x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണ​ത്തി​ന് ഉ​ല്ലാ​സ യാ​ത്ര​യൊ​രു​ക്കി തൊ​ടു​പു​ഴ കെ​എ​സ്ആ​ര്‍​ടി​സി

വെബ് ഡെസ്ക്
Published: August 23, 2026 10:55 PM IST | Updated: August 23, 2026 10:55 PM IST

അറസ്റ്റിലായ പ്രതി

തൊ​ടു​പു​ഴ: ഓ​ണ​ത്തി​ന്‍റെ അ​വ​ധി ദി​ന​ങ്ങ​ള്‍ ആ​ഘോ​ഷ​മാ​ക്കാ​ന്‍ ഉ​ല്ലാ​സ​യാ​ത്ര​ക​ളൊ​രു​ക്കി തൊ​ടു​പു​ഴ കെ​എ​സ്ആ​ര്‍​ടി​സി ബ​ജ​റ്റ് ടൂ​റി​സം സെ​ല്‍. ഇ​ന്ന് രാ​വി​ലെ അ​ഞ്ചി​ന് പു​റ​പ്പെ​ടു​ന്ന ഉ​ല്ലാ​സ​യാ​ത്ര മ​ല​രി​ക്ക​ല്‍ ആ​മ്പ​ല്‍ പാ​ടം, സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യ വെ​ളി​യ​നാ​ട്, സി​നി​മാ ലൊ​ക്കേ​ഷ​നു​ക​ള്‍​ക്ക് പേ​രു​കേ​ട്ട പു​ളി​ങ്കു​ന്ന് പ​ള്ളി, ആ​ല​പ്പു​ഴ ബീ​ച്ച് എ​ന്നി​വ സ​ന്ദ​ര്‍​ശി​ച്ച് രാ​ത്രി എ​ട്ടോ​ടെ തി​രി​കെ​യെ​ത്തും. 540 രൂ​പ​യാ​ണ് ചാ​ര്‍​ജ്. ആ​മ്പ​ല്‍​പാ​ട പ്ര​വേ​ശ​ന ഫീ​സ്, ഭ​ക്ഷ​ണ​ച്ചെ​ല​വ് എ​ന്നി​വ അ​ധി​കം വ​രും.

നാ​ളെ രാ​വി​ലെ അ​ഞ്ചി​ന് പു​റ​പ്പെ​ടു​ന്ന​ത് കൊ​ല്ലം അ​ഷ്ട​മു​ടി​ക്കാ​യ​ലി​ലൂ​ടെ അ​ഞ്ച് മ​ണി​ക്കൂ​ര്‍ യാ​ത്ര​യാ​ണ്. ജെ​കെ റോ​യ​ല്‍ എ​ന്ന ആ​ഡം​ബ​ര ബോ​ട്ടി​ലാ​ണ് യാ​ത്ര. ചാ​ര്‍​ജ് 1860 രൂ​പ. ഉ​ച്ച​ഭ​ക്ഷ​ണം, ചാ​യ, സ്‌​നാ​ക്‌​സ് എ​ന്നി​വ ഉ​ള്‍​പ്പെ​ടെ​യാ​ണ് ചാ​ര്‍​ജ്. മ​ണ്‍​റോ തു​രു​ത്ത്, സാ​മ്പ്രാ​ണി​ക്കൊ​ടി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​റ​ങ്ങു​ന്ന​തി​ന് അ​ധി​ക​തു​ക ന​ല്‍​കേ​ണ്ടി​വ​രും. മു​ട്ടൊ​പ്പം വെ​ള്ള​മു​ള്ള​തി​നാ​ല്‍ ഇ​വി​ടെ ഇ​റ​ങ്ങു​ന്ന​വ​ര്‍ അ​തി​നാ​യി വ​സ്ത്ര​ങ്ങ​ളും ക​രു​ത​ണം. 29ന് ​രാ​വി​ലെ 4.30ന് ​ഉ​ല്ലാ​സ യാ​ത്രാ പാ​ക്കേ​ജി​ല്‍ പ​ഞ്ച​പാ​ണ്ഡ​വ ക്ഷേ​ത്ര ദ​ര്‍​ശ​ന​വും ആ​റ​ന്‍​മു​ള വ​ള്ള​സ​ദ്യ​യു​മാ​ണ് ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

പ​ഞ്ച​പാ​ണ്ഡ​വ​ര്‍ പ്ര​തി​ഷ്ഠി​ച്ച അ​ഞ്ചു ക്ഷേ​ത്ര​ങ്ങ​ളും ക​വി​യൂ​ര്‍ ഗു​ഹാ ക്ഷേ​ത്ര​വും ഈ ​യാ​ത്ര​യി​ല്‍ സ​ന്ദ​ര്‍​ശി​ക്കും. വ​ള്ള​സ​ദ്യ​യു​ടെ ചാ​ര്‍​ജ് ഉ​ള്‍​പ്പെ​ടെ 1040 രൂ​പ​യാ​ണ് ചാ​ര്‍​ജ്.

അ​ന്നു രാ​വി​ലെ ഏ​ഴി​ന് മൂ​ന്നാ​ര്‍ ഗ്യാ​പ് റോ​ഡ് യാ​ത്ര​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. മൂ​ന്നാ​ര്‍ ബൊ​ട്ടാ​ണി​ക്ക​ല്‍ ഗാ​ര്‍​ഡ​ന്‍ പ്ര​വേ​ശ​ന ഫീ​സ് ഉ​ള്‍​പ്പെ​ടെ 580 രൂ​പ​യാ​ണ് ചാ​ര്‍​ജ്. രാ​ത്രി എ​ട്ടി​ന് തി​രി​കെ​യെ​ത്തും. ഫോ​ണ്‍: 83048 89896, 9744910383.

 

Tags : trip for Onam NattuVishasham DistrictNews

Recent News

Corehub Up