x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ള​ഞ്ഞ​വ​ട്ടം പി​ആ​ര്‍​എ​ഫ് സ്റ്റേ​ഡി​യം: പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​ക​ളു​മാ​യി ജ​ന​കീ​യ കൂ​ട്ടാ​യ്മ

വെബ് ഡെസ്ക്
Published: November 1, 2026 11:22 PM IST | Updated: November 1, 2026 11:22 PM IST

പു​ളി​ക്കീ​ഴ് പ​മ്പാ റി​വ​ര്‍ ഫാ​ക്ട​റി സ്റ്റേ​ഡി​യം.

തി​രു​വ​ല്ല : പു​ളി​ക്കീ​ഴ് പ​മ്പാ റി​വ​ര്‍ ഫാ​ക്ട​റി​യു​ടെ ഭാ​ഗ​മാ​യി​രു​ന്ന വ​ള​ഞ്ഞ​വ​ട്ടം സ്റ്റേ​ഡി​യം പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കാ​നും പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ര്‍​ത്ത​നം​ന​ട​ത്തി വി​ക​സി​പ്പി​ക്കാ​നു​മു​ള്ള പ​ദ്ധ​തി​ക​ളു​മാ​യി ജ​ന​കീ​യ കൂ​ട്ടാ​യ്മ. ത​ല​മു​റ​ക​ളു​ടെ പാ​ര​മ്പ​ര്യ​വും ച​രി​ത്ര​വും കു​ടി​കൊ​ള്ളു​ന്ന​തും വ​ര്‍​ഷ​ങ്ങ​ളാ​യി നാ​ട്ടു​കാ​ര്‍ പൊ​തു​വാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന കാ​യി​ക​വേ​ദി​യാ​യി​രു​ന്ന പി​ആ​ര്‍​എ​ഫ് മൈ​താ​നം വീ​ണ്ടെ​ടു​ക്കു​ക​യാ​ണ് ല​ക്ഷ്യം.

സ്‌​കൂ​ൾ, കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രി​ശീ​ല​ന​ങ്ങ​ള്‍​ക്കും പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്ത​ല കാ​യി​ക-​ക​ലാ മേ​ള​ക​ള്‍​ക്കും സ്ഥി​ര​വേ​ദി​യാ​യി​രു​ന്ന മൈ​താ​ന​മാ​ണി​ത്. നി​ര​വ​ധി സം​സ്ഥാ​ന, ദേ​ശീ​യ കാ​യി​ക താ​ര​ങ്ങ​ളെ വാ​ര്‍​ത്തെ​ടു​ക്കു​ന്ന​തി​ലും ഫു​ട്‌​ബോ​ൾ, ക്രി​ക്ക​റ്റ് ടൂ​ര്‍​ണ​മെ​ന്‍റു​ക​ള്‍ ന​ട​ത്തു​ന്ന​തി​ലും സ്റ്റേ​ഡി​യം വേ​ദി​യാ​യി​ട്ടു​ണ്ട്.

പു​ളി​ക്കീ​ഴി​ല്‍ കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള ലോ ​കോ​ള​ജി​നാ​യി ഈ ​സ്ഥ​ലം ഏ​റ്റെ​ടു​ത്ത​തോ​ടെ സ്റ്റേ​ഡി​യം കാ​മ്പ​സി​നു​ള്ളി​ലാ​വു​ക​യും ചു​റ്റു​മ​തി​ല്‍ കെ​ട്ടി തി​രി​ക്കു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് കാ​യി​ക പ​രി​ശീ​ല​ന​ങ്ങ​ള്‍ മു​ട​ങ്ങി. മൈ​താ​നം കാ​ടു​പി​ടി​ച്ച് ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ മ​റ്റും സ​ങ്കേ​ത​മാ​യി മാ​റു​ക​യും ചെ​യ്തു.

രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ വെ​ളി​ച്ച​മി​ല്ലാ​ത്ത​ത് യാ​ത്ര​ക്കാ​ര്‍​ക്കും അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്നു. സ്ഥ​ലം സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​യി മാ​റു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ക​ശു​വ​ണ്ടി കോ​ര്‍​പ​റേ​ഷ​ന്‍ ന​ട്ടു​പി​ടി​പ്പി​ച്ച ക​ശു​വ​ണ്ടി മ​ര​ങ്ങ​ളും കാ​ടു​ക​യ​റി കി​ട​ക്കു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടു​ക​ള്‍ സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സ്റ്റേ​ഡി​യം പു​ന​രു​ദ്ധ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ​ള​ഞ്ഞ​വ​ട്ടം പി​ആ​ര്‍​എ​ഫ് സ്റ്റേ​ഡി​യം ജ​ന​കീ​യ കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ള്‍ രം​ഗ​ത്തെ​ത്തി.

കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ഖേ​ലോ ഇ​ന്ത്യ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി സ്റ്റേ​ഡി​യം വി​ക​സി​പ്പി​ക്കു​ക, സി​ന്ത​റ്റി​ക് ട്രാ​ക്ക്, ഫു​ട്‌​ബോ​ള്‍, ക്രി​ക്ക​റ്റ് ഗ്രൗ​ണ്ട് എ​ന്നി​വ നി​ര്‍​മി​ക്കു​ക, കു​ട്ടി​ക​ള്‍​ക്ക് പ​രി​ശീ​ല​നം ഉ​റ​പ്പാ​ക്കു​ക, പ്രാ​യ​മാ​യ​വ​ര്‍​ക്ക് രാ​വി​ലെ ന​ട​ക്കു​ന്ന​തി​നും വ്യാ​യാ​മം ചെ​യ്യു​ന്ന​തി​നു​മു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ജ​ന​കീ​യ​കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ള്‍ നി​വേ​ദ​നം ന​ല്‍​കി..

മു​ന്‍ പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ര്‍ എ.​ജെ. രാ​ജ​ൻ, എം.​ബി. നൈ​നാ​ൻ, ജോ​ര്‍​ജ് കു​ര്യ​ന്‍, ഉ​ദ​യ​ഭാ​നു എ​ന്നി​വ​ര്‍ കേ​ര​ള കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍ പ്ര​ഫ. സി​ദ്ധു പി. ​അ​ല്‍​ഗൂ​ർ, അ​നൂ​പ് ആ​ന്‍റ​ണി എ​ന്നി​വ​രെ നേ​രി​ട്ടു​ക​ണ്ട് ച​ര്‍​ച്ച ന​ട​ത്തു​ക​യും സ്റ്റേ​ഡി​യ പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​ക​ള്‍ അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്തു. നി​യ​മ ത​ട​സ​സ്സ​ങ്ങ​ള്‍ ഇ​ല്ലെ​ങ്കി​ല്‍ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ലോ ​കോ​ള​ജ് കാ​മ്പ​സി​ന്‍റെ ഭാ​ഗ​മാ​യ സ്റ്റേ​ഡി​യം സ്‌​കൂ​ള്‍, കോ​ള​ജ് കാ​യി​ക​താ​ര​ങ്ങ​ളു​ടെ പ​രി​ശീ​ല​ന​ങ്ങ​ള്‍​ക്കും പൊ​തു​ജ​ന​ങ്ങ​ളു​ടെ വ്യാ​യാ​മ ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​മാ​യി തു​റ​ന്നു​കൊ​ടു​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​മെ​ന്നും വൈ​സ് ചാ​ന്‍​സ​ല​ര്‍ ഉ​റ​പ്പു​ന​ല്‍​കി.

സ​ര്‍​വ​ക​ലാ​ശാ​ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച് എ​ന്‍​ജി​നി​യ​ര്‍ വി.​കെ. ശ്രീ​കാ​ന്ത്, ര​ജി​സ്ട്രാ​ര്‍ പ്ര​ഫ. ആ​ർ. ജ​യ​പ്ര​കാ​ശ്, പ്ര​ഫ. ജോ​സ​ഫ് കോ​യി​പ്പ​ള്ളി, പ്ര​ഫ.​പി. രാ​ജേ​ന്ദ്ര, പ്ര​ഫ. വി.​ബി. സ​മീ​ര്‍ കു​മാ​ർ, ഡോ. ​ലി​ജി ശ​മു​വേ​ല്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up