x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റി​ടി​പ്പി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വം; മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ


Published: April 14, 2026 07:45 AM IST | Updated: April 14, 2026 07:45 AM IST

പെ​രി​ന്ത​ൽ​മ​ണ്ണ: ഫു​ട്ബോ​ൾ ക​ളി​ക്കി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​ത്തെത്തു​ട​ർ​ന്ന് യു​വാ​ക്ക​ളെ കാ​റി​ടി​പ്പി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഘ​ത്തി​ലെ മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ. നാ​ട്ടു​ക​ൽ പു​ത്ത​ൻ​പീ​ടി​ക​യി​ൽ മു​ഹ​മ്മ​ദ് മു​നീ​ർ (34), ക​രി​ങ്ക​ല്ല​ത്താ​ണി കൂ​രി​മു​ഹ​മ്മ​ദ് ബ​ഷീ​ർ (32), നാ​ട്ടു​ക​ൽ ക​ളം​പ​റ​ന്പി​ൽ കെ.​പി. നൗ​ഫ​ൽ (27) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത്.

ഫു​ട്ബോ​ൾ ക​ളി​ക്കി​ടെ ര​ണ്ട് സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് അ​ക്ര​മസം​ഭ​വ​ങ്ങ​ൾ​ക്ക് വ​ഴി​വ​ച്ച​ത്. നാ​ട്ടു​ക​ൽ സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ഇ​ർ​ഫാ​ൻ, മു​ഹ​മ്മ​ദ് ഷ​മീ​ൽ, സ​ൽ​മാ​നു​ൽ ഫാ​രി​സ് എ​ന്നി​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ലേ​ക്ക് പ്ര​തി​ക​ൾ മ​റ്റൊ​രു കാ​ർ ഇ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ച കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞ​തി​നെത്തു​ട​ർ​ന്ന് മൂ​ന്നു പേ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​ന് തൊ​ട്ടു​മു​ന്പ് യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി പ്ര​തി​ക​ൾ വ​ടി​വാ​ൾ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​താ​യും പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു.

പ​രി​ക്കേ​റ്റ മൂ​ന്ന് യു​വാ​ക്ക​ളെ​യും നാ​ട്ടു​കാ​രാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ര​ണ്ട് മാ​സം മു​ന്പ് ന​ട​ന്ന ഫു​ട്ബോ​ൾ ക​ളി​ക്കി​ടെ ഉ​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​ലെ പ​ക​യാ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണം. പ്ര​തി​ക​ളെ പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

 

Tags : nattu vishesham Three arrested attempted car crash

Recent News

Corehub Up