ചെങ്ങന്നൂർ: എംസി റോഡിൽ ചെങ്ങന്നൂർ മുളക്കുഴ പിരളശേരി ജംഗ്ഷനിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ യുവാവ് തൽക്ഷണം മരിച്ചു. തിരുവല്ല മേപ്രാൽ പനച്ചിയിൽ ജനീഷ് - അജി ദമ്പതികളുടെ മകൻ ജിത്തു ജനീഷ് (19) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ജിത്തു സഞ്ചരിച്ച ബുള്ളറ്റും തടിലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ജിത്തു തൽക്ഷണം മരണമടഞ്ഞു. സംസ്കാരം നാളെ 12നു മേപ്രാൽ എ.ജി. ചർച്ച് സെമിത്തേരിയിൽ നടക്കും. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ചെങ്ങന്നൂർ പോലീസ് കേസെടുത്തു. മുളക്കുഴയിലെ മാതൃവീട്ടിൽ താമസിച്ചാണ് ജിത്തു പഠിച്ചിരുന്നത്. നിലവിൽ മുളക്കുഴയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരുകയായിരുന്നു. ജഫിൻ സഹോദരനാണ്.
Tags : local nattuvishesham Vehicle accident