x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ശാ​സ്ത്രീ​യ​ നി​ർ​മാണം: ചെ​ക്ക് ഡാം ദുരിതമാകുന്നു


Published: July 12, 2026 06:37 AM IST | Updated: July 12, 2026 06:37 AM IST

നെ​ടു​മ​ങ്ങാ​ട്: ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ ഉ​ളി​യൂ​ർ പാ​ല​ത്തി​ന​ടി​യി​ൽ ക​ല്ല​മ്പാ​റ ആ​റി​നു കു​റു​കെ അ​ശാ​സ്ത്രീ​യ​മാ​യി നി​ർ​മിച്ച ചെ​ക്ക് ഡാം ​പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു ദു​രി​ത​മാ​കു​ന്നു.
മാ​ലി​ന്യം ത​ട​ഞ്ഞു​നി​ർ​ത്തി കോ​രി മാ​റ്റാ​നാ​യി നി​ർ​മിച്ച ചെ​ക്ക് ഡാം ​പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ പ്ര​ധാ​ന ന​ട​വ​ഴി വെ​ള്ള​ത്തി​ന​ടി​യി​ലാ​ക്കി. വ​ർ​ഷ​ങ്ങ​ളാ​യി നൂ​റു​ക​ണ​ക്കി​നു ആ​ളു​ക​ൾ ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന ന​ട​വ​ഴി​യാ​ണ് ഈ ​അ​ശാ​സ്ത്രീ​യ നി​ർ​മാ ണം മൂ​ലം വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​ത്. ചെ​ക്ക് ഡാം ​നി​ർ​മാ​ണ​ത്തോ​ടെ ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യും വെ​ള്ളം ന​ട​വ​ഴി​യി​ലേ​ക്ക് ക​യ​റു​ക​യു​മാ​യി​രു​ന്നു.

ഇ​തോ​ടെ വി​ദ്യാ​ർ​ഥിക​ളും വ​യോ​ധി​ക​രും രോ​ഗി​ക​ളു​മ​ട​ക്ക​മു​ള്ള​വ​ർ​ക്ക് ഈ ​വ​ഴി​യി​ലൂ​ടെ ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. കി​ലോ​മീ​റ്റ​റു​ക​ളോ​ളം ചു​റ്റിസ​ഞ്ച​രി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് നാ​ട്ടു​കാ​ർ. കൂ​ടാ​തെ, ഡാ​മി​നോ​ടു ചേ​ർ​ന്ന് പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ അ​ടി​ഞ്ഞു​കൂ​ടു​ന്ന​തു സ്ഥി​തി കൂ​ടു​ത​ൽ വ​ഷ​ളാ​ക്കു​ന്നു.

മാ​ലി​ന്യം ക​ല​ർ​ന്ന ജ​ല​ത്തി​ലൂ​ടെ ന​ട​ന്നു​പോ​കേ​ണ്ടി വ​രു​ന്ന​ത് ഗു​രു​ത​ര​മാ​യ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്കും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​മെ​ന്ന് നാ​ട്ടു​കാ​ർ ആ​ശ​ങ്ക​പ്പെ​ടു​ന്നു. പ്ര​ശ്ന​ത്തി​ൽ ന​ഗ​ര​സ​ഭ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് ന​ട​വ​ഴി​യി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ബി​ജെ​പി ക​ച്ചേ​രി ഏ​രി​യ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Local News Nattuvishesham Kollam

Recent News

Corehub Up