x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്: അ​തി​യ​ന്നൂ​ര്‍ പഞ്ചായത്തിൽ ഇ​ത്ത​വ​ണ പോ​രാ​ട്ടം ക​ടു​ക്കും

സ്വ​ന്തം ലേ​ഖ​ക​ന്‍
Published: November 4, 2025 06:07 AM IST | Updated: November 4, 2025 06:07 AM IST

നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യു​ടെ സ​മീ​പ പ​ഞ്ചാ​യ​ത്താ​യ അ​തി​യ​ന്നൂ​രി​ല്‍ ഇ​ക്കു​റി വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​നാ​ണ് ക​ളം ഒ​രു​ങ്ങു​ന്ന​ത്. ഭ​ര​ണം നി​ല​നി​ര്‍​ത്താ​ന്‍ യു​ഡി​എ​ഫും പ്രൗ​ഢി വീ​ണ്ടെ​ടു​ക്കാ​ന്‍ എ​ല്‍​ഡി​എ​ഫും അ​ട്ടി​മ​റി​ക്കാ​ന്‍ ബി​ജെ​പി​യും ശ്ര​മം ന​ട​ത്തു​മെ​ന്നു​റ​പ്പാ​ണ്.


നെ​യ്യാ​റ്റി​ന്‍​ക​ര നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട അ​തി​യ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഒ​രു കാ​ല​ത്ത് യു​ഡി​എ​ഫി​ന്‍റെ കോ​ട്ട​യാ​യി​രു​ന്നു. കാ​ല്‍​നൂ​റ്റാ​ണ്ട് മു​ന്പ് യു​ഡി​എ​ഫി​നെ പി​ന്ത​ള്ളി എ​ല്‍​ഡി​എ​ഫ് ഭ​ര​ണ​ത്തി​ലെ​ത്തി. പി​ന്നീ​ട് എ​ല്‍​ഡി​എ​ഫ് ത​ന്നെ ഭ​ര​ണ​ത്തി​ല്‍ തു​ട​ര്‍​ന്നു. വി. ​രാ​ജേ​ന്ദ്ര​ന്‍, പ​ര​മേ​ശ്വ​ര​ന്‍​നാ​യ​ര്‍, കെ.​പി ശ​ശി​കു​മാ​ര്‍, കോ​മ​ളം, ബി.​ടി. ബീ​ന എ​ന്നി​വ​ര്‍ ഇ​ക്കാ​ല​യ​ള​വി​ല്‍ അ​തി​യ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റു​മാ​രാ​യി. ഇ​ക്ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫും ബ​ലാ​ബ​ലം തെ​ളി​യി​ച്ച​പ്പോ​ള്‍ ആ​കെ​യു​ള്ള 17 സീ​റ്റു​ക​ളി​ല്‍ ഇ​രു​മു​ന്ന​ണി​ക​ള്‍​ക്കും ആ​റു വീ​തം ല​ഭി​ച്ചു. ബി​ജെ​പി ക​രു​ത്തു കാ​ട്ടി. പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ങ്ങ​ളി​ലേ​യ്ക്ക് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ വി​ധി നി​ര്‍​ണ​യി​ക്കാ​ന്‍ തീ​രു​മാ​ന​മാ​യി.


ര​ണ്ടു പ​ദ​വി​ക​ളി​ലേ​യ്ക്കും ന​റു​ക്കി​ന്‍റെ ഭാ​ഗ്യം തു​ണ​യാ​യ​ത് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍​ക്കാ​യി​രു​ന്നു. അ​ങ്ങ​നെ യു​ഡി​എ​ഫി​ലെ വി.​പി. സു​നി​ല്‍​കു​മാ​ര്‍ പ്ര​സി​ഡ​ന്‍റും അ​ഡ്വ. കെ. ​അ​നി​ത വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. പു​തു​താ​യി ഒ​രു വാ​ര്‍​ഡ് കൂ​ടി നി​ല​വി​ല്‍ വ​ന്ന​തോ​ടെ പ​ഞ്ചാ​യ​ത്തി​ല്‍ ആ​കെ 18 വാ​ര്‍​ഡു​ക​ളാ​യി. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മേ​ല്‍​ക്കൈ നേ​ടി അ​ധി​കാ​ര​ത്തി​ല്‍ വ​രാ​ന്‍ യു​ഡി​എ​ഫും എ​ല്‍​ഡി​എ​ഫും ശ്ര​മി​ക്കു​ന്പോ​ള്‍ അ​പ്ര​തീ​ക്ഷി​ത വി​ജ​യ​ത്തി​ലൂ​ടെ ഭ​ര​ണം സ്വ​ന്ത​മാ​ക്കാ​നാ​ണ് ബി​ജെ​പി യു​ടെ നീ​ക്കം. പ​ല വാ​ര്‍​ഡു​ക​ളി​ലും പ​ല​രു​ടെ​യും പേ​രു​ക​ള്‍ അ​ങ്ങി​ങ്ങാ​യി ഉ​യ​രു​ന്നു​ണ്ട്.


അ​തേ സ​മ​യം, മൂ​ന്നു കൂ​ട്ട​രും സ്ഥാ​നാ​ര്‍​ഥി​ക​ളെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​ന​ത്തി​നു ശേ​ഷ​മാ​കും സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​നം. എ​ന്നാ​ല്‍ ചി​ല വാ​ര്‍​ഡു​ക​ളി​ല്‍ പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന അ​ട​വു​ക​ളു​മാ​യി സ്ഥാ​നാ​ര്‍​ഥി​ക​ള്‍ രം​ഗ​ത്തി​റ​ങ്ങി​യി​ട്ടു​ണ്ടെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ മു​ന്പ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ര്‍ ഇ​ക്കു​റി പ​ഞ്ചാ​യ​ത്ത് മ​ണ്ഡ​ല​ങ്ങ​ളി​ലേ​യ്ക്ക് ത​ട്ട​കം മാ​റ്റി​യെ​ന്നും നാ​ട്ടു​വ​ര്‍​ത്ത​മാ​ന​മു​ണ്ട്.

എ​ന്താ​യാ​ലും, അ​തി​യ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം മൂ​ന്നു മു​ന്ന​ണി​ക​ള്‍​ക്കും മൃ​ഗീ​യ ഭൂ​രി​പ​ക്ഷം കി​ട്ടാ​ന്‍ സാ​ധ്യ​മ​ല്ലാ​യെ​ന്നാ​ണ് പൊ​തു​വേ വോ​ട്ട​ര്‍​മാ​ര​ടെ ക​ണ​ക്കു​കൂ​ട്ട​ല്‍. വാ​ര്‍​ഡു​ക​ള്‍ നി​ല​നി​ര്‍​ത്തി​യാ​ല്‍ മാ​ത്രം പോ​രാ, കൂ​ടു​ത​ല്‍ സീ​റ്റു​ക​ള്‍ കൈ​പ്പി​ടി​യി​ലൊ​തു​ക്കി​യാ​ലേ ഭ​ര​ണം നേ​ടാ​നാ​കൂ എ​ന്ന വ​സ്തു​ത ഗൗ​ര​വ​മാ​യി ത​ന്നെ​യാ​ണ് മൂ​ന്നു മു​ന്ന​ണി​ക​ളും ഉ​ള്‍​ക്കൊ​ള്ളു​ന്ന​ത്. സ്വാ​ഭാ​വി​ക​മാ​യും തെ​ര​ഞ്ഞെ​ടു​പ്പി​ന് ചൂ​ടു വ​ര്‍​ധി​ക്കും.

Tags : local nattuvishesham Panchayat elections

Recent News

Corehub Up