പ്രതികൾ
പൂവാർ: തമിഴ്നാട്ടിൽനിന്നും കടത്തി കൊണ്ടുവന്ന 55 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ എക്സൈസ് നർകോട്ടിക്ക് സ്ക്വാഡ് പിടികൂടി. ഇരുമ്പൻ എന്നുവിളിക്കുന്ന സഹീർ, ഡാർക്ക് ആന്റണി എന്നിവരെയാണ് പിടികൂടിയത്.
എക്സൈസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം-കാരോട് ബൈപ്പാസിൽ നടത്തിയ പരിശോധനയിലാണ് തിരുപുറം പുറുത്തിവിളയ്ക്ക് സമീപംനിന്നു മയക്ക്മരുന്നു പ്രതികൾ സഞ്ചരിച്ച സ്കൂട്ടർ തടഞ്ഞുനിർത്തി പിടികൂടിയത്. പരിശോധനയിൽ ഇവരുടെ കൈയിൽനിന്നും 55 ഗ്രാംഎംഡിഎംഎ കണ്ടെടുത്തു. കടത്താൻ ഉപയോഗിച്ച ഡിയോ സ്കൂട്ടർ എക്സൈസ് കസ്റ്റഡിയിൽ എടുത്തു.
ആന്റണി വലിയതുറയിൽ 'ഹിറ്റ് കോർട്ട് ജിം' എന്ന സ്ഥാപനം നടത്തുകയാണ്. ഇരുവരും മുൻപും നിരവധി കേസുകളിലെ പ്രതിയാണ്. 10 ഗ്രാമിൽ കൂടുതൽ കൈവശം വയ്ക്കുന്നത് വാണിജ്യ അളവായതിനാൽ പ്രതികൾക്ക് 10 വർഷംവരെ കഠിനതടവും പിഴയും ലഭിക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
Tags : Nattuvishesham DistrictNews DeepikaNews Two arrested