വയനാട് ജില്ലാ കളക്ടറായി ചുമതലയേറ്റ വി. ചെൽസസിനി.
കൽപ്പറ്റ: ജില്ലയുടെ 36-ാമത് ജില്ലാ കളക്ടറായി വി. ചെൽസസിനി ചുമതലയേറ്റു. പത്തനംതിട്ട ജില്ലയിൽ അസിസ്റ്റന്റ് കളക്ടർ, കോഴിക്കോട് സബ് കളക്ടർ, കൊച്ചി കോർപറേഷൻ സെക്രട്ടറി, ഫിഷറീസ് വകുപ്പ് ഡയറക്ടർ പദവികൾ വഹിച്ചിട്ടുണ്ട്.
2019 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥയായ ചെൽസസിനി തമിഴ്നാട് നാഗർകോവിൽ സ്വദേശിനിയാണ്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ വെങ്കിടേശ്വരനാണ് ഭർത്താവ്. ഒന്നര വയസുള്ള രാജമാണിക്യം മകനാണ്.
Tags : District News Nattuvishesham V. Chelsasini District Collector