x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തീ​വ്ര​മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും ക​ര്‍​ഷ​ക​രു​ടെ ന​ടു​വൊ​ടി​ച്ചു

വെബ് ഡെസ്ക്
Published: August 6, 2026 12:43 AM IST | Updated: August 6, 2026 12:43 AM IST

പ്രതീകാത്മക ചിത്രം

കോ​​ട്ട​​യം: അ​​തി​​തീ​​വ്ര​​മ​​ഴ​​യും വെ​​ള്ള​​പ്പൊ​​ക്ക​​വും ക​​ര്‍​ഷ​​ക​​രു​​ടെ ന​​ടു​​വൊ​​ടി​​ച്ചു. ഓ​​ണ​​വി​​പ​​ണി മു​​ന്നി​​ല്‍​ക്ക​​ണ്ട് കൃ​​ഷി ചെ​​യ്തി​​രു​​ന്ന മു​​ഴു​​വ​​ന്‍ ക​​ര്‍​ഷ​​ക​​രു​​ടെ​​യും പ​​ച്ച​​ക്ക​​റി​​ക​​ള്‍ ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള വി​​ള​​ക​​ള്‍ പ്ര​​ള​​യം ക​വ​ർ​ന്നു. പാ​​ലാ, മു​​ത്തോ​​ലി, ചേ​​ര്‍​പ്പു​​ങ്ക​​ല്‍, കി​​ട​​ങ്ങൂ​​ര്‍, അ​​യ​​ര്‍​ക്കു​​ന്നം, മ​​റ്റ​​ക്ക​​ര, തി​​രു​​വ​​ഞ്ചൂ​​ര്‍, ഇ​​റ​​ഞ്ഞാ​​ല്‍ മേ​​ഖ​​ല​​ക​​ളി​​ലെ​​ല്ലാം വ​​ലി​​യ തോ​​തി​​ല്‍ വാ​​ഴ, ക​​പ്പ, ചേ​​ന, പ​​ച്ച​​ക്ക​​റി​​ക​​ള്‍ ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള നി​​ര​​വ​​ധി ക​​ര്‍​ഷ​​ക​​രു​​ടെ കൃ​​ഷി​​ക​​ള്‍ പാ​​ടെ ന​​ശി​​ച്ചു.

പ​​ടി​​ഞ്ഞാ​​റ​​ന്‍ മേ​​ഖ​​ല​​ക​​ളി​​ലെ സ്ഥി​​തി​​യും വ്യ​​ത്യ​​സ്ത​​മ​​ല്ല. ക​​ടു​​ത്തു​​രു​​ത്തി, ഞീ​​ഴൂ​​ര്‍, ആ​​പ്പാ​​ഞ്ചി​​റ, ക​​ല്ല​​റ, ആ​​യാം​​കു​​ടി, ആ​​ര്‍​പ്പൂക്ക​​ര, അ​​യ്മ​​നം, നീ​​ണ്ടൂ​​ര്‍ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും പ​​ച്ച​​ക്ക​​റി​​ക​​ളും പാ​​ടെ ന​​ശി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​മാ​​ണ്. ക​​ഴി​​ഞ്ഞ​​ദി​​വ​​സം വ​​രെ വെ​​ള്ള​​മി​​ല്ലാ​​തെ വ​​ല​​ഞ്ഞ നെ​​ല്‍​ക്ക​​ര്‍​ഷ​​ക​​ര്‍​ക്ക് പ്ര​​ള​​യം മ​​റ്റൊ​​രാ​​ഘാ​​ത​​മാ​​യി മാ​​റി. ഏ​​ത്ത​​വാ​​ഴ​​ക്കൃ​​ഷി​​യും പ​​ച്ച​​ക്ക​​റി കൃ​​ഷി​​ക​​ളും പ്ര​​ള​​യ​​ജ​​ല​​ത്തി​​ല്‍ പൂ​​ര്‍​ണ​​മാ​​യി ന​​ശി​​ച്ചേ​​ക്കും. പ​​ല​​പ്പോ​​ഴും വെ​​ള്ളം ക​​യ​​റി​​യി​​രി​​ക്കു​​ന്ന സ്ഥ​​ല​​ത്തെ കു​​ല​​വാ​​ഴ​​ക​​ള്‍ ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള​​വ പി​​ന്നീ​​ട് ഇ​​ല​​ക​​ള്‍ പ​​ഴു​​ത്ത് പോ​​കു​​ക​​യാ​​ണു ചെ​​യ്യു​​ന്ന​​ത്. പ​​ച്ച​​പ്പ​​യ​​ര്‍ ചെ​​ടി​​ക​​ളി​​ല്‍ ജ​​ലാം​​ശം കൂ​​ടു​​ത​​ല്‍ വ​​രു​​ന്ന​​തോ​​ടെ ക​​രി​​വ​​ള്ളികയ​​റി ന​​ശി​​ക്കു​​ക​​യാ​​ണു ചെ​​യ്യു​​ന്ന​​ത്.

