x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ത്തി​രി​പ്പി​നു വി​രാ​മം, കാ​ക്ക​നാ​ട് റെ​യി​ൽവേ മേ​ൽ​പ്പാ​ലം നി​ർ​മാ​ണം തു​ട​ങ്ങി

വെബ് ഡെസ്ക്
Published: September 17, 2026 12:15 AM IST | Updated: September 17, 2026 12:15 AM IST

കാ​ക്ക​നാ​ട് റെയി​ൽ​വേ ഗേ​റ്റ്.

കാ​യം​കു​ളം: വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ കാ​യം​കു​ളം-തി​രു​വ​ല്ല സം​സ്ഥാ​ന​പാ​ത​യി​ലെ കാ​ക്ക​നാ​ട് റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം തു​ട​ങ്ങി. 2018-19 സാ​മ്പ​ത്തി​ക വ​ർ​ഷ​മാ​ണ് കാ​ക്ക​നാ​ട് മേ​ൽ​പ്പാ​ല​ത്തി​ന് അ​നു​മ​തി​യാ​യ​ത്. പൂ​ർ​ണ​മാ​യും റെ​യി​ൽ​വേ​യു​ടെ ഫ​ണ്ടു​പ​യോ​ഗി​ച്ചാ​ണ് നി​ർ​മാ​ണം. 400 മീ​റ്റ​ർ നീ​ള​വും 7.5 മീ​റ്റ​ർ വീ​തി​യും.1.5 മീ​റ്റ​ർ വീ​തി​യി​ൽ ന​ട​പ്പാ​ത​യും ഉ​ൾ​പ്പെ​ടു​ന്ന മേ​ൽ​പ്പാ​ല​ത്തി​ന് 32.5 കോ​ടി​യാ​ണ് ചെ​ല​വു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

കാ​യം​കു​ളം-​തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത​യി​ല്‍ തീ​ര​ദേ​ശ റെ​യി​ല്‍​വേ പാ​ത​യി​ലാ​ണ് കാ​ക്ക​നാ​ട്‌ മേ​ല്‍​പ്പാ​ലം നി​ർ​മി​ക്കു​ന്ന​ത്. ചെ​ട്ടി​കു​ള​ങ്ങ​ര-​പ​ത്തി​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ര്‍​ത്തി ഭാ​ഗ​ത്തുകൂ​ടി​യാ​ണ് തീ​ര​ദേ​ശ റെ​യി​ല്‍​പാ​ത ക​ട​ന്നുപോ​കു​ന്ന​ത്‌.

കാ​യം​കു​ളം റെ​യി​ല്‍​വേ ജം​ഗ്‌​ഷ​ന് ഏ​റ്റ​വും അ​ടു​ത്ത് നി​ൽ​ക്കു​ന്ന ലെ​വ​ൽ ക്രോ​സാ​ണ് കാ​ക്ക​നാ​ട് ലെ​വ​ൽ​ക്രോ​സ്. അ​തി​നാ​ൽ കാ​യം​കു​ളം റെയി​ൽ​വേ സ്റ്റേ​ഷ​നി​ൽനി​ന്നും ട്രെ​യി​ന്‍ പു​റ​പ്പെ​ടു​മ്പോ​ൾത​ന്നെ ഇ​വി​ടെ ഗേ​റ്റ്‌ അ​ട​യ്ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.​ ഇ​തു​മൂ​ലം വ​ലി​യ ഗ​താ​ഗ​തക്കുരു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന​ത്. പ​ല​പ്പോ​ഴും വാ​ഹ​ന​ങ്ങ​ള്‍ ഇ​ടി​ച്ച്‌ റെ​യി​ല്‍​വേ ഗേ​റ്റ്‌ ത​ക​രാ​റി​ലാ​കു​ന്ന​തും നി​ത്യസം​ഭ​വ​മാ​യി​രു​ന്നു.

