x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേ​ളാ​ങ്ക​ണ്ണി സ്‌​പെ​ഷ​ല്‍ ട്രെ​യി​ന്‍ പ്ര​ഖ്യാ​പി​ച്ചു

വെബ് ഡെസ്ക്
Published: July 24, 2026 01:48 AM IST | Updated: July 24, 2026 01:48 AM IST

പ്രതീകാത്മക ചിത്രം

പു​ന​ലൂ​ര്‍: വേ​ളാ​ങ്ക​ണ്ണി പ​ള്ളി​യി​ലെ വാ​ര്‍​ഷി​ക തി​രു പെ​രു​ന്നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് തീ​ര്‍​ഥാ​ട​ക​രു​ടെ യാ​ത്രാ സൗ​ക​ര്യം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നാ​യി എ​റ​ണാ​കു​ളം വേ​ളാ​ങ്ക​ണ്ണി എ​റ​ണാ​കു​ളം സ്‌​പെ​ഷ​ല്‍ എ​ക്‌​സ്പ്ര​സ് സ​ര്‍​വീ​സ് ദ​ക്ഷി​ണ റെ​യി​ല്‍​വേ പ്ര​ഖ്യാ​പി​ച്ചു
06061/06062 ന​മ്പ​റു​ക​ളി​ലു​ള്ള ഈ ​പ്ര​ത്യേ​ക ട്രെ​യി​ന്‍ കേ​ര​ള​ത്തെ​യും ത​മി​ഴ്‌​നാ​ട്ടി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളെ​യും ബ​ന്ധി​പ്പി​ച്ചാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ക. കോ​ട്ട​യം, കൊ​ല്ലം, കൊ​ട്ടാ​ര​ക്ക​ര, പു​ന​ലൂ​ര്‍, ചെ​ങ്കോ​ട്ട, തെ​ങ്കാ​ശി, രാ​ജ​പാ​ള​യം, ശി​വ​കാ​ശി, വി​രു​ദു​ന​ഗ​ര്‍, മാ​നാ​മ​ധു​രൈ, കാ​ര​ക്കു​ടി, പ​ട്ടു​ക്കോ​ട്ടൈ, തി​രു​വാ​രൂ​ര്‍, നാ​ഗ​പ​ട്ട​ണം എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ വേ​ളാ​ങ്ക​ണ്ണി​യി​ലെ​ത്തു​ന്ന രീ​തി​യി​ലാ​ണ് സ​ര്‍​വീ​സ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്

06061 എ​റ​ണാ​കു​ളം വേ​ളാ​ങ്ക​ണ്ണി സ്‌​പെ​ഷല്‍ ഓ​ഗ​സ്റ്റ് 27നും ​സെ​പ്റ്റം​ബ​ര്‍ 03, 10 തീ​
യ​തി​ക​ളി​ലും സ​ര്‍​വീ​സ് ന​ട​ത്തും.

മ​ട​ക്ക​യാ​ത്ര​യാ​യ 06062 വേ​ളാ​ങ്ക​ണ്ണി എ​റ​ണാ​കു​ളം സ്‌​പെ​ഷ്യ​ല്‍ ഓ​ഗ​സ്റ്റ് 28നും ​സെ​പ്റ്റം​ബ​ര്‍ 04, 11 തീ​യ​തി​ക​ളി​ലും ഓ​ടും ഈ ​പ്ര​ത്യേ​ക ട്രെ​യി​നി​ലേ​ക്കു​ള്ള ടി​ക്ക​റ്റ് ബു​ക്കിം​ഗ് നാ​ളെ രാ​വി​ലെ 08:00 മ​ണി മു​ത​ല്‍ ആ​രം​ഭി​ക്കു​മെ​ന്ന് റെ​യി​ല്‍​വേ അ​റി​യി​ച്ചു.

തി​രു​നാ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പ​ദ്ധ​തി​യി​ടു​ന്ന തീ​ര്‍​ഥാ​ട​ക​ര്‍ ബു​ക്കിം​ഗ് ആ​രം​ഭി​ക്കു​ന്ന​തോ​ടെ എ​ത്ര​യും വേ​ഗം ടി​ക്ക​റ്റ് റി​സ​ര്‍​വ് ചെ​യ്ത് യാ​ത്ര ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശി​ച്ചു. വേ​ളാ​ങ്ക​ണ്ണി തി​രു പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ള്‍​ക്ക് ഈ ​പ്ര​ത്യേ​ക ട്രെ​യി​ന്‍ സ​ര്‍​വീ​സ് വ​ലി​യ ആ​ശ്വാ​സ​വും സൗ​ക​ര്യ​വു​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Tags : Nattuvishesham DistrictNews DeepikaNews Velankanni

Recent News

Corehub Up