സി.കെ. കാസിം എംഎൽഎ നിർവഹിക്കുന്നു.
മുക്കം: രണ്ട് ദിവസങ്ങളിലായി നടന്ന തൂഫാൻ ഡ്രൈവ് അസംബ്ലി വിത്ത് എംഎൽഎ പദ്ധതിയുടെ തിരുവമ്പാടി മണ്ഡലത്തിലെ പര്യടനം അവസാനിച്ചു.
സി.കെ. കാസിം എംഎൽഎയുടെ വിദ്യാഭ്യാസ പദ്ധതിയായ "ട്രീ' യുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. രണ്ടാം ദിവസം കൊടിയത്തൂർ, കാരശേരി പഞ്ചായത്തുകളിലും മുക്കം നഗരസഭയിലുമാണ് പര്യടനം നടന്നത്. കൊടിയത്തൂർ പിടിഎം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ടി. കവിത അധ്യക്ഷയായി. സി.കെ. കാസിം എംഎൽഎ ഉദ്ഘാടനം ചെയ്തു.
ലഹരി മാഫിയയുടെ വേരറുക്കുന്നതിനുള്ള പോരാട്ടത്തിൽ പൊതു സമൂഹത്തിന്റെയും വിദ്യാർഥികളുടേയും പങ്ക് വളരെ വലുതാണന്ന് എംഎൽഎ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹനൻ മുഖ്യാതിഥിയായി. തൂഫാൻ ഡ്രൈവ് ലഘുലേഖ പിടിഎ പ്രസിഡന്റ് എസ്.എ. നാസറിന് നൽകി എംഎൽഎ പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിച്ചു.
പ്രിൻസിപ്പൽ പി.ടി. ഇസ്മായിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി. അഹമ്മദ്കുട്ടി, ആയിഷ ചേലപ്പുറത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മജീദ് മൂലത്ത്, പഞ്ചായത്ത് മെമ്പർമാരായ എം.പി. ജുമൈല, എസ്.എ. നാസർ, പ്രേമ കോട്ടമ്മൽ, മുക്കം എസ്ഐ റഷീദ്, എക്സൈസ് ഇൻസ്പെക്ടർ ഷാജു, സ്റ്റാഫ് സെക്രട്ടറി കെ.കെ. നവാസ് തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews 'Toofan Drive