കാ​യം​കു​ള​ത്തുനി​ന്നും തി​രു​വ​ല്ല, കോ​ട്ട​യം ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു പോ​കു​ന്ന ആം​ബു​ല​ന്‍​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഗേ​റ്റി​ല്‍ കു​രു​ങ്ങു​ന്ന​ത്‌ രോ​ഗി​ക​ളെ​യും ദു​രി​ത​ത്തി​ലാ​ക്കാ​റു​ണ്ടാ​യി​രു​ന്നു. ഏ​റെ തി​ര​ക്കു​ള്ള കാ​യം​കു​ളം-​തി​രു​വ​ല്ല സം​സ്ഥാ​നപാ​ത​യി​ലെ ഏ​ക റെ​യി​ല്‍​വെ ഗേ​റ്റാ​ണി​ത്‌. നൂ​റു​ക​ണ​ക്കി​ന് ബ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ക​ട​ന്നു​പോ​കു​ന്ന തി​ര​ക്കേ​റി​യ പാ​ത​യു​മാ​ണ്. റെ​യി​ല്‍​വേ ഗേ​റ്റ്‌ അ​ട​ച്ചി​ടു​മ്പോ​ൾ ഇ​ടവ​ഴി​ക​ളി​ലൂ​ടെ തി​രി​ഞ്ഞു പോ​കേ​ണ്ടിവ​രു​ന്ന​ത്‌ യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ പ്ര​യാ​സ​ക​ര​വു​മാ​യി​രു​ന്നു. മേ​ൽ​പ്പാ​ലം യ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​ദു​രി​ത​ത്തി​ന് ശാ​ശ്വ​തപ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണു​ള്ള​ത്.

നാ​ളെമു​ത​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

കാ​യം​കു​ളം: കാ​ക്ക​നാ​ട് റെ​യി​ൽ​വേ ഗേ​റ്റി​ൽ പു​തി​യ മേ​ൽ​പ്പാ​ലം നി​ർ​മി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കാ​യം​കു​ളം-​തി​രു​വ​ല്ല റോ​ഡി​ൽ ഗ​താ​ഗ​തനി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​റ​ക്കി. കെആ​ർഡിസിഎ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന നി​ർ​മാ​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി നാ​ളെ മു​ത​ൽ കാ​ക്ക​നാ​ട് ലെ​വ​ൽക്രോ​സ് പൂ​ർ​ണ​മാ​യും അ​ട​ച്ചി​ടും. ഗ​താ​ഗ​തനി​യ​ന്ത്ര​ണം നി​ല​വി​ൽ വ​രു​ന്ന​തോ​ടെ വാ​ഹ​ന​ങ്ങ​ൾ കാ​ക്ക​നാ​ട് മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ൽനി​ന്നും പ​ടി​ഞ്ഞാ​റോ​ട്ട് തി​രി​ഞ്ഞ് ഭ​ഗ​വ​തി​പ്പ​ടി ഭാ​ഗ​ത്തെ​ത്തി​യോ, അ​ല്ലെ​ങ്കി​ൽ എ​രു​വ പ​ത്തി​യൂ​ർ വ​ഴി ഭ​ഗ​വ​തി​പ്പ​ടി​യി​ലെ​ത്തി​യോ മാ​വേ​ലി​ക്ക​ര​യ​്ക്ക് പോ​കേ​ണ്ട​താ​ണ്.

യാ​ത്ര​ക്കാ​രു​ടെ ആ​ശ​യ​ക്കു​ഴ​പ്പം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ഗ​താ​ഗ​തം തി​രി​ച്ചു​വി​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ സൂ​ച​നാ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കാ​ൻ കെആ​ർഡിസിഎ​ല്ലി​നും പിഡ​ബ്ല്യു​ഡി​ക്കും ക​ർ​ശ​ന നി​ർ​ദേശം ന​ൽ​കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ, നി​ർ​മാ​ണമേ​ഖ​ല​യി​ലെ അ​ന​ധി​കൃ​ത വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​രെ അ​ടി​യ​ന്ത​ര​മാ​യി ഒ​ഴി​പ്പി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ പ​ത്തി​യൂ​ർ, ചെ​ട്ടി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും പിഡ​ബ്ല്യുഡി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ​ക്കും ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.

Tags : NattuVishesham DistrictNews

Recent News

Corehub Up