x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ട​ശേ​രി​ക്ക​ര പ​രി​സ്ഥി​തി​ലോ​ല പ​ട്ടി​ക​യി​ൽ; പ്ര​തി​ഷേ​ധം ശ​ക്തം

വെബ് ഡെസ്ക്
Published: August 28, 2026 12:12 AM IST | Updated: August 28, 2026 12:12 AM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ വ​ട​ശേ​രി​ക്ക​ര വി​ല്ലേ​ജി​നെ പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യ​തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം. ജൂ​ലൈ 26നു ​കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ ജ​ന​വാ​സ മേ​ഖ​ല​യാ​യ വ​ട​ശേ​രി​ക്ക​ര​യെ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.

വ​നാ​തി​ർ​ത്തി പ​ങ്കി​ടു​ന്ന വി​ല്ലേ​ജ് എ​ന്ന പേ​രി​ലാ​ണ് വ​ട​ശേ​രി​ക്ക​ര ഇ​എ​സ്എ പ​രി​ധി​യി​ലാ​യ​തെ​ന്ന് പ​റ​യു​ന്നു. എ​ന്നാ​ൽ ഇ​തി​നൊ​പ്പം ജ​ന​വാ​സ മേ​ഖ​ല​യാ​യ വ​ട​ശേ​രി​ക്ക​ര ഏ​റെ വി​ക​സ​ന സാ​ധ്യ​ത​ക​ളു​ള്ള പ്ര​ദേ​ശം കൂ​ടി​യാ​ണ്.

ആ​ന ഉ​ൾ​പ്പെ​ടെ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ രൂ​ക്ഷ​മാ​യ ശ​ല്യം നി​ല​വി​ൽ വ​ട​ശേ​രി​ക്ക​ര​യി​ലെ നി​ര​വ​ധി വാ​ർ​ഡു​ക​ൾ നേ​രി​ടു​ന്നു​ണ്ട്. ക​ർ​ഷ​ക​ർ​ക്ക് കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം കാ​ര​ണം വ​ൻ​തോ​തി​ൽ കൃ​ഷി​നാ​ശ​വും സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ളും അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​ന്നു​മു​ണ്ട്. 1972ലെ ​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മം 1980ലെ ​വ​നം​സം​ര​ക്ഷ​ണ നി​യ​മം എ​ന്നി​വ​യി​ലെ ക​ർ​ശ​ന വ്യ​വ​സ്ഥ​ക​ൾ കാ​ര​ണം ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​ലും ഏ​റെ പ്ര​തി​സ​ന്ധി​ക​ൾ നി​ല​നി​ൽ​ക്കു​ക​യാ​ണ്. ഇ​തി​നു പു​റ​മേ വി​ല്ലേ​ജ് ആ​ക​മാ​നം പ​രി​സ്ഥി​തി ലോ​ല​മാ​കു​ന്ന​തോ​ടെ ക​ർ​ഷ​ക​രു​ടെ സ്ഥി​തി ഏ​റെ​ദ​യ​നീ​യ​മാ​കു​മെ​ന്ന​താ​ണ് ആ​ശ​ങ്ക.

നി​ല​വി​ലെ കൃ​ഷി​രീ​തി​ക​ൾ കാ​ട്ടു​മൃ​ഗ ശ​ല്യം കാ​ര​ണം പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്. ഇ​തി​നു പ​രി​ഹാ​രം തേ​ടു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ പ​രി​സ്ഥി​തി ലോ​ല​മ​കാ​കു​ന്ന​തോ​ടെ യ​ന്ത്ര​വ​ത്കൃ​ത പ​ദ്ധ​തി​ക​ൾ​ക്കൊ​ന്നും അ​നു​മ​തി​യി​ല്ലാ​ത്ത സ്ഥി​തി​യു​ണ്ടാ​കും. പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ, റോ​ഡു​ക​ൾ എ​ന്നി​വ​യു​ടെ നി​ർ​മാ​ണ​ത്തി​ലും നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ടാ​കാം. ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​നെ​തി​രേ കേ​ന്ദ്ര പ​രി​സ്ഥി​തി വ​ന​മ​ന്ത്രാ​ല​യ​ത്തി​ലേ​ക്ക് നി​വേ​ദ​നം ന​ൽ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് വ​ട​ശേ​രി​ക്ക​ര​യി​ലെ വി​വി​ധ ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ.

