മാര്‍തോമ ചര്‍ച്ച് എഡ്യൂക്കേഷണല്‍ സൊസൈറ്റിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.മുരളീധരന് നിര്‍വഹിക്കുന്നു. സൊസൈറ്റി സെക്രട്ടറി ഡോ.രാജന
തിരുവനന്തപുരം: ക്രൈസ്തവ മിഷനറിമാര്‍ കേരളത്തിലെ വിദ്യാഭ്യാസ-ആരോഗ്യ മേഖലകളില്‍ ചെയ്തിട്ടുള്ള സേവനങ്ങളെ എത്ര പ്രശംസിച്ചാലും മതിയാകില്ലെന്നു ആരോഗ്യമന്ത്രി കെ.മുരളീധരന്.
മാര്‍തോമ ചര്‍ച്ച് എഡ്യൂക്കേഷണല്‍ സൊസൈറ്റിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം മുക്കോലയ്ക്കല്‍ ഡോ.ജോസഫ് മാര്‍ത്തോമാ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ക്രൈസ്തവ മിഷനറിമാര്‍ വിദ്യാലയങ്ങളും ആശുപത്രികളും സ്ഥാപിച്ചു. കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ക്രൈസ്തവ മിഷനറിമാര്‍ക്ക് ഇങ്ങനെ ഒരുപാട് ചരിത്രമുണ്ട്.
പണ്ട്മുതല്‍ മിഷനറിമാര്‍ നടത്തിയ സേവനങ്ങളാണ് വിദ്യാഭ്യാസരംഗത്ത് നമ്മുടെ സംസ്ഥാനത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയത്. അങ്ങനെയുള്ള സേവനങ്ങളെ ബഹുമാനിക്കേണ്ടതാണ്. വജ്ര ജൂബിലിയോടനുബന്ധിച്ച് തൊട്ടടുത്തുള്ള സര്‍ക്കാര്‍ വിദ്യാലയത്തിലെ വിദ്യാര്‍ഥികളെ സഹായിക്കുന്നതിന് സൊസൈറ്റി ഭാരവാഹികള്‍ എടുത്ത തീരുമാനം ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ മേഖലയില്‍ ഊന്നിയുള്ള സേവന പ്രവര്‍ത്തനങ്ങള്‍ക്കാണ് ക്രിസ്ത്യന്‍ മിഷനറിമാര്‍ എന്നും പ്രധാന്യം കല്പിച്ചിട്ടുള്ളതെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിച്ച മാര്‍ത്തോമാ സഭ പരമാധ്യക്ഷന്‍ ഡോ.തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്ത പറഞ്ഞു. നിങ്ങള്‍ ലോകത്തിന്റെ വെളിച്ചമാകണമെന്നാണ് ബൈബിളില്‍ നാം വായിക്കുന്നതെന്നും ആ മുല്യമാണ് സൊസൈറ്റി എന്നും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളതെന്നും മാര്‍ത്തോമാ സഭാ തിരുവനന്തപുരം-കൊല്ലം ഭദ്രാസന അധ്യക്ഷന്‍ ഡോ. ഐസക് മാര്‍ ഫിലക്സിനോസ് എപ്പിസ്കോപ്പ പറഞ്ഞു.
സ്കൂളിന്റെ വജ്രജൂബിലി വര്‍ഷത്തില്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന 60 വിദ്യാര്‍ഥികള്‍ക്ക് ഫീസ് ഇളവ് നല്കുമെന്നു സൊസൈറ്റി സെക്രട്ടറി ഡോ.രാജന് വര്‍ഗീസ് സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു. സൊസൈറ്റി അംഗമായ തിരുവല്ല എംഎല്‍എ അഡ്വ. വര്‍ഗീസ് മാമന്, ശാസ്ത്ര-സിഎന്‍ആര്‍ റാവു അവാര്‍ഡ് ജേതാവ് ഡോ.ജോര്‍ജ് തോമസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സൊസൈറ്റി വൈസ് പ്രസിഡന്റ് കെ.തോമസ് ജേക്കബ് ആശംസകള്‍ അറിയിച്ചു പ്രസംഗിച്ചു. ട്രഷറര്‍ ജോര്‍ജ് ജോസഫ് നന്ദി പറഞ്ഞു.