x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ കൈ​യേ​റ്റം ചെ​യ്ത ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍

വെബ് ഡെസ്ക്
Published: August 24, 2026 11:55 PM IST | Updated: August 24, 2026 11:55 PM IST

പ്രതീകാത്മക ചിത്രം

റാ​ന്നി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യ്ക്കാ​യി എ​ത്തി​യ​വ​രെ വ​രി​യാ​യി നി​ല്‍​ക്കാ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ച സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ മ​ര്‍​ദ്ദി​ക്കു​ക​യും ഡ്യൂ​ട്ടി ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത ര​ണ്ടു​പേ​രെ റാ​ന്നി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പെ​രു​മ്പെ​ട്ടി ചാ​ലാ​പ്പ​ള്ളി സ്വ​ദേ​ശി അ​ത്യാ​ല്‍ മ​ടു​ക്കും കാ​ലാ​യി​ല്‍ ദീ​പു (34), റാ​ന്നി പ​ഴ​വ​ങ്ങാ​ടി മ​ട​ത്തും​പ​ടി സ്വ​ദേ​ശി ചെ​ല്ല​ക്കാ​ട് ക​ട​മു​ള ഹൗ​സി​ല്‍ ജു​ബി​ന്‍ കെ. ​മാ​ത്യു (33) എ​ന്നി​വ​രെ​യാ​ണ് റാ​ന്നി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഡ്യൂ​ട്ടി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ ഇ​വ​ര്‍ മ​ര്‍​ദ്ദി​ക്കു​ക​യും ഡ്യൂ​ട്ടി ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

സ്ഥ​ല​ത്തെ​ത്തി​യ റാ​ന്നി പോ​ലീ​സ് ഇ​വ​രെ സ്ഥ​ല​ത്തു​നി​ന്നും ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ക​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up