പ്രതീകാത്മക ചിത്രം
ആലുവ: അദ്വൈതാശ്രമം ഊട്ടുപുരയുടെ പ്രവേശന കവാടത്തിൽ കൈ കഴുകാൻ സ്ഥാപിച്ചിരുന്ന 12 സ്റ്റീൽ ടാപ്പുകൾ മോഷണം പോയി. ഇന്നലെ രാവിലെയാണ് പൈപ്പ് മോഷണം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുന്നത്. ജലസംഭരണിയിൽ നിന്നുള്ള പ്രധാനവാൽവ് അടച്ചശേഷമാണ് ടാപ്പുകൾ കവർന്നത്.
രണ്ടാഴ്ച മുമ്പ് നിലവിളക്കും മാസങ്ങൾക്ക് മുമ്പ് വാർപ്പും നഷ്ടപ്പെട്ടിരുന്നു. ഒരുമാസം മുമ്പ് ആശ്രമത്തിന് എതിർവശം ശിവഗിരി സ്കൂൾ വളപ്പിൽ പാർക്ക് ചെയ്തിരുന്ന വിവിധ സ്കൂളുകളടെ ബസുകളിൽ നിന്നും ബാറ്ററിയിലേക്കുള്ള ചെമ്പ് കമ്പികളും മോഷ്ടാക്കൾ മുറിച്ചെടുത്തിരുന്നു. സംഭവങ്ങളിലൊന്നും ഇതുവരെ പ്രതികളെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല.
Tags : Nattuvishesham DistrictNews DeepikaNews Theft