പ്രതീകാത്മക ചിത്രം
കണ്ണൂർ: ഫുട്ബോളിനോടു താത്പര്യമുള്ള കുട്ടികൾക്ക് വർഷങ്ങളായി സൗജന്യ പരിശീലനം നൽകി വരുന്ന സ്പോർട്ടിംഗ് ബഡ്സ് കോച്ചിംഗ് സെന്റർ സ്ഥാപകരും മുൻ ഫുട്ബോൾ താരങ്ങളുമായ വി. രഘൂത്തമൻ, സി. ചന്ദ്രൻ എന്നിവരെ സ്പോർട്ടിംഗ് ബഡ്സ് കോച്ചിംഗ് സെന്റർ മുൻ കളിക്കാരും ശിഷ്യരും ചേർന്ന് സ്പോട്ടിംഗ് ബഡ്സ് കോച്ചിംഗ് സെന്റർ ഫോർമർ പ്ലെയേഴ്സ് ഫോറത്തിന്റെ (എസ്ബിസിസിഎഫ്പിഎഫ്) ആഭിമുഖ്യത്തിൽ ആദരിക്കുന്നു.
ആറിന് രാവിലെ 9.30ന് കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടക്കുന്ന ആദരവ് പരിപാടിയിൽ ഡിസ്ട്രിക്ട് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് വി.കെ. അബ്ദുൾ നിസാർ മുഖ്യാതിഥിയായിരിക്കും.
സന്തോഷ് ട്രോഫി ചാന്പ്യൻമാരായ കേരള ടീമിലെ വി. മിഥുൻ, മുൻ ഇന്ത്യൻ താരം എ. ശ്രീനിവാസൻ, സംസ്ഥാന ഫുട്ബോൾ താരം ഉഷാകുമാരി, അണ്ടർ- 20 ഇന്ത്യൻ താരം അനുഗ്രഹ് സുരേഷ്, കേരള ബ്ലാസ്റ്റേഴ്സ് റവന്യു കോ-ഓർഡിനേറ്ററായും കണ്ണൂർ വാരിയേഴ്സ് എക്സിക്യുട്ടീവായും പ്രവർത്തിച്ച എസ്.എൻ. അംജിഷ എന്നിവരടക്കം നിരവധി പ്രതിഭകൾ ഇവരുടെ ശിഷ്യരായിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ ശൈലേഷ് ചന്ദ്ര, അശ്വിൻ ജനാർദനൻ, ഷമൽ മനോജ്, അനൂപ് സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.
Tags : Tribute by students NattuVishasham DistrictNews