x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

40 തൊ​ഴി​ലാ​ളി​ക​ളെ തോ​ട്ട​പ്പ​ള്ളി ഫി​ഷ​റീ​സ് റെ​സ്ക്യു ബോ​ട്ട് ക​ര​ക്കെ​ത്തി​ച്ചു

വെബ് ഡെസ്ക്
Published: September 2, 2026 11:08 PM IST | Updated: September 2, 2026 11:08 PM IST

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം തോ​ട്ട​പ്പ​ള്ളി ഫി​ഷ​റീ​സ് റെ​സ്ക്യു ബോ​ട്ട് ക​ര​യ്ക്കെ​ത്തി​ക്കു​ന്നു.

അ​മ്പ​ല​പ്പു​ഴ: സ്റ്റി​യ​റിം​ഗ് പ​മ്പ് പൊ​ട്ടി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ത്തെ​യും 40 തൊ​ഴി​ലാ​ളി​ക​ളെ​യും തോ​ട്ട​പ്പ​ള്ളി ഫി​ഷ​റീ​സ് റെ​സ്ക്യു ബോ​ട്ട് ക​ര​ക്കെ​ത്തി​ച്ചു. തൃ​ക്കു​ന്ന​പ്പു​ഴ സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഉ​ത്രാ​ടം​എ​ന്ന വ​ള്ള​ത്തെ​യും 40 തൊ​ഴി​ലാ​ളി​ക​ളെ​യു​മാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ വ​ള്ള​ത്തി​ന്‍റെ ദി​ശ നി​യ​ന്ത്രി​ക്കു​ന്ന പ​വ​ർ സ്റ്റി​യ​റിം​ഗ് പ​മ്പ് പൊ​ട്ടി ക​ര​യി​ലേ​ക്കു ദി​ശ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ തോ​ട്ട​പ്പ​ള്ളി ഫി​ഷ​റീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു സ​ന്ദേ​ശം ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ റെ​സ്ക്യു ബോ​ട്ട് കാ​യം​കു​ളം ഹാ​ർ​ബ​റി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഏ​ക​ദേ​ശം 23 കി.​മീ അ​ക​ലെ ക​ട​ലി​ൽ ത​ക​രാ​റി​ലാ​യ വ​ള്ള​ത്തെ ക​ണ്ടെ​ത്തു​ക​യും കെ​ട്ടി​വ​ലി​ച്ച് ഉ​ച്ച​യോ​ടെ കാ​യം​കു​ളം ഹാ​ർ​ബ​റി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തു. വ​ള്ള​ത്തി​ൽ 40 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. സ്റ്റി​യ​റിം​ഗ് ത​ക​രാ​റി​ലാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു വ​ള്ളം. ഫി​ഷ​റീ​സ് ലൈ​ഫ് ഗാ​ർ​ഡ്സ്, റെ​സ്ക്യു ബോ​ട്ട് സ്രാ​ങ്ക്, ഡ്രൈ​വ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​കു​ന്ന ബോ​ട്ടു​ക​ൾ എ​ല്ലാ തൊ​ഴി​ലാ​ളി​ക​ൾ​ക്കു​മു​ള്ള ലൈ​ഫ് ജാ​ക്ക​റ്റ്, നി​ശ്ചി​ത എ​ണ്ണം ലൈ​ഫ് ബോ​യ, തീ ​അ​ണ​യ്ക്കാ​നു​ള്ള ഫ​യ​ർ എ​സ്‌​റ്റിം​ഗ്യൂഷ​ർ എ​ന്നി​വ നി​ർ​ബ​ന്ധ​മാ​യും ക​രു​തി​യി​രി​ക്ക​ണ​മെ​ന്നു ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ, അ​സി. ഡ​യ​റ​ക്ട​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ജീ​വ​ൻര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത യാ​ന​ങ്ങ​ൾ​ക്കെ​തി​രേ കെ​എം​എ​ഫ്ആ​ർ ആ​ക്ട് അ​നു​സ​രി​ച്ചു​ള്ള പി​ഴ ചുമത്തുക​യും ചെ​യ്യു​ന്ന​താ​ണെ​ന്ന് ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews

Recent News

Corehub Up