ ഈ ​വി​ധി വീ​ട്ട​മ്മ​മാ​ർ​ക്കു​ള്ള വ​ലി​യൊ​രു അം​ഗീ​കാ​ര​മാ​ണ്. അ​വ​രു​ടെ അ​ധ്വാ​ന​ത്തെ പ​ല​പ്പോ​ഴും സ​മൂ​ഹം വേ​ണ്ട​ത്ര പ​രി​ഗ​ണി​ക്കാ​റി​ല്ല. കു​ടും​ബ​ത്തെ ന​യി​ക്കു​ക എ​ന്ന​ത് വ​ള​രെ വ​ലി​യൊ​രു ഉ​ത്ത​ര​വാ​ദി​ത്വമാ​ണ്. ഒ​രു അ​ധ്യാ​പി​ക എ​ന്ന നി​ല​യി​ൽ, ജോ​ലി ക​ഴി​ഞ്ഞു മ​ട​ങ്ങി​യെ​ത്തി​യാ​ലും വീ​ട്ടു​ജോ​ലി​ക​ൾകൂ​ടി ചെ​യ്യേ​ണ്ടി​വ​രാ​റു​ണ്ട്. അ​തി​നാ​ൽ, വീ​ട്ട​മ്മ​മാ​രു​ടെ സേ​വ​ന​ത്തി​ന് സാ​മ്പ​ത്തി​ക മൂ​ല്യം ക​ൽ​പ്പി​ക്കു​ന്ന​ത് അ​വ​ർ​ക്ക് ല​ഭി​ക്കു​ന്ന വ​ലി​യൊ​രു ആ​ദ​ര​വാ​യാ​ണ് ഞാ​ൻ കാ​ണു​ന്ന​ത്. പ്ര​ത്യേ​കി​ച്ച്, അ​പ​ക​ട​ങ്ങ​ൾ പോ​ലു​ള്ള അ​പ്ര​തീ​ക്ഷി​ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഈ ​തീ​രു​മാ​നം വ​ലി​യൊ​രു ആ​ശ്വാ​സ​മാ​യി​രി​ക്കും. വീ​ട്ട​മ്മ​മാ​രു​ടെ സേ​വ​ന​ത്തി​ന്‍റെ മൂ​ല്യം അ​ടി​സ്ഥാ​ന​മാ​ക്കി ന​ഷ്ട​പ​രി​ഹാ​രം ക​ണ​ക്കാ​ക്ക​ണ​മെ​ന്ന കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​നെ സ്വാ​ഗ​തം ചെ​യ്യു​ന്നു.

മി​നി സാം, അ​ധ്യാ​പി​ക

വീ​ട്ട​മ്മ​മാ​രുടെ മഹത്വം ആരും മനസിലാക്കുന്നില്ല

കാ​യം​കു​ളം: സു​പ്രീംകോ​ട​തി വി​ധി സ്വാ​ഗ​താ​ർ​ഹ​മാ​ണ്. ഒ​രു ദി​വ​സ​ത്തി​ൽ 16 മ​ണി​ക്കൂ​റും തൊ​ഴി​ൽ എ​ടു​ക്കു​ന്ന​വ​രാ​ണ് വീ​ട്ട​മ്മ​മാ​ർ. ആ ജോ​ലി​യു​ടെ മ​ഹ​ത്വം ആ​രും മ​ന​സി​ലാ​ക്കു​ന്നി​ല്ല. വി​ശ്ര​മ​ര​ഹി​ത​മാ​യി പ​ണിയെ​ടു​ക്കു​ന്ന​വ​ർ​ക്കു​ള്ള അം​ഗീ​കാ​ര​മാ​ണ് സു​പ്രീംകോ​ട​തി വി​ധി.

