x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ലീ​സി​നെ വ​ട്ടം​ക​റ​ക്കി മോ​ഷ്ടാ​ക്ക​ളു​ടെ വി​ള​യാ​ട്ടം: ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ചി​ല്‍ മൂ​ന്നാ​മ​തും മോ​ഷ​ണം


Published: June 12, 2026 10:34 PM IST | Updated: June 12, 2026 10:34 PM IST

തൊ​ടു​പു​ഴ: ടൗ​ണി​നു സ​മീ​പ​മു​ള്ള ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ചി​ല്‍ പോ​ലീ​സി​നെ വ​ട്ടം​ക​റ​ക്കി വീ​ണ്ടും മോ​ഷ​ണം. ഒ​രാ​ഴ്ച​യ്ക്കി​ടെ മൂ​ന്നു​ത​വ​ണ​യാ​ണ് ഇ​വി​ടെ മോ​ഷ​ണം ന​ട​ന്ന​ത്. കെ​ട്ടി​ട​ത്തി​നു മു​ക​ളി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന മി​ന്ന​ല്‍ ര​ക്ഷാ​ചാ​ല​ക​ത്തി​ന്‍റെ യ​ന്ത്ര​ഭാ​ഗ​ങ്ങ​ള്‍ ക​ഴി​ഞ്ഞ ര​ണ്ടു ​ദി​വ​സ​ങ്ങ​ളി​ലാ​യി ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി​രു​ന്നു.

ര​ണ്ടു​ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് മോ​ഷ്ടി​ച്ച് ക​ട​ത്തി​യ​ത്. ഇ​തു സം​ബ​ന്ധി​ച്ച് പോ​ലീ​സ് ഊ​ര്‍​ജി​ത അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ​യാ​ണ് ഉ​പ​ക​ര​ണ​ത്തി​ന്‍റെ ശേ​ഷി​ക്കു​ന്ന​ഭാ​ഗം കൂ​ടി മോ​ഷ്ടി​ക്കാ​ന്‍ വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ മോ​ഷ്ടാ​ക്ക​ളെ​ത്തി​യ​ത്. ശ​ബ​ദ്ം കേ​ട്ട് ഉ​ണ​ര്‍​ന്ന സെ​ക്യൂ​രി​റ്റി ഉ​ട​ന്‍ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ചു. ഇ​വ​ര്‍ എ​ത്തി​യ​പ്പോ​ഴേ​ക്കും മോ​ഷ്ടാ​ക്ക​ള്‍ മി​ന്ന​ല്‍ വേ​ഗ​ത്തി​ല്‍ ക​ട​ന്നു​ക​ള​ഞ്ഞു. ഇ​തി​നി​ടെ ഉ​പ​ക​ര​ണ​ത്തി​ന്‍റെ ഏ​താ​നും​ഭാ​ഗ​ങ്ങ​ള്‍ ഇ​വ​ര്‍ അ​പ​ഹ​രി​ക്കു​ക​യും ചെ​യ്തു.

ഒ​രാ​ഴ്ച​യ്ക്കി​ടെ ഒ​രു സ്ഥാ​പ​ന​ത്തി​ല്‍ത​ന്നെ മൂ​ന്നു​ത​വ​ണ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ന്‍ ക​ഴി​യാ​ത്ത​ത് പോ​ലീ​സി​നും ത​ല​വേ​ദ​നാ​യി മാ​റി​യി​ട്ടു​ണ്ട്. എ​ക്‌​സ്‌​ചേ​ഞ്ചി​ന്‍റെ മൂ​ന്നാം​നി​ല​യു​ടെ മു​ക​ളി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന മി​ന്ന​ല്‍​ര​ക്ഷാചാ​ല​ക​ത്തി​ന്‍റെ ചെ​മ്പ് നി​ര്‍​മി​ത ഭാ​ഗ​ങ്ങ​ളാ​ണ് മോ​ഷ്ടി​ച്ച​ത്.​

തി​ങ്ക​ളാ​ഴ്ച രാ​ത്രി മി​ന്ന​ല്‍ര​ക്ഷാ​ചാ​ല​ക​ത്തി​ന്‍റെ മു​ക​ള്‍ഭാ​ഗം നി​ര്‍​ത്തി​യശേ​ഷം താ​ഴ്ഭാ​ഗം അ​റു​ത്തുമു​റി​ച്ച് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.
ബു​ധ​നാ​ഴ്ച രാ​ത്രി ശേ​ഷി​ച്ച ഏ​താ​നും​ഭാ​ഗ​ങ്ങ​ള്‍കൂ​ടി മോ​ഷ്ടാ​ക്ക​ള്‍ അ​പ​ഹ​രി​ച്ചി​രു​ന്നു.​ ന​ഗ​രമ​ധ്യ​ത്തി​ല്‍ പോ​ലീ​സ്‌സ്റ്റേ​ഷ​ന് 300 മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ മൂ​ന്നു​ ത​വ​ണ​യാ​യി ന​ട​ന്ന മോ​ഷ​ണ​ത്തി​ല്‍ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി മോ​ഷ്ടാ​ക്ക​ളെ എ​ത്ര​യും വേ​ഗം പി​ടി​കൂ​ട​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണു​യ​രു​ന്ന​ത്. മി​ന്ന​ല്‍ര​ക്ഷാ​ചാ​ല​കം മോ​ഷ്ടി​ച്ച് പ​രി​ച​യ​മു​ള്ള​വ​രാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നു സം​ശ​യി​ക്കു​ന്നു. ജി​ല്ല​യ്ക്കു പു​റ​ത്തും സ​മാ​ന​സം​ഭ​വ​ങ്ങ​ള്‍ ന​ട​ന്ന​ത് ഇ​തി​ലേ​ക്കാ​ണ് വി​ര​ല്‍​ചൂ​ണ്ടു​ന്ന​ത്.

Tags : Nattuvishesham District News telephone exchange

Recent News

Corehub Up