അധ്യാപകർ പച്ചക്കറി വിളവെടുപ്പ് നടത്തുന്നു.
കട്ടപ്പന: വെള്ളയാംകുടി അസീസി സ്പെഷല്‍ സ്കൂളിലെ പോളിഹൗസില്‍ കൃഷി ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് കട്ടപ്പന കൃഷി ഓഫീസര്‍ ആഗ്നസ് ജോസ് ഉദ്ഘാടനംചെയ്തു. കുട്ടികളില്‍ കാര്ഷികാഭിരുചിയും പ്രകൃതിസ്നേഹവും വളര്‍ത്തുന്നതിനൊപ്പം തൊഴില്‍ നൈപുണ്യവും സ്വയംപര്യാപ്തതയും ലക്ഷ്യമിട്ടാണ് സ്കൂളില്‍ കൃഷി നടപ്പിലാക്കുന്നത്.
പോളിഹൗസില്‍ കൃഷി ചെയ്ത പയര്‍, ബീന്‍സ്, വഴുതനങ്ങ, ചീര, മുളക് എന്നിവയാണ് വിളവെടുത്തത്. പച്ചക്കറി കൃഷിക്കുപുറമേ കൂണ്‍കൃഷി, പൂന്തോട്ട പരിപാലനം, ചേമ്പ് കൃഷി, തിരി നിര്‍മാണം, കൊന്ത കെട്ടല്‍, കവര്‍ നിര്‍മാണം തുടങ്ങിയ തൊഴില്‍പരിശീലനങ്ങളും സ്കൂളില്‍ നല്‍കുന്നുണ്ട്. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ടെസി തോമസ്, വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ അന്‍സീന, സിസ്റ്റര്‍ ലിറ്റി മരിയ, ജെയിനമ്മ ജേക്കബ്, സിസ്റ്റര്‍ ഷെറിന്, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവര്‍ കുട്ടികള്‍ക്കൊപ്പം വിളവെടുപ്പില്‍ പങ്കാളികളായി.
Tags : Nattuvishesham DistrictNews DeepikaNews Vegetable harvest