ജെയിംസ് ജോഷിയും സ്കൂൾ ലീഡർ മിൻഹ ഫാത്തിമയും ചേർന്ന് കൈമാറുന്നു.
തിരുവമ്പാടി: എസ്എംഎ ബാധിതരായ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് സമാഹരിച്ച 1,25,743 രൂപ ചികിത്സാസഹായ ജനകീയ കമ്മിറ്റിക്ക് കൈമാറി.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷിയും സ്കൂൾ ലീഡർ മിൻഹ ഫാത്തിമയും ചേർന്ന് തുക ചികിത്സാസഹായ കമ്മിറ്റി കൺവീനർ ഹനീഫ തെച്ച്യാടിന് കൈമാറി.
അധ്യാപകരായ ബിജു മാത്യു, പ്രഫുൽ വർഗീസ്, പി.എം. ഷാനിൽ, ചികിത്സാസഹായ കമ്മിറ്റി ഭാരവാഹികളായ സിബി തോമസ്, ബോസ് ഇലഞ്ഞിക്കൽ, ടി.ടി. ഷാജു, മാണിക്യൻ ഫാസിൽ, ആൽബിൻ മഞ്ചേരിൽ, നിയാസ്, അരുൺ, സജ്ജാദ് തുടങ്ങിയവർ പങ്കെടുത്തു.
Tags :