x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ള​വി​ന്‍റെ വി​സ്മ​യം പ​ദ്ധ​തി​ക്ക് തു​ട​ക്കം

വെബ് ഡെസ്ക്
Published: July 19, 2026 12:39 AM IST | Updated: July 19, 2026 12:39 AM IST

പ​ച്ച​ക്ക​റി തൈ​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ക​സ്ന ഹ​മീ​ദ് നി​ർ​വ​ഹി​ക്കു​ന്നു.

മു​ക്കം: ഓ​ണ​ക്കാ​ല​ത്ത് വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​ക​ൾ ഉ​റ​പ്പാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ "വി​ള​വി​ന്‍റെ വി​സ്മ​യം' പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൊ​ടി​യ​ത്തൂ​ർ കൃ​ഷി​ഭ​വ​നി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ വി​വി​ധ ഇ​നം പ​ച്ച​ക്ക​റി തൈ​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ ക​സ്‌​ന ഹ​മീ​ദ് നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ ആ​യി​ഷ ചേ​ല​പ്പു​റ​ത്ത്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷ​റ​ഫു​ദ്ദീ​ൻ, അ​ഹ​മ്മ​ദ് കു​ട്ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് വീ​ടു​ക​ളി​ലെ​ല്ലാം പ​ച്ച​ക്ക​റി കൃ​ഷി വ്യാ​പി​പ്പി​ക്കു​ക​യും കു​ടും​ബ​ങ്ങ​ളെ കാ​ർ​ഷി​ക സ്വ​യം​പ​ര്യാ​പ്ത​ത​യി​ലേ​ക്ക് ന​യി​ക്കു​ക​യു​മാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

കൃ​ഷി ഓ​ഫീ​സ​ർ രാ​ജ​ശ്രീ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. കൃ​ഷി​ഭ​വ​നി​ലെ അ​സി​സ്റ്റ​ന്‍റു​മാ​രാ​യ മൊ​ഹ​യ്മീ​ൻ, ബീ​ന, നി​ഷ എ​ന്നി​വ​ർ കൃ​ഷി​രീ​തി​ക​ൾ, തൈ​ക​ളു​ടെ പ​രി​പാ​ല​നം, ജൈ​വ​വ​ള​ങ്ങ​ളു​ടെ ഉ​പ​യോ​ഗം എ​ന്നി​വ സം​ബ​ന്ധി​ച്ച് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.

Tags : Nattuvishesham District News

Recent News

Corehub Up