കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം നടത്തിയപ്പോൾ.
കോടഞ്ചേരി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷിക ദിനാചരണം കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമുചിതമായി ആചരിച്ചു. അനുസ്മരണ സമ്മേളനം യുഡിഎഫ് ജില്ലാ ചെയർമാൻ വി.ഡി. ജോസഫ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വിൻസെന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോബി ഇലന്തൂർ, പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ, അലക്സ് തോമസ്, സണ്ണി കാപ്പാട്ട് മല, റോയി കുന്നപ്പള്ളി, ജിജി എലുവാലുങ്കൽ, വിൽസൺ തറപ്പേൽ, ബേബി വളയത്തിൽ, ബേബി കോട്ടപ്പള്ളി, സജിനി രാമൻകുട്ടി, മിനി സണ്ണി, റീന ബിജു, നാൻസി ജോഷി, ബാബു പെരിയപ്പുറം, ബിജു ഓത്തിക്കൽ എന്നിവർ പ്രസംഗിച്ചു.
പേരാമ്പ്ര: പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണം സംഘടിപ്പിച്ചു. ബസ് സ്റ്റാൻഡ് പരിസരത്ത് ഛായ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
അനുസ്മരണ യോഗം ഡിസിസി ജനറല്‍ സെക്രട്ടറി രാജന് മരുതേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എസ്. സുനില്‍കുമാര്‍ അധ്യക്ഷനായി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. മധുകൃഷ്ണന്, ഡിസിസി ജനറല്‍ സെക്രട്ടറി പി.കെ. രാഗേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി, പഞ്ചായത്ത് പ്രസിഡന്റ് ലതിക വിനോദ്, മനോജ് എടാണി, കെ.സി. രവീന്ദ്രന്, ബാബു തത്തക്കാടന്‍, പി.എം. പ്രകാശന്, ഇ.പി. മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.
കൂത്താളി: കൂത്താളി മണ്ഡലം കോൺഗ്രസ് കമ്മറ്റി വിപുലമായി ആചരിച്ചു, പുഷ്പാർച്ചനയും ജീവകാരുണ്യ പ്രവർത്തനവും നടത്തി. മണ്ഡലം പ്രസിഡന്റ് രാജൻ കെ. പുതിയേടത്തിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ പരിപാടി കെപിസിസി അംഗം സത്യൻ കടിയങ്ങാട് ഉദ്ഘാടനം ചെയ്തു. കൂത്താളി പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ തണ്ടോറ മുഖ്യ പ്രഭാഷണം നടത്തി.
മോഹൻദാസ് ഓണിയിൽ, പി.സി. രാധാകൃഷ്ണൻ, ഇ.ടി. സത്യൻ, പി.കെ. ശ്രീധരൻ, സി.കെ. ബാലൻ, കുഞ്ഞബ്ദുള്ള, ഐശ്വര്യ നാരായണൻ എന്നിവർ പ്രസംഗിച്ചു. കൂത്താളി പഞ്ചായത്തിലെ കിടപ്പ് രോഗിക്ക് മരുന്നും മറ്റൊരാൾക്ക് സാമ്പത്തിക സഹായവും ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ എം.എം. മണി, ശ്യാമള, ഷീബ, മണ്ഡലം സെക്രട്ടറിമാരായ ഇബ്രായിക്കുട്ടി വല്ലാറ്റ, കെ.പി. ബാബു, ശ്രീവിലാസ് വിനോയ്, ആർ.സി. കോറോത്ത്, പ്രഭാകരൻ തുടങ്ങിയവർ നേതൃത്വം നൽകി.
ബേപ്പൂർ: സ്വന്തം ജീവിതത്തിന് പ്രാധാന്യം നൽകാതെ അടിസ്ഥാന വർഗത്തിന്റെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ച നേതാവായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെന്ന് എൻജിഒ അസോസിയേഷൻ കോഴിക്കോട് ജില്ലാ പ്രസിഡന്റ് പ്രേംനാഥ് മംഗലശേരി പറഞ്ഞു. ഉമ്മൻ ചാണ്ടി സ്മൃതി സദസ് ബേപ്പൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രത്തിനുള്ള വീൽ ചെയറുകൾ മെഡിക്കൽ ഓഫീസർ സി.കെ. കാവ്യ ഏറ്റുവാങ്ങി. എൻജിഒ അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.വി. ബാലകൃഷ്ണൻ അധ്യക്ഷനായി. സംസ്ഥാന കൗൺസിൽ അംഗം എം.വി. ബഷീർ, മനോജ് പുളിക്കൽ, വി. വിപിൻദാസ്, കെ. അഫ്സൽ, നിഷ മോഹൻ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham District News