x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​റ​ക്കു​ള​ത്തി​ൽ പൊ​ലി​ഞ്ഞ​തു ര​ണ്ടു ജീ​വ​ൻ; ഞെ​ട്ട​ൽ മാ​റാ​തെ നാ​ട്


Published: June 28, 2026 11:22 PM IST | Updated: June 28, 2026 11:22 PM IST

എ​രു​മേ​ലി: പാ​റ​മ​ട​ക്കു​ള​ത്തി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ പൊ​ലി​ഞ്ഞ​ത് നാ​ട്ടു​കാ​രാ​യ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളു​ടെ ജീ​വ​ൻ. ഇ​ന്ന​ലെ വൈ​കു​ന്നേ​രം കൊ​ടി​ത്തോ​ട്ടം പാ​റ​മ​ട​യി​ലു​ണ്ടാ​യ ദു​ര​ന്ത​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ​നി​ന്ന് നാ​ട്ടു​കാ​ർ ഇ​നി​യും മോ​ചി​ത​രാ​യി​ട്ടി​ല്ല.

കൊ​ടി​ത്തോ​ട്ടം ചീ​രം​ചേ​മ്പി​ൽ സ​ന്തോ​ഷ് - ലി​സി ദ​മ്പ​തി​ക​ളു​ടെ മ​ക​നും പ​ള്ളി​ക്ക​ത്തോ​ട് പി​സി​ടി​എം ഐ​ടി​ഐ ഓ​ട്ടോ​മൊ​ബൈ​ൽ വി​ദ്യാ​ർ​ഥി​യു​മാ​യ ആ​ഷ്‌​ലി​ൻ സ​ന്തോ​ഷ് (19), അ​യ​ൽ​വാ​സി​യും ത​ട​ത്തി​ൽ സു​ധീ​ഷ് - ര​ഞ്ജു ദ​മ്പ​തി​ക​ളു​ടെ മ​ക​നും പ്ല​സ് വ​ൺ പ്ര​വേ​ശ​നം കാ​ത്തി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​യു​മാ​യ ആ​ഷി​ർ സു​ധീ​ഷ് (15) എ​ന്നി​വ​രാ​ണ് മ​ര​ണ​പ്പെ​ട്ട​ത്.

ഇ​വ​രു​ൾ​പ്പെ​ടെ കൂ​ട്ടു​കാ​രാ​യ അ​ഞ്ചു പേ​രാ​ണ് കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്. ആ​ഴ​മേ​റി​യ ഭാ​ഗ​ത്ത്‌ മു​ങ്ങി​ത്താ​ഴ്ന്ന ആ​ഷ്‌​ലി​നെ​യും ആ​ഷി​റി​നെ​യും ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. നാ​ട്ടു​കാ​രും പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്‌​സും ചേ​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​ത്.

പാ​റ​മ​ട​യി​ൽ ആ​ളു​ക​ൾ ഇ​ല്ലാ​തി​രു​ന്ന​തും വി​ജ​ന പ്ര​ദേ​ശ​മാ​യ​തും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വൈ​കി​പ്പി​ച്ചു. മ​ഴ​വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന കു​ള​ങ്ങ​ളി​ൽ ഇ​റ​ങ്ങു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്നും നീ​ന്ത​ല​റി​യാ​മെ​ങ്കി​ൽ പോ​ലും സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളും വി​ദ​ഗ്ധ പ​രി​ശീ​ല​ക​രും സ​ഹാ​യ​ത്തി​നി​ല്ലാ​തെ ഇ​ത്ത​രം കു​ള​ങ്ങ​ളി​ൽ ഇ​റ​ങ്ങ​രു​തെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യാ​ണ് പോ​ലീ​സും ഫ​യ​ർ ഫോ​ഴ്‌​സും.

Tags : remains in shock Nattuvishesham Districte news

Recent News

Corehub Up