രാമങ്കരി: കൈനകരി വട്ടക്കായലിലെ ടെർമിനലിനു സമീപം ശിക്കാരി വള്ളത്തിൽനിന്നു വെള്ളത്തിൽ വീണ് യുവാവിനെ കാണാതായി. തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിന് സമീപം പൂരാടം വീട്ടിൽ അനിൽകുമാറിന്റെ മകൻ രാഹുലി(27)നെയാണ് കാണാതായത് .
ഇന്നലെ വൈകുന്നേരം 3.30ഓടെയായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്നു പത്തു സുഹൃത്തുക്കളുമായി ആലപ്പുഴയിലെത്തി ശിക്കാരി വള്ളത്തിൽ കായൽ ചുറ്റികാണുന്നതിനിടെ അറിയാതെ കാൽ വഴുതി വെള്ളത്തിൽ വീഴുകയായിരുന്നു.
ഗുജറാത്തിൽ ഫയർ ആൻഡ് സേഫ്റ്റി എൻജിനിയറായി ജോലി നോക്കി വരുകയായിരുന്ന രാഹുൽ നാട്ടിലെത്തിയ ശേഷം തന്റെ പ്ലസ് ടു ബാച്ച് സുഹൃത്തുക്കളുമായി കായൽ കാണാനെത്തിയതായിരുന്നു.
സ്കൂബാ ഡൈവിംഗ് സംഘമുൾപ്പെടെ പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല .
സംഭവമറിഞ്ഞു പുളിങ്കുന്ന് പോലീസും സ്ഥലത്തെത്തിയിരുന്നു. ചേർത്തല സ്വദേശിയായ ഒരാളും ഇവർക്കൊപ്പം ഉണ്ടായിരുന്നതായാണ് വിവരം.
Tags : The young man was Vattakkayal lake. Nattuvishesham Districte news