സാ​ന്പ​ത്തി​ക ത​ക​ർ​ച്ച

പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​മെ​ന്ന ത​ട​സം വ​രു​ന്ന​തോ​ട പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് സാ​ന്പ​ത്തി​ക​മാ​യി ഏ​റെ വെ​ല്ലു​വി​ളി​ക​ളു​ണ്ടാ​കും. ഭൂ​മി ന്യാ​യ​വി​ല​യ​ക്കു വി​ൽ​ക്കാ​നോ പ​ക​രം മ​റ്റൊ​രി​ട​ത്തേ​ക്കു മാ​റാ​നോ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​കും. ത​ല​മു​റ​ക​ളാ​യി വി​യ​ർ​പ്പൊ​ഴു​ക്കി ഉ​ണ്ടാ​ക്കി​യ സ്വ​ത്തു​ക്ക​ളു​ടെ മൂ​ല്യം ഇ​ല്ലാ​താ​കു​ന്ന​തോ​ടെ സാ​ധാ​ര​ണ​ക്കാ​രും ഇ​ട​ത്ത​ര​ക്കാ​രും വ​ലി​യ വെ​ല്ലു​വി​ളി​ക​ളെ​യാ​കും അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി വ​രി​ക.
വി​ക​സ​ന മേ​ഖ​ല​യി​ലും പ്ര​ദേ​ശം വ​ലി​യ തി​രി​ച്ച​ടി നേ​രി​ടും. നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്വാ​റി​ക​ളു​ടേ​ത​ട​ക്കം പ്ര​വ​ർ​ത്ത​നം നി​ല​യ്ക്കും.

ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ൾ, മെ​ഡി​ക്ക​ൽ കോ​ള​ജ് തു​ട​ങ്ങി വ​ട​ശേ​രി​ക്ക​ര​യു​ടെ വി​ക​സ​ന സാ​ധ്യ​ത​ക​ളെ സാ​ര​മാ​യി ബാ​ധി​ക്കു​ന്ന​താ​കും പ​രി​സ്ഥി​തി​ലോ​ല പ്ര​ഖ്യാ​പ​നം. ഫാ​മു​ക​ൾ, വി​വി​ധ ചെ​റു​കി​ട സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ സാ​ധ്യ​ത​ക​ളും ട​യും. ഗ്രാ​മീ​ണ സ​ന്പ​ദ് വ്യ​വ​സ്ഥ​യെ ത​കി​ടം മ​റി​ച്ച് മ​ല​യോ​ര മേ​ഖ​ല​യു​ടെ വി​ക​സ​ന സാ​ധ്യ​ത​ക​ൾ ന​ഷ്ട​മാ​കു​മെ​ന്നു മാ​ത്ര​മ​ല്ല, വ​ന്യ​ജീ​വി​ക​ളു​ടെ ശ​ല്യം കാ​ര​ണം ആ​ളു​ക​ൾ​ക്ക് താ​മ​സി​ക്കാ​ൻ പോ​ലു​മാ​കാ​ത്ത സ്ഥി​തി​യു​ണ്ടാ​കും. വ​ട​ശേ​രി​ക്ക​ര വി​ല്ലേ‌​ജി​ലെ ഏ​താ​നും ഭാ​ഗ​ങ്ങ​ൾ മാ​ത്ര​മാ​ണ് വ​നാ​തി​ർ​ത്തി പ​ങ്കി​ടു​ന്ന​ത്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up