പി. ​ശ​ശി​ക​ല, കാ​യം​കു​ളം ന​ഗ​ര​സ​ഭ, മു​ൻ ചെ​യ​ർ​പേ​ഴ്‌​സ​ൺ

കോടതി നടപടിയിൽ അഭിമാനം

പ​ല​പ്പോ​ഴും സ​മൂ​ഹ​ത്തി​ന്‍റെ പ്രോ​ട്ടോ​ക്കോ​ളി​ല്‍ ഏ​റ്റ​വും താ​ഴെ​യാ​യി ഉ​ണ്ടാ​യി​രു​ന്ന സ്ഥാ​ന​മാ​യി​രു​ന്നു ഒ​രു വീ​ട്ട​മ്മ​യു​ടേ​ത്. അ​താ​ണെ​ന്ന് തോ​ന്നു​ന്നു ന​ഷ്ട​പ​രി​ഹാ​രത്തു​ക​യി​ലും ആ​ കുറ​വു​ണ്ടാ​യ​ത്. എ​ന്നാ​ല്‍ രാ​ഷ്‌ട്രനി​ര്‍​മാ​താ​വാ​യി വീ​ട്ട​മ്മ​യെ ഉ​യ​ര്‍​ത്തി​ക്കാ​ട്ടി​യ പ​ര​മോ​ന്ന​ത കോ​ട​തി​യു​ടെ ​ന​ട​പ​ടി​യി​ല്‍ അ​ഭി​മാ​നം കൊ​ള്ളു​ന്നു.

കെ.​എ​സ്. സ്മി​ത​ാഭാ​യി

വിധി പ്രശംസനീയം

രാ​ഷ്‌ട്രനി​ർ​മാ​ണ​ത്തി​ൽ വീ​ട്ട​മ്മ​മാ​രു​ടെ പ​രി​ഗ​ണ​ന വ്യ​ക്ത​മാ​ക്കു​ന്ന പ​ര​മോ​ന്ന​ത നീ​തി​പീ​ഠ​ത്തി​ന്‍റെ വി​ധി പ്ര​ശം​സ​നീ​യ​മാ​ണ്. കു​ടും​ബ​ത്തി​ന്‍റെ നി​ല​നി​ൽ​പി​ൽ സ്ത്രീ സ​മൂ​ഹം അ​നി​വാ​ര്യ ഘ​ട​ക​മാ​ണെ​ന്ന യാ​ഥാ​ർ​ഥ്യം ഒ​ന്നു​കൂ​ടി ഊ​ട്ടി ഉ​റ​പ്പി​ക്കു​ന്ന​താ​ണ് ഈ ​വി​ധി.
ബി​ന്ദു ബൈ​ജു, അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്തംഗം

വലിയ അഭിമാനം തോന്നുന്നു

ഒ​രു കു​ടും​ബ​ത്തി​ന്‍റെ കൃ​ത്യ​മാ​യ ന​ട​ത്തി​പ്പ് രാ​ഷ്‌ട്രനി​ര്‍​മാ​ണ​ത്തി​ന്‍റെ ഘ​ട്ട​ങ്ങ​ളി​ലൊ​ന്നാ​ണെ​ന്ന അം​ഗീ​കാ​രം വീ​ട്ട​മ്മ​യെ​ന്ന നി​ല​യ്ക്ക് വ​ലി​യ അ​ഭി​മാ​നം തോ​ന്നാ​ന്‍ കാ​ര​ണ​മാ​യി. വീ​ട്ട​മ്മ ആ​ശ്രി​ത​യ​ല്ലെ​ന്നു​ള്ള പ​രാ​മ​ര്‍​ശം ഈ ​പ​രി​ഷ്‌​കൃ​ത സ​മൂ​ഹം ഏ​റ്റെ​ടു​ക്ക​ണം.
ഗൃ​ഹ​നാ​ഥ എ​ന്നാ​ല്‍ വീ​ടി​നെ ന​യി​ക്കു​ന്ന​വ​ളാ​ണെ​ന്ന അം​ഗീ​കാ​രം പ​ല​പ്പോ​ഴും ല​ഭി​ക്കു​ന്നി​ല്ല എ​ന്ന​ത് വി​ഷ​മ​ക​ര​മാ​യ കാ​ര്യ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ വി​ധി​യി​ലൂ​ടെ​യും കോ​ട​തി പ​രാ​മ​ര്‍​ശ​ങ്ങ​ളി​ലൂ​ടെ​യും അ​തി​നൊ​രു വ​ലി​യ മാ​റ്റ​മാ​ണ് സം​ഭ​വി​ച്ചി​രി​ക്കു​ന്നത്. വി​ധി​യെ സ​ന്തോ​ഷ​ത്തോ​ടെ സ്വാ​ഗ​തം ചെ​യ്യു​ന്നു.

