അമ്പലപ്പുഴ: കാനയുടെ സ്ലാബ് ഇളകിക്കിടക്കുന്നത് ജീവന് ഭീഷണിയാകുന്നു. ഒരു മാസമായി പുന്നപ്ര അറവുകാട് ക്ഷേത്രത്തിന് പടിഞ്ഞാറുവശം കാർമൽ എൻജിനിയറിംഗ് കോളജിന് സമീപമാണ് ദേശീയപാതയോടു ചേർന്ന് കാനയുടെ സ്ലാബ് ഇളകി കിടക്കുന്നത്.
ദിവസങ്ങൾക്കു മുമ്പാണ് കളർകോട് ജംഗ്ഷനിൽ കാനയിൽ വീണ് യുവതിക്കു പരിക്കേറ്റത്.