x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ഡി​എ​ഫ് പ്ര​തി​ഷേ​ധി​ച്ചു

വെബ് ഡെസ്ക്
Published: November 2, 2026 06:01 AM IST | Updated: November 2, 2026 06:01 AM IST

പാ​യി​പ്ര പ​ഞ്ചാ​യ​ത്ത് ഭി​ന്ന​ശേ​ഷി ക​ലോ​ത്സ​വം ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​സ​ഭ​യി​ല്‍ സി​എ​ഫ്‌​സി ഫ​ണ്ട് വി​നി​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ക്ടോ​ബ​ര്‍ 28ലെ ​കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ലു​ണ്ടാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ലും പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​ലും യു​ഡി​എ​ഫ് നേ​തൃ​ത്വം പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ത​ട​യി​ടാ​നും വ​നി​താ ചെ​യ​ര്‍​പേ​ഴ്‌​സ​നെ വ്യ​ക്തി​പ​ര​മാ​യി അ​ധി​ക്ഷേ​പി​ക്കാ​നു​മാ​ണ് സി​പി​എം-​ബി​ജെ​പി സം​യു​ക്ത നേ​തൃ​ത്വ​ത്തി​ല്‍ ശ്ര​മം ന​ട​ക്കു​ന്ന​തെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

ഫ​ണ്ട് അം​ഗീ​കാ​ര​ത്തി​ന് പി​ന്നാ​ലെ പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍റെ മു​റി​യു​ടെ വാ​തി​ല്‍ ത​ട​ഞ്ഞും ബ​ഹ​ളം വെ​ച്ചും അ​തി​ക്ര​മം ന​ട​ത്തി​യി​രു​ന്നു. സം​ഘ​ര്‍​ഷ​ത്തി​ല്‍ യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ചെ​യ​ര്‍​പേ​ഴ്‌​സ​നെ ല​ക്ഷ്യ​മി​ട്ട് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ആ​സൂ​ത്രി​ത​മാ​യി സൈ​ബ​ര്‍ ആ​ക്ര​മ​ണ​വും വ്യ​ക്തി​ഹ​ത്യ​യും ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ പൊ​ലി​സ് കേ​സെ​ടു​ക്കു​ക​യും മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ല്‍ ചെ​യ്യു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്നും നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.

യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ കെ.​എം. സ​ലിം, ക​ണ്‍​വീ​ന​ര്‍ കെ.​എം അ​ബ്ദു​ല്‍ മ​ജീ​ദ്, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​പി. എ​ല്‍​ദോ​സ്, മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജോ​യ്‌​സ് മേ​രി ആ​ന്‍റ​ണി, വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പി.​എം. അ​ബ്ദു​ല്‍ സ​ലാം, കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി റെ​ജി ജോ​ര്‍​ജ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​രാ​യ അ​സം ബീ​ഗം, പി. ​ര​ജി​ത, ഷ​ഹ​ന മ​ഹി​ന്‍ എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up