x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദു​​രി​​തം പേ​​റി വ്യാ​​പാ​​രി​​ക​​ള്‍

വെബ് ഡെസ്ക്
Published: August 3, 2026 11:19 PM IST | Updated: August 3, 2026 11:19 PM IST

പാ​​ലാ​​യി​​ല്‍ വെ​​ള്ളം ക​​യ​​റി​​യ ക​​ട വൃ​​ത്തി​​യാ​​ക്കു​​ന്ന കാ​​ഴ്ച.

കോ​​ട്ട​​യം: കു​​തി​​ച്ചെ​​ത്തി​​യ മ​​ല​​വെ​​ള്ള​​ത്തി​​ല്‍ സ​​ക​​ല​​തും ന​​ഷ്ട​​പ്പെ​​ട്ട വ്യാ​​പാ​​രി​​ക​​ളു​​ടെ ദു​​രി​​ത​​ത്തി​​ന് അ​​റു​​തി​​യി​​ല്ല. ചി​​ല സ്ഥ​​ല​​ങ്ങ​​ളി​​ല്‍ ഒ​​ഴി​​കെ ക​​ട​​ക​​ളി​​ലും സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും ക​​യ​​റി​​യ വെ​​ള്ള​​മി​​റ​​ങ്ങി​​യ​​തോ​​ടെ വ്യാ​​പാ​​രി​​ക​​ള്‍ ശു​​ചീ​​ക​​ര​​ണ​​ത്തി​​ലാ​​ണ്. ക​​ട​​ക​​ളി​​ല്‍ സ്റ്റോ​​ക്ക് ചെ​​യ്തി​​രു​​ന്ന ഏ​​റെ​​ക്കു​​റെ മു​​ഴു​​വ​​ന്‍ സാ​​ധ​​ന​​ങ്ങ​​ളും ഉ​​പ​​യോ​​ഗ ശൂ​​ന്യ​​മാ​​യ അ​​വ​​സ്ഥ​​യി​​ലാ​​ണ്. പ​​ഴം, പ​​ച്ച​​ക്ക​​റി വ്യാ​​പാ​​രി​​ക​​ള്‍​ക്കും പ​​ല​​ച​​ര​​ക്ക് ക​​ട​​ക്കാ​​ര്‍​ക്കും സ്റ്റോ​​ക്കു​​ക​​ള്‍ പൂ​​ര്‍​ണ​​മാ​​യും ന​​ഷ്ട​​പ്പെ​​ട്ടു. തു​​ണി​​ക്ക​​ട​​ക​​ളി​​ലെ സാ​​ധ​​ന​​ങ്ങ​​ളും ഇ​​നി ഉ​​പ​​യോ​​ഗി​​ക്കാ​​ന്‍ സാ​​ധി​​ക്കാ​​ത്ത വി​​ധം ന​​ശി​​ച്ചു.

സി​​മ​​ന്‍റ് ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള സാ​​ധ​​ന​​ങ്ങ​​ള്‍ വി​​ല്ക്കു​​ന്ന ക​​ട​​ക​​ളി​​ല്‍ ഒ​​ന്നും​​ബാ​​ക്കി​​യി​​ല്ല. ബേ​​ക്ക​​റി​​ക​​ളി​​ല്‍ സൂ​​ക്ഷി​​ച്ചി​​രു​​ന്ന ഭ​​ക്ഷ​​ണ സാ​​ധ​​ന​​ങ്ങ​​ളും കേ​​ടാ​​യി. ക​​ട​​ക​​ളി​​ലെ പ്ലാ​​സ്റ്റി​​ക് സാ​​ധ​​ന​​ങ്ങ​​ള്‍ ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള​​വ മാ​​ത്ര​​മാ​​ണ് ശു​​ചീ​​ക​​രി​​ച്ചു വീ​​ണ്ടും വി​​ല്പ​​ന ന​​ട​​ത്താ​​ന്‍ സാ​​ധി​​ക്കു​​ന്ന​​ത്. ഒ​​ട്ടു​​മി​​ക്ക ക​​ട​​ക​​ളി​​ലെ​​യും സാ​​ധ​​ന​​ങ്ങ​​ള്‍ വെ​​ള്ളം ക​​യ​​റി മു​​റി​​ക്കു​​ള്ളി​​ല്‍ കി​​ട​​ന്നു ന​​ശി​​ച്ചു. ക​​ട​​ക​​ളി​​ലെ ഫ്രി​​ഡ്ജു​​ക​​ള്‍, ഫ്രീ​​സ​​ര്‍, ജ​​ന​​റേ​​റ്റ​​ര്‍, കം​​പ്യൂ​​ട്ട​​ര്‍, പ്രി​​ന്‍റ​​ര്‍ ഇ​​ന്‍റ​​ര്‍​നെ​​റ്റ് സം​​വി​​ധാ​​ന​​ങ്ങ​​ള്‍ എ​​ല്ലാം ന​​ശി​​ച്ചു. ചി​​ല ക​​ട​​ക​​ളി​​ലെ വൈ​​ദ്യു​​തി സം​​വി​​ധാ​​ന​​ങ്ങ​​ളും ത​​ക​​ര്‍​ന്നി​​ട്ടു​​ണ്ട്. ഫ്രീ​​സ​​റി​​നു​​ള്ളി​​ലു​​ണ്ടാ​​യി​​രു​​ന്ന ഡ്രൈ ​​ഫ്രൂ​​ട്ട്സ്, ഫ്രോ​​സ​​ണ്‍ മീ​​റ്റ് ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍ എ​​ന്നി​​വ​​യെ​​ല്ലാം ചീ​​ത്ത​​യാ​​യി.

