ഓണക്കിറ്റ് വിതരണം
തൃക്കണ്ണാപുരം: ഓണക്കാലത്തെ വരവേല്‍ക്കാന്‍ മനസുകളില്‍ നന്മയുടെ പൂക്കളങ്ങള്‍ വിരിയിച്ച് തൃക്കണ്ണാപുരം സെന്റ് മില്‍ഡ്രഡ്സ് യുപി സ്കൂളിലെ ജൂണിയര്‍ റെഡ് ക്രോസ് യൂണിറ്റ്. ഈ ഓണക്കാലത്ത് വഴിയോര കച്ചവടക്കാര്‍ക്കും വിവിധ പ്രദേശങ്ങളിലെ നിര്‍ധനരും നിരാലംബരുമായ കുടുംബങ്ങള്‍ക്കും ഓണക്കിറ്റുകള്‍ തയാറാക്കി വിതരണം ചെയ്ത് കുട്ടികള്‍.
പദ്ധതിയുടെ ഭാഗമായി ഓണക്കിറ്റുകള്‍ തയാറാക്കുന്നതിലേക്കായി കഴിഞ്ഞ രണ്ടാഴ്ചക്കാലമായി വിദ്യാര്‍ഥികളില്‍നിന്ന് അവശ്യസാധനങ്ങള്‍ ശേഖരിക്കുകയും അത് കിറ്റുകളാക്കി അവിട്ടം ദിനത്തില്‍ കടയ്ക്കല്‍ മുതല്‍ പാങ്ങലുകാട് വരെയുള്ള മേഖലകളിലെ വഴിയോര കച്ചവടക്കാര്‍ക്കും തൃക്കണ്ണാപുരം, ആനപ്പാറ വാര്‍ഡുകളിലെ നിര്‍ധനരും നിരാലംബരുമായ വിവിധ കുടുംബങ്ങള്‍ക്കും വിതരണം ചെയ്യുകയും ചെയ്തു.
പദ്ധതിയുടെ ഉദ്ഘാടനം കുമ്മിള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി ഉത്തമന് നിര്‍വഹിച്ചു. വിവിധ നിര്‍ധന കുടുംബങ്ങള്‍ക്കായുള്ള ഓണക്കിറ്റുകളുടെ വിതരണം ആനപ്പാറ വാര്‍ഡ് മെമ്പര്‍ അനില്‍കുമാര്‍ ഏറ്റുവാങ്ങിക്കൊണ്ട് തുടക്കം കുറിച്ചു. സ്കൂള്‍ ഹെഡ്മാസ്റ്റര് സുമിത് സാമുവല്‍, പിടിഎ പ്രസിഡന്റ് ലിതിന് വെന്നിയോട്, എംപിടിഎ പ്രസിഡന്റ് നീതു എന്നിവര്‍ പ്രസംഗിച്ചു. ജെആര്‍സി യൂണിറ്റ് കണ്‍വീനര്‍ ജോജി തോമസും അധ്യാപകരും പരിപാടികള്‍ക്ക് നേതൃത്വം നല്കി.