വെള്ളാറ്റഞ്ഞൂർ പള്ളിയിലെ വിശ്വാസപരിശീലന വാർഷികം സിഎൽസി സംസ്ഥാന ഡയറക്ടർ ഫാ. ഫ്രാജോ വാഴപ്പിള്ളി ഉദ്ഘാടനംചെയ്യുന്നു.
വെള്ളാറ്റഞ്ഞൂർ: പരിശുദ്ധ ഫാത്തിമമാതാ ദേവാലയത്തിൽ മതബോധന വാർഷികദിനം ആഘോഷിച്ചു. സിഎൽസി സംസ്ഥാന ഡയറക്ടർ ഫാ. ഫ്രാജോ വാഴപ്പിള്ളി ഉദ്ഘാടനംചെയ്തു. വികാരി ഫാ. ജിയോ ചിരിയങ്കണ്ടത്ത് അധ്യക്ഷതവഹിച്ചു. മതബോധന രംഗത്ത് ദീർഘകാലം അധ്യാപകരായി പ്രവർത്തിച്ചവരെയും ഉന്നതവിജയം നേടിയവരേയും ആദരിച്ചു.
മതബോധന പ്രിൻസിപ്പൽ ജോളി ലൂയിസ്, പിടിഎ പ്രസിഡന്റ് പ്രിൻസ് മുരിങ്ങാത്തേരി, മദർ സുപ്പീരിയർ സിസ്റ്റർ ജെയിൻ മേരി, ട്രസ്റ്റി പി.എൽ. റാഫി, ഏകോപന സമിതി പ്രസിഡന്റ് എം.ടി. റോയ്, പ്രതിനിധിയോഗം സെക്രട്ടറി വി.എൻ. സിജി, ബ്രദർ ടോമിൻസ്, ലീഡർ ഓസ്വിൻ സിജോ, കേന്ദ്രസമിതി കൺവീനർ ഇ.എസ്. വിൽസൺ, എം.എസ്. ക്രിസ്റ്റഫർ അലി ദാസ് എന്നിവർ
പ്രസംഗിച്ചു.
Tags : Religious Education Day nattuvishesham localnews Religious Education Day Celebrated