കെ.​ പ്രി​യ​ങ്ക

രാ​ഷ്‌ട്രനി​ർ​മാ​ണ​ത്തി​ന് വീ​ട്ട​മ്മ​മാ​രു​ടെ സേ​വ​നം അ​നി​വാ​ര്യം

സു​പ്രീംകോ​ട​തി​യു​ടെ വി​ധി രാ​ജ്യ​ത്തെ സ്ത്രീ​ക​ളു​ടെ​അ​ന്ത​സും ആ​ത്മാ​ഭി​മാ​ന​വും വ​ർ​ധി​പ്പി​ക്കു​ന്നു. വി​ശ്ര​മ​മി​ല്ലാ​തെ പ​ണി​യെ​ടു​ക്കു​ക​യും വി​ല​മ​തി​ക്ക​പ്പെ​ടാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന അ​വ​സ്ഥ​യി​ൽനി​ന്ന് രാ​ഷ്‌ട്രനി​ർ​മാ​ണ​ പ്ര​വ​ർ​ത്ത​ന​മാ​ണ് സ്ത്രീ​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​തെ​ന്ന പ​രാ​മ​ർ​ശ​ത്തിലേ​ക്കു​ള്ള പ​രി​വ​ർ​ത്ത​ന​മാ​യി ഈ ​വി​ധി​യെ ഞാ​ൻ കാ​ണു​ന്നു.
കു​ടും​ബ​ത്തി​ലെ ജോ​ലി​ക​ളെ​ല്ലാം സ്ത്രീ​യു​ടെ മാ​ത്രം ബാ​ധ്യ​ത​യാ​യി കാ​ണു​ന്ന പാ​ര​മ്പ​രാ​ഗ​ത രീ​തി​ക​ളി​ൽ​നി​ന്നു സ്ത്രീ​ക്ക് മോ​ച​നം ല​ഭി​ക്ക​ണം.
സ്ത്രീ ​സു​ര​ക്ഷാ പെ​ൻ​ഷ​ൻ ന​ൽ​കി​ക്കൊ​ണ്ട് സ്ത്രീ​യെ അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ തു​ട​ക്കംകു​റി​ച്ചി​രു​ന്നു. കു​ടും​ബ​ങ്ങ​ളെ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ലും ഭാ​വിത​ല​മു​റ​യെ വ​ള​ർ​ത്തു​ന്ന​തി​ലുമുള്ള സ്ത്രീ​യു​ടെ പ​ങ്കാ​ണ് സു​പ്രീംകോ​ട​തി ഏ​റ്റ​വും വി​ല​മ​തി​ച്ച​ത്.