ജി​​ല്ല​​യി​​ല്‍ ആ​​ദ്യ​​ക​​ണ​​ക്കെ​​ടു​​പ്പ് പൂ​​ര്‍​ത്തി​​യാ​​യി വ​​രു​​മ്പോ​​ള്‍ റ​​ബ​​ര്‍, തെ​​ങ്ങ്, ക​​മു​​ക്, കു​​രു​​മു​​ള​​ക്, കാ​​പ്പി, ക​​പ്പ, മ​​റ്റു കി​​ഴ​​ങ്ങു​വ​​ര്‍​ഗ വി​​ള​​ക​​ള്‍, പ​​ച്ച​​ക്ക​​റി, ജാ​​തി, വാ​​ഴ ഉ​​ള്‍​പ്പെ​​ടെ 37.69 ഹെ​​ക്ട​​ര്‍ സ്ഥ​​ല​​ത്തെ കൃ​​ഷി​​യാ​​ണ് ന​​ശി​​ച്ചി​​രി​​ക്കു​​ന്ന​​ത്. 1266 ക​​ര്‍​ഷ​​ക​​രു​​ടെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള​​താ​​ണി​​ത്. ഏ​​താ​​ണ്ട് 194.63 ല​​ക്ഷം രൂ​​പ​​യു​​ടെ നാ​​ശ​​ന​​ഷ്ട​​മാ​​ണ് കൃ​​ഷി​​വ​​കു​​പ്പ് ക​​ണ​​ക്കാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. നി​​ല​​വി​​ല്‍ ജി​​ല്ല​​യി​​ല്‍ ര​​ണ്ടു പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ലാ​​ണ് മ​​ട​​വീ​​ഴ്ച റി​​പ്പോ​​ര്‍​ട്ട് ചെ​​യ്തി​​ട്ടു​​ണ്ട്.

അ​​യ്മ​​നം പ​​ഞ്ചാ​​യ​​ത്തി​​ലെ പ​​ട്ട​​ക്ക​​രി നാ​​ലു​​തോ​​ടു പാ​ട​​ശേ​​ഖ​​ര​​ത്തി​​ലെ 36 ഹെ​​ക്ട​​ര്‍ നെ​​ല്ല് കൃ​​ഷി​​യാ​​ണ് മ​​ട വീ​​ണ നാ​​ശ​​മു​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്. മൂ​​ന്നു ദി​​വ​​സം പ്രാ​​യ​​മാ​​യ നെ​​ല്‍​കൃ​​ഷി​​യാ​​ണ് ഇ​​വി​​ടു​​ത്തേ​​ത്. നീ​​ണ്ടൂ​​ര്‍ പ​​ഞ്ചാ​​യ​​ത്തി​​ലെ 199.2 ഹെ​​ക്ട​​ര്‍ സ്ഥ​​ല​​ത്തെ മാ​​ക്കൊ​​ത്ത​​റ നൂ​​റു​​പ​​റ പാ​​ട​​ശേ​​ഖ​​ര​​ത്തി​​ലും മ​​ട​​വീ​​ണി​​ട്ടു​​ണ്ട്. പ​​ല​​സ്ഥ​​ല​​ങ്ങ​​ളി​​ലും വെ​​ള്ള​​മി​​റ​​ങ്ങാ​​ത്ത​​തി​​നാ​​ല്‍ നാ​​ശ​​ന​​ഷ്ട​​ത്തി​ന്‍റെ ക​​ണ​​ക്കെ​​ടു​​പ്പ് പൂ​​ര്‍​ത്തി​​യാ​​ക്കാ​​ന്‍ ക​​ഴി​​ഞ്ഞി​​ട്ടി​​ല്ല.

