x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ർ​ത്തി​യി​ട്ട ടോ​റ​സി​ന് പി​റ​കി​ല്‍ ഓ​ട്ടോ​റി​ക്ഷ ഇ​ടി​ച്ച് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: October 14, 2026 12:20 AM IST | Updated: October 14, 2026 12:20 AM IST

ഏ​ഴം​കു​ളം പ്ലാ​ന്‍റേ​ഷ​ൻ ജം​ഗ്ഷ​നു സ​മീ​പം ടോ​റ​സ് ലോ​റി​യു​ടെ പി​ന്നി​ൽ ഇ​ടി​ച്ചു​ത​ക​ർ​ന്ന ഓ​ട്ടോ​റി​ക്ഷ.

അ​ടൂ​ർ: നി​ർ​ത്തി​യി​ട്ട ടോ​റ​സി​ന് പി​ന്നി​ൽ ഓ​ട്ടോ​റി​ക്ഷ ഇ​ടി​ച്ച് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്. ഏ​ഴം​കു​ളം മ​ങ്ങാ​ട് സോ​നു ഭ​വ​ന​ത്തി​ൽ സോ​നു(38),ജി​നു ഭ​വ​ന​ത്തി​ൽ ജി​നു(57), പു​ല്ലാ​ഞ്ഞി​ക്ക​ര വ​ട​ക്കേ​തി​ൽ ലി​ജു(32) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 10.45-ന് ​ഏ​ഴം​കു​ളം പ്ലാ​ന്‍റേ​ഷ​ൻ ജം​ഗ്ഷ​നു സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​ടൂ​ർ ഭാ​ഗ​ത്തു​നി​ന്നും പ​ത്ത​നാ​പു​രം ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നു ഓ​ട്ടോ​റി​ക്ഷ. ഈ ​സ​മ​യം നി​യ​ന്ത്ര​ണം വി​ട്ട് ഓ​ട്ടോ​റി​ക്ഷ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ടോ​റ​സി​ ന്‍റെ പി​റ​കി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ​വ​രെ നാ​ട്ടു​കാ​രും പൊ​ലി​സും ചേ​ർ​ന്ന് അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഗു​രു​ത​ര പ​രി​ക്കേ​റ്റ സോ​നു​വി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Tags : Nattuvishesham District News DeepikaNews Three injured

Recent News

Corehub Up