കൂനംമൂച്ചി സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളിയിൽ വിശ്വാസ പരിശീലനദിനാചരണവും നവവൈദികൻ ഫാ. സോജിൻ ഇമ്മട്ടി ഒഎഫ്എം കപ്പൂച്ചിനു സ്വീകരണവും
കൂനംമൂച്ചി: സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളിയിൽ വിശ്വാസ പരിശീലനദിനാചരണവും നവവൈദികൻ ഫാ. സോജിൻ ഇമ്മട്ടി ഒഎഫ്എം കപ്പൂച്ചിനു സ്വീകരണവും നൽകി.
സെന്റ് തോമസ് കപ്പൂച്ചിൻ പ്രൊവിൻസ് വികാർ പ്രൊവിൻഷ്യൽ ഫാ. ഡോ. ജെയ്സണ്‍ വടക്കൻ ഉദ്ഘാടനം ചെയ്തു. വിശ്വാസ പരിശീലന യൂണിറ്റ് ഡയറക്ടറും ഇടവക വികാരിയുമായ ഫാ. ജെയ്സണ്‍ മാറോക്കി അധ്യക്ഷത വഹിച്ചു. ഫാ. സോജിൻ ഇമ്മട്ടിക്ക് കൈക്കാരൻമാർ മെമന്റോ സമ്മാനിച്ചു.
സിൽവർ ജൂബിലി ആഘോഷിക്കുന്ന വികാരി ഫാ. ജെയ്സണ്‍ മാറോക്കിയെ വിശ്വാസ പരിശീലനയൂണിറ്റ് പൊന്നാടയണിയിച്ച് ആദരിച്ചു. എസിസി വിദ്യാർഥികളുടെ ബിരുദദാനച്ചടങ്ങും നടന്നു. വിശ്വാസ പരിശീലന യൂണിറ്റ് പ്രിൻസിപ്പൽ പ്രേമ ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു.
മറ്റം ഫൊറോന കാറ്റക്കറ്റിക്കൽ കൗണ്‍സിൽ സെക്രട്ടറി കെ.ജെ. ജലിജ്, പിടിഎ പ്രസിഡന്റ് ഷാജൻ മാറോക്കി എന്നിവർ പ്രസംഗിച്ചു. വിവിധ അവാര്‍ഡ് ജേതാക്കള്‍, ലോഗോസ് ക്വിസ്, ആപ്റ്റിറ്റ്യൂഡ് പരീക്ഷാവിജയി, സെയിന്റ്സ് ക്വിസ്, അതിരൂപതാതല റാങ്ക് ജേതാക്കൾ, പുതിയനിയമം ബൈബിൾ കൈയെഴുത്തുപ്രതി തയാറാക്കിയവർ, പൂർണ ഹാജർ നേടിയ വിദ്യാർഥികൾ, അധ്യാപകർ, കലാപരിപാടികളിൽ പങ്കെടുത്തവർ തുടങ്ങിയവർക്ക് സമ്മാനങ്ങൾ നൽകി.
Tags : nattuvishesham localnews Observance of Faith Formation