19.96 കോ​ടി രൂ​പ​യു​ടെ കൃ​ഷി​നാ​ശം

ന​ഷ്ടം കൂ​ടു​ത​ല്‍ ഏ​റ്റു​മാ​നൂ​രി​ല്‍

കോ​​ട്ട​​യം: ക​​ന​​ത്ത മ​​ഴ​​യി​​ല്‍ ജി​​ല്ല​​യി​​ല്‍ 19.96 കോ​​ടി രൂ​​പ​​യു​​ടെ കൃ​​ഷി​​നാ​​ശ​​മു​​ണ്ടാ​​യ​​താ​​യി പ്രാ​​ഥ​​മി​​ക ക​​ണ​​ക്കു​​ക​​ള്‍. ക​​ഴി​​ഞ്ഞ 31 മു​​ത​​ല്‍ ഇ​​ന്ന​​ലെ വ​​രെ ജി​​ല്ല​​യി​​ലാ​​കെ 1996.68 ല​​ക്ഷം രൂ​​പ​​യു​​ടെ കൃ​​ഷി​​നാ​​ശ​​മു​​ണ്ടാ​​യ​​താ​​യാ​​ണ് ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ലെ വി​​ല​​യി​​രു​​ത്ത​​ല്‍.

വി​​ശ​​ദ​​മാ​​യ ക​​ണ​​ക്കെ​​ടു​​പ്പ് ന​​ട​​ത്തി​​വ​​രി​​ക​​യാ​​ണെ​​ന്നും കൃ​​ഷി​​നാ​​ശം നേ​​രി​​ട്ട​​വ​​ര്‍​ക്ക് അ​​ടി​​യ​​ന്ത​​ര​സ​​ഹാ​​യം ല​​ഭ്യ​​മാ​​ക്കു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ള്‍ ആ​​രം​​ഭി​​ച്ച​​താ​​യും പ്രി​​ന്‍​സി​​പ്പ​​ല്‍ കൃ​​ഷി ഓ​​ഫീ​​സ​​ര്‍ ബി​​നു തോ​​മ​​സ് പ​​റ​​ഞ്ഞു. ആ​​കെ 1086.21 ഹെ​​ക്ട​​ര്‍ പ്ര​​ദേ​​ശ​​ത്തെ കൃ​​ഷി​​യെ മ​​ഴ ബാ​​ധി​​ച്ചു. 5,827 ക​​ര്‍​ഷ​​ക​​രു​​ടെ വി​​ള​​ക​​ളാ​​ണ് ന​​ശി​​ച്ച​​ത്. ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ കൃ​​ഷി​​നാ​​ശം റി​​പ്പോ​​ര്‍​ട്ട് ചെ​​യ്ത​​ത് ഏ​​റ്റു​​മാ​​നൂ​​ര്‍ ബ്ലോ​​ക്കി​​ലാ​​ണ്. ഇ​​വി​​ടെ 1295 ക​​ര്‍​ഷ​​ക​​രു​​ടെ 617.26 ഹെ​​ക്ട​​ര്‍ സ്ഥ​​ല​​ത്തെ കൃ​​ഷി ന​​ശി​​ച്ചു. 971.55 ല​​ക്ഷം രൂ​​പ​​യു​​ടെ ന​​ഷ്ട​​മാ​​ണ് ക​​ണ​​ക്കാ​​ക്കു​​ന്ന​​ത്. ക​​ടു​​ത്തു​​രു​​ത്തി ബ്ലോ​​ക്കി​​ല്‍ 687 ക​​ര്‍​ഷ​​ക​​രു​​ടെ 291.83 ഹെ​​ക്ട​​ര്‍ സ്ഥ​​ല​​ത്തെ കൃ​​ഷി ന​​ശി​​ച്ചു. ന​​ഷ്ടം 484.12 ല​​ക്ഷം രൂ​​പ.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up