പുന്നപ്ര വിയാനിയിലുണ്ടായ കടൽകയറ്റം.
അമ്പലപ്പുഴ: കടൽഭിത്തിയില്ലാത്ത ജില്ലയുടെ തീരങ്ങളിൽ തിരമാലകൾ ഇരച്ചുകയറുന്നത് തീരദേശവാസികളെ പരിഭ്രാന്തിയിലാക്കുന്നു. കടൽഭിത്തിയില്ലാത്ത പല ഭാഗത്തും പുലിമുട്ട് നിർമിക്കുമെന്ന് കഴിഞ്ഞ സർക്കാർ വാഗ്ദാനം നൽകിയെങ്കിലും പാലിക്കാനിയില്ല.
അമ്പലപ്പുഴയുടെ പ്രധാന തീരങ്ങളായ വളഞ്ഞ വഴി മുതൽ വണ്ടാനം മാധവൻമുക്ക് വരെ കടലാക്രമണം തടയാൻ ടെട്രോപോഡ് നിരത്തി. പക്ഷേ ടെട്രോ പോഡ് നിരത്തിയ മേഖലയിൽ പോലും കഴിഞ്ഞദിവസം തിരമാലകൾ ഇരച്ചുകയറിയതു മൂലം പല കുടുബങ്ങളും ഒഴിഞ്ഞു പോയി.
പക്ഷേ കടലാക്രമണം തടയുന്നതിനുവേണ്ടി പുലിമുട്ട് നിർമാണ ആവശ്യവുമായി ഏറെ സമരം ചെയ്ത മേഖലയാണ് പുന്നപ്ര വിയാനി തീരദേശ വാസികൾ. ഇവിടെ കടൽഭിത്തിയോടുകൂടിയുള്ള പുലിമുട്ട് നിർമിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.