അ​ഡ്വ.​വി.​ആ​ർ. ര​ജി​ത, പ്ര​സി​ഡ​ന്‍റ് തൈ​ക്കാ​ട്ടു​ശേ​രി ബ്ലോ​ക്ക്

വീട്ടമ്മമാർക്ക് ലഭിച്ച അംഗീകാരം

സു​പ്രീം​കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് വീ​ട്ട​മ്മ​മാ​ര്‍​ക്ക് ല​ഭി​ച്ച അം​ഗീ​കാ​ര​മാ​ണ്. വീ​ട്ട​മ്മ​മാ​ര്‍ ര​ഷ്‌ട്രനി​ര്‍​മാ​താ​ക്ക​ളാ​ണ​ന്നു​ള്ള കോ​ട​തി നി​രീ​ക്ഷ​ണം ഭാ​ര​ത​ത്തി​ലെ ഓ​രോ സ്ത്രീ​ക്കും അ​ഭി​മാ​നം ന​ല്കു​ന്ന​താ​ണ്. വീ​ട്ട​മ്മ​മാ​രു​ടെ സേ​വ​ന​ത്തി​ന്‍റെ മൂ​ല്യത്തിന് ആ​രും വി​ല​ക​ല്‍​പ്പി​ച്ചി​രു​ന്നി​ല്ല. പ​ല​പ്പോ​ഴും ജോ​ലി​യു​ള്ള സ്ത്രീ​ക​ള്‍​ക്കു മാ​ത്ര​മാ​യി​രു​ന്നു സ​മൂ​ഹ​ത്തി​ല്‍ വി​ല ക​ല്‍​പ്പി​ച്ചി​രു​ന്ന​ത്. രാ​ജ്യ​ത്തെ കോ​ടി​ക്ക​ണ​ക്കി​നുവ​രു​ന്ന സാ​ധാ​ര​ണ വീ​ട്ട​മ്മ​മാ​രു​ടെ അ​ധ്വാ​ന​ത്തി​ന്‍റെ വി​ല ആ​രും തി​രി​ച്ച​റി​ഞ്ഞി​രു​ന്നി​ല്ല. സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ലൂ​ടെ ഇ​തി​നു മാ​റ്റം വ​ന്നി​രി​ക്കു​ന്നു.

ഉ​ഷാ സ​തീ​ഷ് , 15-ാം വാ​ർ​ഡ് മെ​ംബ​ർ, ചെ​റി​യ​നാ​ട് പ​ഞ്ചാ​യ​ത്ത്

ക​ഷ്‌ടപ്പാ​ടി​നുള്ള അം​ഗീ​കാ​രം
വീ​ട്ട​മ്മ​മാ​രു​ടെ യ​ഥാ​ർ​ഥ മൂ​ല്യം അ​റി​യാ​ൻ സു​പീം കോ​ട​തി ഇ​ട​പെ​ടേ​ണ്ടിവ​ന്നു. വീ​ട്ടു​കാ​രും പൊ​തു സ​മൂ​ഹ​വും വി​ധി അം​ഗീ​ക​രി​ച്ചു സ്ത്രീ​ക​ൾ​ക്ക് അ​ർ​ഹ​മാ​യ സ്ഥാ​ന​വും അം​ഗീ​കാ​ര​വും ന​ൽ​കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണ്.
പു​ല​ർ​ച്ചെ ഉ​റ​ക്ക​മു​ണ​ർ​ന്ന് വീ​ട്ടി​ലെ എ​ല്ലാ ജോ​ലി​ക​ളും രാ​വി​ലെ എ​ട്ടി​നു മു​ൻ​പ് തീ​ർ​ത്ത് കു​ട്ടി​ക​ളെ ഒ​രു​ക്കി ഭ​ക്ഷ​ണം കൊ​ടു​ത്ത് സ്‌​കൂ​ളി​ൽ വി​ടു​ന്ന​തുവ​രെ വ​ലി​യ മാ​ന​സി​ക സം​ഘ​ർ​ഷ​മാ​ണ് അനുഭവിക്കു ന്നത്. തു​ട​ർ​ന്ന് വീ​ട്ടി​ലെ മ​റ്റു​ള്ള​വ​ർ​ക്കു രാ​വി​ല​ത്തെ​യും ഉ​ച്ച​ക്കു​മു​ള്ള ഭ​ക്ഷ​ണ​വും ഒ​രു​ക്കി അ​തി​നിടെ തു​ണി​ക​ൾ അ​ല​ക്കി​യും വീ​ടു വൃ​ത്തി​യാ​ക്കാ​നും സ​മ​യം ക​ണ്ടെ​ത്തും. ഇ​തെ​ല്ലാം ക​ഴി​ഞ്ഞ് വേ​ണം ജോ​ലി​യു​ണ്ട​ങ്കി​ൽ അ​തി​നു പോ​കേ​ണ്ട​ത്. ഒ​രു ശ​രാ​ശ​രി വീ​ട്ട​മ്മ​യു​ടെ ജീ​വി​തം യാ​ന്ത്രി​ക​മാ​ണ്. എ​ന്നി​രു​ന്നാ​ലും ഇ​തൊ​ന്നും അം​ഗീ​ക​രി​ച്ച് ന​ൽ​കാ​ൻ മ​റ്റു​ള്ള​വ​ർ ത​യാ​റാ​കു​ന്നി​ല്ല. സു​പീംകോ​ട​തി​യു​ടെ പു​തി​യ ഉ​ത്ത​ര​വ് വീ​ട്ട​മ്മ​മാ​രു​ടെ ക​ഷ്ടാ​പ്പാ​ടി​നുള്ള അം​ഗീ​കാ​ര​മാ​ണ്.
ഷീ​നാ രാ​ജ​ൻ, റേ​ഷ​ൻ വ്യാ​പാ​രി, മാ​ന്നാ​ർ

