x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​സു​ക​ളി​ൽ​പ്പെ​ട്ട ബൈ​ക്കു​ക​ൾ സം​ര​ക്ഷി​ക്കാ​ൻ തൃ​ക്കാ​ക്ക​ര പൊലി​സിനു പെ​ടാ​പ്പാ‌​ട്

വെബ് ഡെസ്ക്
Published: September 14, 2026 03:39 AM IST | Updated: September 14, 2026 03:39 AM IST

തൃ​ക്കാ​ക്ക​ര പൊ​ലി​സ് സ്‌​റ്റേ​ഷ​നു മു​ൻ​പി​ൽ അ​ടു​ക്കി​വ​ച്ച നി​ല​യി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ.

കാ​ക്ക​നാ​ട് : ഡ​ബി​ൾ ഡ​ക്ക​ർ​ബൈ​ക്കു​ക​ളു​ടെ അ​ത്യ​പൂ​ർ​വ കാ​ഴ്ച ഒ​രു​ക്കി തൃ​ക്കാ​ക്ക​ര പൊ​ലി​സ്. വി​വി​ധ കേ​സു​ക​ളി​ൽ തൊ​ണ്ടി​മു​ത​ലാ​യി പി​ടി​കൂ​ടി​യ​തും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തു​മാ​യ ബൈ​ക്കു​ക​ൾ സ്ഥ​ല പ​രി​മി​തി മൂ​ലം ഒ​ന്നി​നു മു​ക​ളി​ൽ ഒ​ന്ന് എ​ന്ന ക്ര​മ​ത്തി​ൽ ഭം​ഗി​യാ​യി അ​ടു​ക്കി വ​ച്ചി​രി​ക്കു​ക​യാ​ണ് തൃ​ക്കാ​ക്ക​ര പൊ​ലി​സ്.

സ്ഥ​ല​പ​രി​മി​തി കാ​ര​ണം ഇ​വ സൂ​ക്ഷി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. പു​തു​പു​ത്ത​ൻ ബൈ​ക്കു​ക​ൾ തു​ട​ങ്ങി കാ​ല​പ്പ​ഴ​ക്കം കൊ​ണ്ട് തു​രു​മ്പെ​ടു​ത്ത​വ​യും കൂ​ട്ട​ത്തി​ലു​ണ്ട്.

പൊ​ലി​സ് സ്റ്റേ​ഷ​ൻ റോ​ഡി​ൽ 500 മീ​റ്റ​ർ വ​രെ ദൂ​ര​ത്തി​ൽ പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി കാ​റു​ക​ളും, ഓ​ട്ടോ​റി​ക്ഷ ളും ​ഇ​ത്ത​ര​ത്തി​ൽ തു​രു​മ്പെ​ടു​ത്ത് ന​ശി​ക്കു​ക​യാ​ണ്.

മ​യ​ക്കു​മ​രു​ന്ന് കേ​സു​ക ൾ ​തു​ട​ങ്ങി മോ​ഷ​ണം അ​പ​ക​ടം എ​ന്നി​ങ്ങ​നെ വി​വി​ധ കേ​സു​കളി​ൽ​ പി​ടി​കൂ​ടി തൊ​ണ്ടി മു​ത​ലാ​യി സ്‌​റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് കി​ട​ന്ന് ഇ​വ​യെ​ല്ലാം തു​രു​മ്പെ​ടു​ത്ത് ന​ശി​ക്കു​ക​യാ​ണ്.

ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ കേ​സ് വി​ധി​യാ​വു​ന്ന മു​റ​ക്ക​ല്ലാ​തെ ഉ​ട​മ​ക​ൾ ക്ക് ​വി​ട്ടു​കൊ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് പൊ​ലി​സ് പ​റ​യു​ന്നു. പ്ര​ത്യേ​കം സ്ഥ​ലം ക​ണ്ടെ​ത്തി ഇ​വ​യെ​ല്ലാം ഒ​രു​മി​ച്ച് സം​ര​ക്ഷി​ക്കാ​ൻ പൊ​ലി​സി​ന് ക​ഴി​യു​ന്നി​ല്ല.

രാ​ത്രി​യു​ടെ മ​റ​വി​ൽ തൊ​ണ്ടി​മു​ത​ലാ​യി പി​ടി​ച്ചെ​ടു​ത്ത ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്നും വി​ല​പി​ടി​പു​ള്ള പാ​ർ​ട്സു​ക​ൾ പ​ല​തും പ​തി​വാ​യി മോ​ഷ​ണം പോ​കു​ന്ന​തും പ​തി​വു സം​ഭ​വ​മാ​ണ്.

Tags : NattuVishesham DistrictNews

Recent News

Corehub Up