x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വോ​ണ​നാ​ളി​ൽ റോ​ഡി​ലെ കു​ഴി​ക​ള​ട​ച്ച് തി​രു​വ​ല്ല പോ​ലീ​സ്

വെബ് ഡെസ്ക്
Published: August 28, 2026 12:08 AM IST | Updated: August 28, 2026 12:08 AM IST

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ കുഴികൾ നി​ക​ത്തു​ന്നു.

തി​രു​വ​ല്ല: നി​ര​ന്ത​ര​മാ​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്ന തി​രു​വ​ല്ല ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളി​ലെ കു​ഴി​ക​ൾ തി​രു​വോ​ണ നാ​ളി​ൽ തി​രു​വ​ല്ല ട്രാ​ഫി​ക് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ട​ച്ചു. തി​രു​വ​ല്ല ടൗ​ണി​ലെ എം​സി റോ​ഡി​ൽ യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും സ്ഥി​ര​മാ​യി അ​പ​ക​ട​ക്കെ​ണി​യാ​യി മാ​റി​യി​രു​ന്ന വ​ലി​യ കു​ഴി​ക​ളാ​ണ് പോ​ലീ​സു​കാ​ർ നേ​രി​ട്ടി​റ​ങ്ങി നി​ക​ത്തി​യ​ത്.

തി​രു​വ​ല്ല ട്രാ​ഫി​ക് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ​ബ് ഇ​ൻ​സ്‌​പെ​ക്‌​ട​ർ കു​രു​വി​ള സ​ക്ക​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഈ ​ജ​ന​കീ​യ പ്ര​വ​ർ​ത്ത​നം. ഉ​ത്സ​വ ദി​ന​ങ്ങ​ളി​ലെ തി​ര​ക്ക് പ​രി​ഗ​ണി​ച്ച് അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ. എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഗ്രേ​ഡ് എ​സ്ഐ മ​നോ​ജ് കു​മാ​ർ, ഗ്രേ​ഡ് എ​എ​സ്ഐ മാ​രാ​യ പ്ര​മോ​ദ്, മാ​ത്യു പി. ​ജോ​ൺ, സി​പി​ഒ മാ​രാ​യ അ​മി​ത് ബാ​ബു, സു​നി​ൽ​കു​മാ​ർ, ജ​ഗ​ദീ​ഷ് കൃ​ഷ്ണ​ൻ എ​ന്നി​വ​രും സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up