രാ​ഷ്‌ട്രനി​ർ​മാ​ണ​ത്തി​ന് വീ​ട്ട​മ്മ​മാ​രു​ടെ സേ​വ​നം

രാ​ഷ്ട്ര​നി​ർ​മാ​ണ​ത്തി​ന് വീ​ട്ട​മ്മ​മാ​രു​ടെ സേ​വ​നം അ​നി​വാ​ര്യം എ​ന്ന സുപ്രീംകോടതി ഉ​ത്ത​ര​വ് സ്വാ​ഗ​താ​ർ​ഹ​മാ​ണ്. പ​ങ്കാ​ളി എ​ന്ന വാ​ക്ക് ഉ​പ​യോ​ഗി​ക്കു​മ്പോ​ഴും വീ​ട്ട​മ്മ​യു​ടെ വീ​ട്ടു​ജോ​ലി​യി​ൽ പ​ങ്കാ​ളി​ത്തം പ​ല​പ്പോ​ഴും ല​ഭി​ക്കു​ന്നി​ല്ല. അ​ടു​ക്ക​ള​പ്പ​ണി​യും വീ​ട്ടു​ജോ​ലി​ക​ളും സ്ത്രീക ളുടെ മാ​ത്രം ഉ​ത്ത​ര​വാ​ദി​ത്വ​മ​ല്ലെ​ന്നും ഭ​ർ​ത്താ​ക്ക​ന്മാ​രും അ​തി​ൽ പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്നും കോ​ട​തി അ​ഭി​പ്രാ​യപ്പെട്ടു. വീ​ട്ട​മ്മ​മാ​രു​ടെ മ​ന​സ​റി​ഞ്ഞ കോ​ട​തി വി​ധി​യാ​ണിത്.

എം.​കെ. ര​തി​ക, വീ​ട്ട​മ്മ

തു​ക നി​ശ്ച​യി​ച്ച​തി​ൽ അ​പ​ര്യാ​പ്ത​ത
സ്ത്രീ​ക​ൾ​ക്ക് അ​ഭി​മാ​നി​ക്കാ​വു​ന്ന വി​ധി​യാ​ണെ​ങ്കി​ലും തു​ക നി​ശ്ച​യി​ച്ച​തി​ൽ അ​പ​ര്യാ​പ്ത​യു​ണ്ട്. കു​ടും​ബ​ങ്ങ​ളു​ടെ ഉ​യ​ർ​ച്ച​യ്ക്കും സ​മൂ​ഹ​ത്തി​ന്‍റെ ഉ​ന്ന​മ​ന​ത്തി​നു​മാ​യി രാ​പ​ക​ൽ വ്യാ​ത്യാ​സ​മി​ല്ലാ​തെ, പ​രാ​തി​യി​ല്ലാ​തെ, പ​രി​ഭ​വ​ങ്ങ​ൾ ഇ​ല്ലാ​തെ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ് വീ​ട്ട​മ്മ​മാ​രെ​ന്ന് സ​ജി​മോ​ൾ ഫ്രാൻസിസ്മു​ൻ ജി​ല്ലാപ​ഞ്ചാ​യ​ത്തം​ഗം

Tags : essential for nation-building. Nattuvishesham District News

Recent News

Corehub Up