x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ങ്ങ​ന്നൂ​രി​ലെ ആ​ക്രി​ക്ക​ട​യി​ൽ മോ​ഷ​ണം: ഒ​ന്ന​രല​ക്ഷ​ത്തി​ന്‍റെ ചെ​മ്പുക​മ്പി​ക​ൾ ക​വ​ർ​ന്നു

വെബ് ഡെസ്ക്
Published: September 17, 2026 12:19 AM IST | Updated: September 17, 2026 12:19 AM IST

മോ​ഷ​ണം ന​ട​ന്ന ആ​ക്രിക്ക​ട.

ചെ​ങ്ങ​ന്നൂ​ർ: ആ​ഞ്ഞ​ിലി​മൂ​ട് ജം​ഗ്ഷ​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ക്രി​ക്ക​ട​യി​ൽനി​ന്നും ഒ​ന്ന​രല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ചെ​മ്പ് ക​മ്പി​ക​ൾ മോ​ഷ​ണം പോ​യി. ആ​ങ്ങാ​ടി​ക്ക​ൽ സൗ​ത്ത് ആ​ഞ്ഞിലി​മൂ​ട്ടി​ൽ ആ​ക്രി​ക്ക​ട ന​ട​ത്തു​ന്ന ത​മി​ഴ്‌​നാ​ട് തെ​ങ്കാ​ശി മ​രു​ത്താം​കു​ളം അ​മ്മ​ൻ​കോ​വി​ൽ തെ​രു​വി​ൽ എം. ​ഈ​ശ്വ​ര​ന്‍റെ സ്ഥാ​പ​ന​ത്തി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്.

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഈ​ശ്വ​ര​നും കു​ടും​ബ​വും താ​മ​സി​ച്ചി​രു​ന്ന മു​റി പു​റ​ത്തു​നി​ന്ന് പൂ​ട്ടി​യി​ട്ട ശേ​ഷ​മാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. രാ​വി​ലെ ഉ​ണ​ർ​ന്ന​പ്പോ​ൾ മു​റി പു​റ​ത്തു​നി​ന്ന് പൂ​ട്ടി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെത്തുട​ർ​ന്ന്, ഈ​ശ്വ​ര​ൻ കെ​ട്ടി​ട ഉ​ട​മ​യാ​യ ദി​ബു തോ​മ​സി​നെ വി​വ​ര​മ​റി​യി​ച്ചു. ദി​ബു സ്ഥ​ല​ത്തെ​ത്തി പൂ​ട്ട് തു​റ​ന്ന ശേ​ഷ​മാ​ണ് കു​ടും​ബ​ത്തി​ന് പു​റ​ത്തി​റ​ങ്ങാ​നാ​യ​ത്.

തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ചെ​മ്പ് ക​മ്പി​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന തൊ​ട്ട​ടു​ത്ത മു​റി​യു​ടെ പൂ​ട്ട് ത​ക​ർ​ത്തനി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​വി​ടെ സൂ​ക്ഷി​ച്ചി​രു​ന്ന ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ചെ​മ്പ് ക​മ്പി​ക​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.സ​മീ​പ​ത്തെ വീ​ടു​ക​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ, ഒ​രാ​ൾ സ്ഥാ​പ​ന​ത്തി​നു സ​മീ​പ​ത്തു​കൂ​ടി സ​ഞ്ച​രി​ക്കു​ക​യും മൂ​ന്നോ നാ​ലോ ത​വ​ണ​യാ​യി സാ​ധ​ന​ങ്ങ​ൾ ബൈ​ക്കി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​കു​ന്ന​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ ഈ​ശ്വ​ര​ൻ ചെ​ങ്ങ​ന്നൂ​ർ പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി. പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up