പാലാ അല്‍ഫോന്‍സ കോളജിൽ പൈത്തണ്‍ പ്രോഗ്രാമിംഗ് എന്ന വിഷയത്തില്‍ നടത്തിയ ദ്വിദിന ഫാക്കല്‍റ്റി ഡെവലപ്മെന്റ് പ്രോഗ്രാം പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. മിനിമോള്‍
പാലാ: അല്‍ഫോന്‍സാ കോളജിലെ ഗണിതശാസ്ത്ര, രസതന്ത്ര വിഭാഗങ്ങളുടെയും ഡിബിടി സ്റ്റാര്‍ സ്കീമിന്റെയും സംയുക്താഭിമുഖ്യത്തില്‍ പൈത്തണ്‍ പ്രോഗ്രാമിംഗ് എന്ന വിഷയത്തില്‍ നടത്തിയ ദ്വിദിന ഫാക്കല്‍റ്റി ഡെവലപ്മെന്റ് പ്രോഗ്രാം കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. മിനിമോള്‍ മാത്യു ഉദ്ഘാടനം ചെയ്തു. മാത്തമാറ്റിക്സ് വിഭാഗം മേധാവി സിസ്റ്റര്‍ ഡോ. സോണിയ കെ. തോമസ്, കെമിസ്ട്രി വിഭാഗം അധ്യാപിക ഡോ. കൊച്ചുറാണി ജോര്‍ജ്, ഡിബിടി സ്റ്റാര്‍ സ്കീം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി.ആര്. അമ്പിളി എന്നിവര്‍ പ്രസംഗിച്ചു.
പാമ്പാടി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അസിസ്റ്റന്റ് പ്രഫസർ ഡോ. ലിജു അലക്സ്, ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജ് അസിസ്റ്റന്റ് പ്രഫസർ ഡോ. ജോണ്‍ ജോയ് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി. കോളജിലെ പുതിയ കംപ്യൂട്ടര്‍ ലാബില്‍ ഒരുക്കിയ പ്രായോഗിക പരിശീലന ക്ലാസില്‍ വിവിധ കോളജുകളില്‍നിന്നുള്ള അധ്യാപകര്‍ പങ്കെടുത്തു.
Tags : Alphonsa College nattuvishesham local news