x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വോ​ണം ബ​മ്പ​ര്‍ ഭാ​ഗ്യ​ക്കു​റി ടി​ക്ക​റ്റ് പ്ര​കാ​ശ​നം ചെ​യ്തു

വെബ് ഡെസ്ക്
Published: July 21, 2026 02:41 AM IST | Updated: July 21, 2026 02:41 AM IST

തി​രു​വോ​ണം ബ​മ്പ​ര്‍ ഭാ​ഗ്യ​ക്കു​റി ടി​ക്ക​റ്റ് ജി​ല്ലാ​ത​ല പ്ര​കാ​ശ​നം

ക​ല്‍​പ്പ​റ്റ: സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി വ​കു​പ്പി​ന്‍റെ തി​രു​വോ​ണം ബ​മ്പ​ര്‍ ഭാ​ഗ്യ​ക്കു​റി ടി​ക്ക​റ്റി​ന്‍റെ ജി​ല്ലാ​ത​ല പ്ര​കാ​ശ​ന​വും ആ​ദ്യ വി​ല്‍​പ​ന​യും കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് നി​ര്‍​വ​ഹി​ച്ചു. സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക വി​ക​സ​ന​ത്തി​ന് വ​ലി​യ സം​ഭാ​വ​ന ന​ല്‍​കു​ന്ന​തി​നൊ​പ്പം സ​മൂ​ഹ​ത്തി​ലെ അ​വ​ശ​രാ​യ വ​ലി​യൊ​രു വി​ഭാ​ഗ​ത്തി​ന് കൈ​ത്താ​ങ്ങാ​ണ് സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ള​ക്ട​റേ​റ്റ് ആ​സൂ​ത്ര​ണ ഭ​വ​ന്‍ പ​ഴ​ശി​ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എ​സ്. സൗ​മ്യ, ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ഓ​ഫീ​സ​ര്‍ സി.​എ​സ്. ര​ജ​നി, അ​സി​സ്റ്റ​ന്‍റ് ജി​ല്ലാ ലോ​ട്ട​റി ഓ​ഫീ​സ​ര്‍ പി.​കെ. അ​നീ​ഷ്, ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ക്ഷേ​മ​നി​ധി ഓ​ഫീ​സ​ര്‍ സി.​ബി. സ​ന്ദേ​ശ്, കേ​ര​ള സ്റ്റേ​റ്റ് ലോ​ട്ട​റി ഏ​ജ​ന്‍റ്സ് ആ​ന്‍​ഡ് സെ​ല്ലേ​ഴ്‌​സ് വെ​ല്‍​ഫെ​യ​ര്‍ ഫ​ണ്ട് ബോ​ര്‍​ഡ് മു​ന്‍ ചെ​യ​ര്‍​മാ​ന്‍ പി.​ആ​ര്‍. ജ​യ​പ്ര​കാ​ശ്, ലോ​ട്ട​റി സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ ടി.​എ​സ്. സു​രേ​ഷ്, ഷി​ബു പോ​ള്‍, എം.​എ. ജോ​സ​ഫ്, സ​ന്തോ​ഷ് ജി. ​നാ​യ​ര്‍, പി.​കെ. സു​ബൈ​ര്‍, എ​സ്.​പി. രാ​ജ​വ​ര്‍​മ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി ച​രി​ത്ര​ത്തി​ലെ ഉ​യ​ര്‍​ന്ന സ​മ്മാ​ന​ത്തു​ക​യാ​ണ് ഓ​ണം ബ​മ്പ​ര്‍ വി​ജ​യി​യെ കാ​ത്തി​രി​ക്കു​ന്ന​ത്. 30 കോ​ടി രൂ​പ​യാ​ണ് ഒ​ന്നാം സ​മ്മാ​നം. ര​ണ്ടാം സ​മ്മാ​നം ഒ​രു കോ​ടി രൂ​പ വീ​തം 20 പേ​ര്‍​ക്ക് ല​ഭി​ക്കും. സെ​പ്റ്റം​ബ​ര്‍ 26നാ​ണ് ന​റു​ക്കെ​ടു​പ്പ്.

Tags : Thiruvonam Bumper Nattuvishesham DistrictNews

Recent News

Corehub Up