x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ളി​യ​ന്ത​റ​യി​ൽ ടൂറി​സ്റ്റ് ബ​സി​ന് തീ​പി​ടി​ച്ചു


Published: January 17, 2026 01:53 AM IST | Updated: January 17, 2026 01:53 AM IST

കി​ളി​യ​ന്ത​റ​യി​ൽ ടൂറി​സ്റ്റ് ബ​സി​ൽ തീ ​പ​ട​ർ​ന്ന​ത് അഗ്നിരക്ഷാ സേന നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ന്നു.

ഇ​രി​ട്ടി: ത​ല​ശേ​രി -മൈ​സൂ​രു അ​ന്ത​ർ​സം​സ്ഥ​ന പാ​ത​യി​ൽ കി​ളി​യ​ന്ത​റ​യി​ൽ ടൂറി​സ്റ്റ് ബ​സി​ന് തീ​പി​ടി​ച്ചു . ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടി​നാ​ണ് സം​ഭ​വം. യ​ന്ത്ര ത​ക​രാ​റു കാ​ര​ണം ര​ണ്ടു​ദി​വ​സ​മാ​യി കൂ​ട്ടു​പു​ഴ ഭാ​ഗ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന അ​ശോ​ക ട്രാ​വ​ൽ​സി​ന്‍റെ ബ​സ് ത​ക​രാ​ർ ശ​രി​യാ​ക്കി ത​ല​ശേ​രി ഭാ​ഗ​ത്തേ​ക്ക് പോ​കുമ്പോ​ഴാ​ണ് ബ​സി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ പു​ക കു​ഴ​ലി​ലൂ​ടെ തീ ​വെ​ളി​യി​ലേ​ക്ക് വ​ന്നു തു​ട​ങ്ങി​യ​ത്.

ഉ​ട​ൻ ത​ന്നെ ഡ്രൈ​വ​ർ വാ​ഹ​നം നി​ർ​ത്തി. തു​ട​ർ​ന്ന് തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞ് ഇ​രി​ട്ടി​യി​ൽ നി​ന്ന് ര​ണ്ട് യൂ​ണി​റ്റ് ഫ​യ​ർ ഫോ​ഴ്‌​സ് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. തീ ​പൂ​ർ​ണ​മാ​യും നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി . വാ​ഹ​ന​ത്തി​ലേ​ക്ക് തീ ​പ​ട​രാ​തി​രി​ക്കു​ന്ന​ത് വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​ക്കി. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് ചു​രം റോ​ഡി​ൽ തീ ​പി​ടി​ച്ച ടു​റി​സ്റ്റ് ബ​സ് പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ച​ത്.

സം​ഭ​വ​മ​റി​ഞ്ഞ് പ​ഞ്ചാ​യ​ത്തം​ഗം ഡെ​ന്നി​സ് മാ​ണി, മു​ൻ പ​ഞ്ചാ​യ​ത്തം​ഗം അ​നി​ൽ എം. ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ സ്ഥ​ല​ത്തെ​ത്തി. ഇ​രി​ട്ടി​യി​ൽ നി​ന്നു​ള്ള ഫ​യ​ർ ഫോ​ഴ്സ് സം​ഘ​ത്തി​ൽ സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ , സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്‌​ക്യു ഓ​ഫീ​ർ​മാ​രാ​യ സു​മേ​ഷ് ലാ​ൽ, പി.​എ​ച്ച്. നൗ​ഷാ​ദ്, ഫ​യ​ർ ആ​ൻ​ഡ് റി​സ്‌​ക്യു ഓ​ഫീ​ർ​മാ​രാ​യ അ​നീ​ഷ് മാ​ത്യു, സൂ​ര​ജ് , ജ​സ്റ്റി​ൻ ജെ​യിം​സ്, ഹോം ​ഗാ​ർ​ഡ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു .

Tags : Tourist bus nattuvishesham local news

Recent News

Corehub Up