പരവൂര്‍: തമിഴ്നാട്ടിലെ തിരുനെല്‍വേലി ജംഗഷന് റെയില്‍വേ സ്റ്റേഷനില്‍ നടക്കുന്ന പ്രധാന യാര്‍ഡ് നവീകരണ ജോലികളുടെ ഭാഗമായി ഈ റൂട്ടിലൂടെയുള്ള ട്രെയിന്‍ സര്‍വീസുകള്‍ക്ക് റെയില്‍വേ താത്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇന്നു മുതല്‍ വിവിധ ട്രെയിനുകള്‍ തിരിച്ചുവിടും. സമയക്രമത്തില്‍ മാറ്റം വരുത്തുകയും ഭാഗികമായി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
റൂട്ട് തിരിച്ചുവിടല്‍
ഗുരൂവായൂര്‍ - ചെന്നൈ എഗ്മോര്‍ എക്സ്പ്രസ് (16128): ഇന്ന്് ഗുരൂവായൂരില്‍ നിന്ന് പുറപ്പെടുന്ന ഈ ട്രെയിന്‍ തൃശൂരിനും ഡിണ്ടിഗലിനും ഇടയില്‍ സാധാരണ റൂട്ടിന് പകരം ഷൊര്‍ണൂര്‍ ജംഗ്ഷന്, പാലക്കാട് ജംഗ്ഷന്, പൊള്ളാച്ചി വഴി തിരിച്ചുവിടും.
ഇരിങ്ങാലക്കുട, ചാലക്കുടി, അങ്കമാലി, ആലുവ, എറണാകുളം ടൗണ്‍, എറണാകുളം ഇംഗഷന്, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കൊല്ലം, പരവൂര്‍, വര്‍ക്കല, ചിറയിന്‍കീഴ്, തിരുവനന്തപുരം സെന്‍ട്രല്‍, നെയ്യാറ്റിന്‍കര, കുഴിത്തുറൈ, ഇരണിയല്‍, നാഗര്‍കോവില്‍ ടൗണ്‍, ആരല്‍വായ്മൊഴി, വള്ളിയൂര്‍, നാങ്കുനേരി, തിരുനെല്‍വേലി, മേലപ്പാളയം, കടയനല്ലൂര്‍, കോവില്‍പട്ടി, സാത്തൂര്‍, വിരുതുനഗര്‍, മധുര, ശോളവന്ദാന്, കൊടൈക്കനാല്‍ റോഡ്. എന്നീ സ്റ്റോപ്പുകള്‍ ഒഴിവാക്കും.
യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ഈ ട്രെയിന്‍ പാലക്കാട് ഇംഗ്ഷന്, പൊള്ളാച്ചി, ഉടുമലൈപ്പേട്ടൈ, പളനി, ഒട്ടന്‍ഛത്രം എന്നീ സ്റ്റേഷനുകളില്‍ നിര്‍ത്തും.
ഭാഗികമായി റദ്ദാക്കിയത്
നാഗര്‍കോവില്‍ - കോയമ്പത്തൂര്‍ എക്സ്പ്രസ് ( 16321): നാളെ നാഗര്‍കോവിലില്‍ നിന്ന് പുറപ്പെടേണ്ട ഈ ട്രെയിന്‍ നാഗര്‍കോവിലിനും ഡിണ്ടിഗലിനും ഇടയില്‍ ഭാഗികമായി റദ്ദാക്കി. ഈ വണ്ടി അന്നേദിവസം ഡിണ്ടിഗലില്‍ നിന്നായിരിക്കും സര്‍വീസ് ആരംഭിക്കുക.
സമയം മാറ്റിയ ട്രെയിന്‍
തിരുച്ചിറപ്പള്ളി - തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ( 22627) 15, 16, 17, 18, 19 തീയതികളില്‍ രാവിലെ 07.15ന് തിരുച്ചിറപ്പള്ളിയില്‍ നിന്ന് പുറപ്പെടേണ്ട ഈ ട്രെയിന്‍ ഒരു മണിക്കൂര്‍ 15 മിനിറ്റ് വൈകി രാവിലെ 08.30നായിരിക്കും സര്‍വീസ് ആരംഭിക്കുക.
വഴിമധ്യേ സര്‍വീസ് വൈകുന്ന ട്രെയിനുകള്‍
1. തിരുച്ചിറപ്പള്ളി - തിരുവനന്തപുരം ഇന്റര്‍സിറ്റി ( 22627) ജൂണ്‍ 14-ന് തിരുച്ചിറപ്പള്ളിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വഴിമധ്യേ 20 മിനിറ്റ് വൈകും.
2. ഗുരൂവായൂര്‍ - ചെന്നൈ എഗ്മോര്‍ എക്സപ്രസ് ( 16128): 14, 15, 16 തീയതികളില്‍ ഗുരൂവായൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വഴിമധ്യേ 30 മിനിറ്റ് വൈകും.
3. നാഗര്‍കോവില്‍ - കോയമ്പത്തൂര്‍ ഡെയ്ലി എക്സ്പ്രസ് ( 16321): 15, 16, 17, 18, 19 തീയതികളില്‍ നാഗര്‍കോവിലില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വഴിമധ്യേ 30 മിനിറ്റ് വൈകും.
4. താംബരം - നാഗര്‍കോവില്‍ അന്ത്യോദയ ഡെയ്ലി സൂപ്പര്‍ഫാസ്റ്റ് ( 20691): 13, 14, 15, 16, 17, 18 തീയതികളില്‍ താംബരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വഴിമധ്യേ 30 മിനിറ്റ് വൈകും.
യാര്‍ഡിലെ നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാകുന്നതുവരെ യാത്രക്കാര്‍ ഈ സമയമാറ്റങ്ങള്‍ ശ്രദ്ധിക്കണമെന്ന് റെയില്‍വേ അറിയിച്ചു.
Tags : Local News Nattuvishesham Kollam