പാലാ സിവില്‍ സ്റ്റേഷന് ജംഗ്ഷനില്‍ ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നല്‍ തെളിഞ്ഞപ്പോള്‍.
പാലാ: സിവില്‍ സ്റ്റേഷന് ജംഗ്ഷനില്‍ ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നല്‍ സംവിധാനം ഒരുങ്ങി. ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് സിവില്‍ സ്റ്റേഷന് ജംഗ്ഷനില്‍ പുതിയ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചത്.
വാഹനത്തിരക്കിന് അനുസൃതമായി ഗതാഗതം ക്രമീകരിക്കാനും ജംഗ്ഷനുകളിലെ അനാവശ്യ കാത്തിരിപ്പ് ഒഴിവാക്കാനും പുതിയ സംവിധാനത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.
തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഡ്ന്യൂസ് ഇന്ത്യ കമ്പനിക്കാണ് നിര്‍മാണച്ചുമതല. ആര്‍വി, മഹാറാണി ജംഗ്ഷനുകളിലും നേരത്തേ സിഗ്നല്‍ സംവിധാനങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.
നഗരത്തിലെ വിവിധ ജംഗ്ഷനുകളില്‍ ട്രാഫിക് സിഗ്നലുകള്‍ സ്ഥാപിക്കുന്നതിനായി ഏകദേശം 50 ലക്ഷം രൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. സിഗ്നല്‍ സംവിധാനങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ പാലാ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
Tags :