വ്യാ​​പാ​​ര സ്ഥാപനങ്ങ​​ളി​​ലെ ജീ​​വ​​ന​​ക്കാ​​ര്‍​ക്കൊ​​പ്പം സ​​ന്ന​​ദ്ധ പ്ര​​വ​​ര്‍​ത്ത​​ക​​രും ക​​ട​​ക​​ള്‍ വൃ​​ത്തി​​യാ​​ക്കാ​​ന്‍ രം​​ഗ​​ത്തു​​ണ്ട്. ഫ​​ര്‍​ണി​​ച്ച​​റും കി​​ട​​ക്ക​​ക​​ളും ന​​ന​​ഞ്ഞു​​പോ​​യ നി​​ര​​വ​​ധി വ്യാ​​പാ​​രി​​ക​​ളു​​ണ്ട്. തേ​​ക്കി​​ന്‍റെ ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍ ന​​ന​​ഞ്ഞ​​ത് ഉ​​ണ​​ക്കി പോ​​ളി​​ഷ് ചെ​​യ്ത് ഉ​​പ​​യോ​​ഗി​​ക്കാ​​നാ​​കു​​മോ എ​​ന്നു നോ​​ക്കു​​ക​​യാ​​ണ് പ​​ല​​രും.

ഈ​​രാ​​റ്റു​​പേ​​ട്ട ന​​ട​​യ്ക്ക​​ലി​​ലെ​​യും ക​​ടു​​വാ​​മു​​ഴി​​യി​​ലെ​​യും നി​​ര​​വ​​ധി പ​​ല​​ച​​ര​​ക്കു​​ക​​ട​​ക​​ളി​​ല്‍ വെ​​ള്ളം​​ക​​യ​​റി സാ​​ധ​​ന​​ങ്ങ​​ള്‍ ന​​ശി​​ച്ചു. ചെ​​ളി ക​​യ​​റി​​യ ക​​ട​​ക​​ള്‍ വൃ​​ത്തി​​യാ​​ക്കാ​​ന്‍ രാ​​പ​​ക​​ലി​​ല്ലാ​​തെ അ​​ധ്വാ​​നി​​ക്കു​​ക​​യാ​​ണ് ജീ​​വ​​ന​​ക്കാ​​രും ഉ​​ട​​മ​​ക​​ളും. പാ​​ലാ​​യി​​ലെ​​യും ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ലെ​​യും വ​​ലി​​യ തു​​ണി​​ക്ക​​ട​​ക​​ളി​​ല്‍ ഓ​​ണ​​ത്തി​​നാ​​യി വാ​​ങ്ങി​​വ​​ച്ചി​​രു​​ന്ന, വി​​ല​​പോ​​ലും ഇ​​ടാ​​ത്ത തു​​ണി​​ക​​ളാ​​ണ് ചെ​​ളി​​ക​​യ​​റി ന​​ശി​​ച്ചി​​രി​​ക്കു​​ന്ന​​ത്. കോ​​ട്ട​​യ​​ത്തി​​ന്‍റെ പ​​ടി​​ഞ്ഞാ​​റ​​ന്‍ മേ​​ഖ​​ല​​യി​​ലെ പ​​ല പ​​ട്ട​​ണ​​ങ്ങ​​ളി​​ലെ​​യും വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ള്‍ വെ​​ള്ള​​ത്തി​​ന​​ടി​​യി​​ലാ​​ണ്.

ക​​ട​​മു​​റി​​ക​​ള്‍ വൃ​​ത്തി​​യാ​​ക്കി​​യാ​​ലും ഇ​​നി​​യും വെ​​ള്ളം ക​​യ​​റു​​മോ എ​​ന്ന ആ​​ശ​​ങ്ക​​യി​​ലാ​​ണ് പാ​​ലാ​​യി​​ലെ​​യും ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ലെ​​യും വ്യാ​​പാ​​രി​​ക​​ള്‍. പ്ര​​ള​​യ​​ത്തി​​ൽ നാ​​ശ​​ന​​ഷ്ട​​മു​​ണ്ടാ​​യ വ്യാ​​പാ​​രി​​ക​​ൾ​​ക്ക് സ​​മ​​ഗ്ര പാ​​ക്കേ​​ജ് പ്ര​​ഖ്യാ​​പി​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം ശ​​ക്ത​​മാ​​യി​​ട്ടു​​ണ്ട്. ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ ഇ​​ക്കാ​​ര്യം സ​​ർ​​ക്കാ​​രി​​ന്‍റെ ശ്ര​​ദ്ധ​​യി​​ൽ​​പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.

Tags : Nattuvishesham District News Traders distress

Recent News

Corehub Up