ഒല്ലൂരിൽ അപകടത്തിൽപ്പെട്ട ബസ്.
ഒല്ലൂർ: മഠത്തിന് സമീപം കാറും കെഎസ്ആർ ടിസി ബസും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. പട്ടാമ്പി സ്വദേശി പാലക്കപറമ്പിൽ അനി(57)രശ്മി(49) എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ ആക്ട്സ് പ്രവർത്തകർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ ഭാഗത്തേക്ക് വരുകയായിരുന്ന കെഎസ്ആർടിസി ബസും ഒല്ലൂർ ഭാഗത്തേക്കു പോവുകയായിരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ കാർ ഭാഗികമായി തകർന്നു.
.
Tags :