x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള​പ്പി​റ​വി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 200 വീ​ടു​ക​ളി​ല്‍ പ​ച്ച​ക്ക​റി കൃ​ഷി

വെബ്ഡെസ്ക്
Published: November 1, 2026 05:48 AM IST | Updated: November 1, 2026 05:48 AM IST

റേ​ഡി​യോ മീ​ഡി​യാ വി​ല്ലേ​ജും ഡോ. ​ജോ​ര്‍​ജ് പ​ട​നി​ലം ഫൗ​ണ്ടേ​ഷ​ന്‍ ട്ര​സ്റ്റ് ജീ​വ​ന​വും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന വീ​ട്ടു​വ​ള​പ്പി​ലെ പ​ച്ച​ക്ക​റി കൃ​ഷി പ​ദ്ധ​തി ക​റി​മു​റ്റം സീ​സ​ണ്‍ 2

ച​ങ്ങ​നാ​ശേ​രി: കേ​ര​ള​പ്പി​റ​വി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 200 വീ​ടു​ക​ളി​ല്‍ പ​ച്ച​ക്ക​റി കൃ​ഷി ന​ട​പ്പി​ലാ​ക്കി റേ​ഡി​യോ മീ​ഡി​യാ വി​ല്ലേ​ജും ഡോ. ​ജോ​ര്‍​ജ് പ​ട​നി​ലം ഫൗ​ണ്ടേ​ഷ​ന്‍ ട്ര​സ്റ്റ് ജീ​വ​ന​വും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ക​റി​മു​റ്റം പ​ച്ച​ക്ക​റി കൃ​ഷി പ്രോ​ത്സാ​ഹ​ന പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി. കു​രി​ശും​മൂ​ട് മീ​ഡി​യാ വി​ല്ലേ​ജി​ല്‍ ന​ട​ന്ന സ​മ്മേ​ള​നം മാ​ട​പ്പ​ള്ളി കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്‌​ട​ര്‍ ഡോ. ​എം.​ആ​ർ.​ഗൗ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മീ​ഡി​യാ വി​ല്ലേ​ജ്എ​ക്‌​സി​ക്യു​ട്ടി​വ് ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ജോ​ഫി പു​തു​പ്പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സം​സ്ഥാ​ന കൃ​ഷി വ​കു​പ്പി​ന്‍റെ പു​ര​സ്‌​കാ​ര​ജേ​താ​വ് അ​നി​താ കാ​സി​മി​നെ ജെ​പി​എ​ഫ്ടി ഡ​യ​റ​ക്‌​ട​ര്‍ ഡോ. ​ജോ​ര്‍​ജ് പ​ട​നി​ലം ആദരിച്ചു. ക​റി​മു​റ്റം സീ​സ​ണ്‍ ഒ​ന്ന് മ​ത്സ​ര വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ദാ​നം മാ​ട​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലാ​ലി​മ്മ ടോ​മി നി​ര്‍​വ​ഹി​ച്ചു.

ഏ​ത്ത​വാ​ഴ വി​ത്തു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ന​ടീ​ല്‍ വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ജീ​വ​നം ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ജ​യിം​സ് പ​ഴ​യ​മ​ഠം നി​ര്‍​വ​ഹി​ച്ചു.ക​ര്‍​ഷ​ക​രാ​യ അ​നി​താ കാ​സിം, ഫെ​ലി​ക്‌​സ് തോ​മ​സ്, ഷ​മ്മി ചാ​ക്കോ, ജോ​സ​ഫ് ഇ.​ജെ എ​ന്നി​വ​ര്‍ കാ​ര്‍​ഷി​ക അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വ​ച്ചു. മീ​ഡി​യാ വി​ല്ലേ​ജ് ബ​ര്‍​സാ​ര്‍ ഫാ. ​ലി​പി​ന്‍ തു​ണ്ടു​ക​ളം, പെ​ണ്‍​മ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ടെ​സി വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വാ​ഴ​കൃ​ഷി​യു​ടെ പ്രാ​ധാ​ന്യ​വും മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പന്ന​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് വാ​ഴ​പ്പ​ള്ളി കൃ​ഷി ഓ​ഫി​സ​ര്‍ അ​ഖി​ല്‍ സു​ഗു​ണ​ന്‍ ക്ലാ​സ് ന​യി​ച്ചു. കേ​ര​ള വേ​ഷം ധ​രി​ച്ച 200 വീ​ട്ട​മ്മ​മാ​ര്‍ ഒ​രു​മി​ച്ച് ആ​ല​പി​ച്ച കേ​ര​ള പ്പിറ​വി ഗാ​നം ഏ​റെ ശ്ര​ദ്ധേ​യ​മാ​യി.

Tags :

Recent News

Corehub Up