ആലുവ: ദേശീയ പാതയിൽ എംഡിഎംഎ കൈമാറാനായി കാറിലെത്തിയ രണ്ട് യുവാക്കൾ പിടിയിൽ. തൃക്കാക്കര സ്വദേശി നിജാസ് (29), ആലപ്പുഴ സ്വദേശി അഭിഷേക് (30) എന്നിവരാണ് പിടിയിലായത്.
ദേശീയപാതയിൽ ആലുവ മുട്ടത്ത് ഒരു ഹോട്ടലിനോട് ചേർന്ന് എംഡിഎംഎ കൈമാറാൻ കാറിൽ കാത്തു നിൽക്കുമ്പോഴാണ് ഇരുവരും വലയിലായത്. രഹസ്യവിവരത്തെ തുടർന്ന് റൂറൽ ജില്ലാ പോലീസിൻെറ ഡാൻസാഫ് സംഘമാണ് ഇവരെ പിടികൂടിയത്. യുവാക്കളിൽ നിന്നും ഒരു ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
Tags : nattu vishesham youths arrested allegedly