ഗാന്ധിനഗർ: വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന നിരോധിത ലഹരി ഉത്പന്നങ്ങളുമായി ഇതര സംസ്ഥാനക്കാരൻ ഗാന്ധിനഗർ പോലീസിന്റെ പിടിയിൽ.
ഉത്തർപ്രദേശ് സ്വദേശിയായ സുരേന്ദ്ര സരോജ് (33) ആണ് പിടിയിലായത്. സംസ്ഥാന വ്യാപകമായി നടപ്പാക്കിവരുന്ന ഓപ്പറേഷൻ തൂഫാൻ പരിശോധനയുടെ ഭാഗമായി ഗാന്ധിനഗർ പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
ഇയാളുടെ കൈവശം വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 35 പാക്കറ്റ് ഹാൻസ് ഉൾപ്പെടെയുള്ള നിരോധിത പുകയില ഉത്പ്പന്നങ്ങൾ പോലീസ് കണ്ടെടുത്തു. സംഭവത്തിൽ ഗാന്ധിനഗർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
എസ്എച്ച്ഒ എം.കെ. രാജേഷിന്റെ നേതൃത്വത്തിൽ എസ്ഐ ബിജു, എസ്ഐ അഭിലാഷ്, സിപിഒ ലിബിൻ, സുനു ഗോപി, സുരേഷ് ബാബു എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.