x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​രി​ത്താ​സ് ജം​ഗ്ഷ​നി​ൽ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ൾ നാ​ളെ മു​ത​ൽ​

വെബ്ഡെസ്ക്
Published: November 1, 2026 05:52 AM IST | Updated: November 1, 2026 05:52 AM IST

പ്രതീകാത്മക ചിത്രം


ഏ​റ്റു​​മാ​​നൂ​​ർ: കാ​​രി​​ത്താ​​സ് ജം​​ഗ്ഷ​​നി​​ലെ ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്ക് നി​​യ​​ന്ത്രി​​ക്കു​​ന്ന​​തി​​നും വാ​​ഹ​​ന​​ഗ​​താ​​ഗ​​തം സു​​ഗ​​മ​​മാ​​ക്കു​​ന്ന​​തി​​നു​​മാ​​യി ഏ​​റ്റു​​മാ​​നൂ​​ർ മു​​നി​​സി​​പ്പ​​ൽ ഓ​​ഫീ​​സി​​ൽ ചേ​​ർ​​ന്ന ട്രാ​​ഫി​​ക് റെ​​ഗു​​ലേ​​റ്റ​​റി ക​​മ്മി​​റ്റി തീ​​രു​​മാ​​ന​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ നാ​​ളെ മു​​ത​​ൽ പ​​രീ​​ക്ഷ​​ണാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഗ​​താ​​ഗ​​ത ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ ഏ​​ർ​​പ്പെ​​ടു​​ത്തും.


നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ

* എം​​സി റോ​​ഡി​​ൽ​​നി​​ന്ന് കാ​​രി​​ത്താ​​സ് ജം​​ഗ്ഷ​​ൻ വ​​ഴി പ​​ഴ​​യ എം​​സി റോ​​ഡി​​ലൂ​​ടെ കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​നം നി​​രോ​​ധി​​ച്ചി​​രി​​ക്കു​​ന്നു.
 കാ​​രി​​ത്താ​​സ് ജം​​ഗ്ഷ​​ൻ ഭാ​​ഗ​​ത്തും പ​​ഴ​​യ എം​​സി റോ​​ഡി​​ലും വാ​​ഹ​​ന​​ങ്ങ​​ൾ പാ​​ർ​​ക്ക് ചെ​​യ്യു​​ന്ന​​തും നി​​രോ​​ധി​​ച്ചി​​ട്ടു​​ണ്ട്.

* എം​​സി റോ​​ഡി​​ലൂ​​ടെ കാ​​രി​​ത്താ​​സ് ജം​​ഗ്ഷ​​ൻ വ​​ഴി ഏ​​റ്റു​​മാ​​നൂ​​ർ ഭാ​​ഗ​​ത്തേ​​ക്ക് പോ​​കു​​ന്ന സ​​ർ​​വീ​​സ് ബ​​സു​​ക​​ൾ മാ​​താ ആ​​ശു​​പ​​ത്രി​​ക്കു സ​​മീ​​പ​​മു​​ള്ള ബ​​സ് സ്റ്റോ​​പ്പി​​ൽ നി​​ർ​​ത്തി യാ​​ത്ര​​ക്കാ​​രെ ക​​യ​​റ്റു​​ക​​യും ഇ​​റ​​ക്കു​​ക​​യും ചെ​​യ്യേ​​ണ്ട​​താ​​ണ്. കോ​​ട്ട​​യം ഭാ​​ഗ​​ത്തേ​​ക്ക് പോ​​കു​​ന്ന സ​​ർ​​വീ​​സ് ബ​​സു​​ക​​ൾ തെ​​ള്ള​​കം ചൈ​​ത​​ന്യ പാ​​സ്റ്റ​​റ​​ൽ സെ​​ന്‍റ​​റി​​ന് സ​​മീ​​പ​​മു​​ള്ള ബ​​സ് സ്റ്റോ​​പ്പി​​ൽ നി​​ർ​​ത്തി യാ​​ത്ര​​ക്കാ​​രെ ക​​യ​​റ്റു​​ക​​യും ഇ​​റ​​ക്കു​​ക​​യും ചെ​​യ്യ​​ണം.

*  ഏ​​റ്റു​​മാ​​നൂ​​ർ ഭാ​​ഗ​​ത്തേ​​ക്ക് പോ​​കു​​ന്ന വാ​​ഹ​​ന​​ങ്ങ​​ൾ​​ക്ക് കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി ഭാ​​ഗ​​ത്തു​​നി​​ന്ന് കാ​​രി​​ത്താ​​സ് ജം​​ഗ് ഷ​​നി​​ലേ​​ക്കു​​ള്ള റോ​​ഡി​​ലേ​​ക്ക് പ്ര​​വേ​​ശ​​​ന​​മി​​ല്ല.

 * എം​​സി റോ​​ഡി​​ൽ​​നി​​ന്ന് കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി ഭാ​​ഗ​​ത്തേ​​ക്കും മ​​റ്റ് പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലേ​​ക്കും പോ​​കു​​ന്ന​​തി​​നും വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ​​നി​​ന്ന് എം​​സി റോ​​ഡി​​ൽ പ്ര​​വേ​​ശി​​ക്കു​​ന്ന​​തി​​നും വാ​​ഹ​​ന​​യാ​​ത്ര​​ക്കാ​​ർ​​ക്ക് താ​​ഴെ​​പ്പ​​റ​​യു​​ന്ന ബ​​ദ​​ൽ റോ​​ഡു​​ക​​ൾ ഉ​​പ​​യോ​​ഗി​​ക്കാ​​വു​​ന്ന​​താ​​ണ്. (പ​​ഴ​​യ എം​​സി റോ​​ഡ്, പാ​​റോ​​ലി​​ക്ക​​ൽ ജം​​ഗ്ഷ​​ൻ, തെ​​ള്ള​​കം സ്കൂ​​ൾ ജം​​ഗ്ഷ​​ൻ, തെ​​ള്ള​​കം എ​​സ്ബി​​ഐ ജം​​ഗ്ഷ​​ൻ, പ​​രി​​ത്രാ​​ണ ജം​​ഗ്ഷ​​ൻ).

Tags :

Recent News

Corehub Up